
ഇസ്ലാമാബാദ്: പാകിസ്താനിലെ സൈനിക സ്‌കൂളില്‍ പാക് താലിബാന്‍ നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വധശിക്ഷ പുനഃസ്ഥാപിച്ചതായി പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചു. വധശിക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ബുധനാഴ്ച നീക്കി.
ഇത് സംബന്ധിച്ച മന്ത്രിതല കമ്മിറ്റിയുടെ തീരുമാനത്തിന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അംഗീകാരം നല്‍കുകയായിരുന്നു. ഭീകരര്‍ക്കെതിരായ സൈനിക നടപടി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടു കൊണ്ടുപോവുമെന്നും ഷെരീഫ് പറഞ്ഞു.