സന: മധ്യ യെമനില്‍ ഷിയ നേതാവിനെ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ ചാവേര്‍ കാര്‍ ബോംബ് ആക്രമണത്തില്‍ 15 കുട്ടികളടക്കം 25 പേര്‍ കൊല്ലപ്പെട്ടു.
റദ പട്ടണത്തിലെ ഹുതീസ് എന്നറിയപ്പെടുന്ന ഷിയ തീവ്രവാദ സംഘത്തിന്റെ നേതാവിന്റെ വീട് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസ് അകപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ അല്‍ ഖ്വെയ്ദയെയാണ് സംശയിക്കുന്നത്.
ഹുതീസ് ഷിയ പോരാളികള്‍ സപ്തംബറില്‍ യെമന്‍ തലസ്ഥാനമായ സനയുടെ നിയന്ത്രണമേറ്റെടുത്ത ശേഷം യെമനില്‍ ആക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.
അല്‍ െഖ്വയ്ദയുടെ യെമന്‍ ശാഖയും സുന്നി ഗോത്രവര്‍ഗക്കാരും ഹുതീസിനെതിരെ തിരിഞ്ഞതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. നവംബര്‍ 12ന് നടന്ന മറ്റൊരു ചാവേര്‍ ആക്രമണത്തില്‍ റദയിലെ ഗോത്രനേതാവിന്റെ വസതിയില്‍ തടിച്ചുകൂടിയ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.