
ന്യൂഡല്‍ഹി: ലോകം ഭീതിയോടെ കണ്ട താലിബാന്റെ ഏറ്റവും പൈശാചികമായ കൂട്ടക്കുരുതിക്കിടയിലും പാവം കുരുന്നുകള്‍ക്കായുള്ള കൈലാഷ് സത്യാര്‍ഥിയുടെ അപേക്ഷയും ആരും കേട്ടില്ല. 'താലിബാനോട് ഞാന്‍ യാചിക്കുന്നു, എന്റെ ജീവനെടുത്തോളൂ, പകരം ആ കുട്ടികളെ വിട്ടേക്കൂ-കൈലാഷ് സത്യാര്‍ഥിയുടെ വാക്കുകള്‍ക്ക് ഒരു ഫലവുമുണ്ടായില്ല. 'എന്റെ ഓര്‍മ്മയില്‍ ജീവിതത്തില്‍ തന്നെ ഏറ്റവും ഞെട്ടിച്ച സംഭവമാണിത്. ഈ കുട്ടികളെല്ലൊം എന്റെ കുട്ടികളാണ്-സത്യാര്‍ഥി പറയുന്നു.
സൈനിക സ്‌കൂളില്‍ ഇരച്ചുകയറിയ താലിബാന്‍ തീവ്രവാദികള്‍ കുട്ടികളെ ബന്ദിയാക്കിയ വാര്‍ത്ത വന്നയുടനെയായിരുന്നു അവരോടായി കൈലാഷിന്റെ അഭ്യര്‍ഥന. നൂറിലധം കുട്ടികളെ കൊന്നൊടുക്കിയ ശേഷം വസീറിസ്ഥാനില്‍ നടന്ന സൈനിക ആക്രമണത്തിനുള്ള പ്രതികാരമാണിതെന്ന് ഉത്തരവാദിത്വമേറ്റെടുത്ത് താലിബാന്റെ അവകാശവാദവും വൈകാതെ എത്തി.