പെഷവാര്‍ ആക്രമണം ഭീരുത്വം നിറഞ്ഞ നടപടി: പ്രധാനമന്ത്രി

Posted on: 17 Dec 2014


ന്യൂഡല്‍ഹി: പെഷവാര്‍ ആക്രമണം ഭീകരരുടെ ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സ്‌കൂള്‍കുട്ടികളടക്കമുള്ള നിരപരാധികള്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഭീകരരുടെ ബുദ്ധിശൂന്യമായ നടപടിയെ ശക്തമായി അപലപിക്കുന്നു മോദി ട്വിറ്ററില്‍ കുറിച്ചു. താലിബാന്‍ഭീകരരുടെ നടപടിക്ക് യാതൊരു ന്യായീകരണവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയവും അഭിപ്രായപ്പെട്ടു.

ആക്രമണത്തെ വിദേശകാര്യമന്ത്രാലയ വക്താവ് സയ്യദ് അക്ബറുദ്ദീന്‍ ശക്തമായി അപലപിച്ചു.



 

ga