പാക് സ്‌കൂളുകള്‍ക്ക് നേരേ നടന്ന ആക്രമണങ്ങള്‍

Posted on: 17 Dec 2014



നവംബര്‍ 2014:അപ്പര്‍ ഖുറാം ഗോത്രമേഖലയിലെ നിസ്തികോട്ട് പ്രദേശത്ത് സ്‌കൂള്‍ ബസ്സിലുണ്ടായ ബോംബ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒക്ടോബര്‍ 2014: ഖൈബര്‍ ജില്ലയിലെ ബാരാ പ്രദേശത്തെ ഹക്കിം ഖാന്‍ കെലെ ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ സ്‌കൂള്‍ തീവ്രവാദികള്‍ തകര്‍ത്തു.

ജനവരി 2014: നവാഗി തെഹ്‌സിലില്‍ പെണ്‍കുട്ടികളുടെ െ്രെപമറി സ്‌കൂള്‍ അഗ്‌നിക്കിരയാക്കി.

സപ്തംബര്‍ 2013: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബാനു പട്ടണത്തിലെ പെണ്‍കുട്ടികളുടെ സ്‌കൂളിനു പുറത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.

ജൂണ്‍ 2013:വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഷിയാ സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഒക്ടോബര്‍ 2012:സ്‌കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴി മലാലയ്ക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റു

സപ്തംബര്‍ 2011:പെഷവാറില്‍ സ്‌കൂള്‍ ബസ് ആക്രമിച്ച് ഒരു അധ്യാപികയെയും മൂന്ന് കുട്ടികളെയും വധിച്ചു.

ഡിസംബര്‍ 2010: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ സ്‌കൂള്‍ ബസ്സിന് നേര്‍ക്കുണ്ടായ ബോംബ് ആക്രമണത്തില്‍ ബസ് െ്രെഡവര്‍ കൊല്ലപ്പെട്ടു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു.

ഏപ്രില്‍ 2009:പടിഞ്ഞാറന്‍ സ്വാത് താഴ് വരയിലെ പെണ്‍കുട്ടികളുടെ സ്‌കൂളിനടുത്ത് ഫുട്‌ബോളില്‍ ഒളിപ്പിച്ചുവെച്ച ബോംബ് പൊട്ടിത്തെറിച്ച് 12 കുട്ടികള്‍ കൊല്ലപ്പെട്ടു.

മാര്‍ച്ച് 2009:ഹാതിയന്‍ ഗ്രാമത്തിലെ മര്‍ദാനില്‍ സര്‍ക്കാര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് നേര്‍ക്കും പെഷവാറിലെ എഫ്.ജി. ഗേള്‍സ് സ്‌കൂളിന് നേര്‍ക്കും ബലൂചിസ്താനിലെ ഗേള്‍സ് സ്‌കൂളിന് നേര്‍ക്കും ബോംബ് ആക്രമണം.

ഫിബ്രവരി 2009:പെഷവാറിലെ മര്‍ദാന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ ആക്രമിക്കപ്പെട്ടു.

ജനവരി 2009:മിംഗോറയിലെ ഖംബറില്‍ ഗേള്‍സ് മിഡില്‍ സ്‌കൂള്‍ ആക്രമിക്കപ്പെട്ടു.

ആഗസ്ത് 2002:മുറെ പട്ടണത്തിനടുത്തുള്ള മിഷണറി സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.




 

ga