mahaneeyam
1 OF 1
സ്‌നേഹ തണലില്‍... അമ്മയുടെ സ്‌നേഹ തണലില്‍ കളിയും കുസൃതിയുമായി ഒരു ബാല്യം. ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍
തിരക്കേറിയ പാതയോരത്തും സ്‌നേഹത്തിന്റെ തണലിന് മാറ്റു കുറയാതെ....  ഫോട്ടോ: പി.ജയേഷ്‌
ദ്വാപര ചന്ദ്രകാ ചര്‍ച്ചിതമാം. ഫോട്ടോ: കൃഷ്ണകൃപ
മൊഞ്ചൂറും പാല്‍പ്പുഞ്ചിരി  ഫോട്ടോ: അജി.വി.കെ
കൊല്ലം അഡ്വഞ്ചെര്‍ പാര്‍ക്കില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: ഗിരീഷ് കുമാര്‍.
എറണാകുളം സൗത്ത് റെയില്‍വെസ്‌റ്റേഷനില്‍ നിന്നുള്ള കാഴ്ച. ഫോട്ടോ: സിദ്ദിഖുള്‍ അക്ബര്‍.
പാലക്കാട് പെരുമാട്ടി കോളനിയിലെ കാഴ്ച.. ഫോട്ടോ: അഖില്‍. ഇ.എസ്.
തിരുവനന്തപുരം മൃഗശാലയില്‍ നിന്നൊരു കാഴ്ച. ഫോട്ടോ: ബിജു വര്‍ഗ്ഗീസ്.
സ്‌നേഹക്കുടക്കീഴില്‍. ഡല്‍ഹിയിലെ ഇന്ത്യാഗേറ്റിനു സമീപം മഴയില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മ. ചിത്രം: സാബു സ്‌കറിയ
വാത്സല്യതേന്‍കുടം...ഓരോ മാതൃദിനവും എന്നും വാത്സല്യം നിറയുന്ന ഓര്‍മ്മകളാണ് .. അമ്മയായും അമ്മൂമ്മയായും നല്‍കുന്ന  അലിവും ആര്‍ദ്രതയും ലാളനയും.. തലമുറകളിലേക്ക് പടര്‍ന്നു  കയറുന്ന സ്‌നേഹസ്പര്‍ശം. കൊച്ചിയില്‍  നിന്നൊരു മാതൃദിനക്കാഴ്ച... ഫോട്ടോ: പ്രദീപ് കുമാര്‍.
പൊന്നൊളിച്ചന്തം : ഫോട്ടോ: വി.എസ്. ഷൈന്‍
അമ്മേ സൂക്ഷിക്കണേ...പറക്കമുറ്റാത്ത കുഞ്ഞിനയും കൊണ്ടാണ് യാത്ര.. കൊത്തിപ്പറിക്കാന്‍ തക്കം പാര്‍ത്ത് ചുറ്റിലും മറ്റ് പക്ഷികളുമുണ്ട്...പറക്കാത്ത നേരം ചിറകിന് അടിയിലും പറക്കുമ്പോള്‍ മാറോട് ചേര്‍ത്തുമാണ് വവ്വാലിന്റെ യാത്ര. തൊടുപുഴയില്‍ നിന്ന് ഫോട്ടോ: പി.പി. രതീഷ്.
തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്. ഫോട്ടോ: എസ്. ശ്രീകേഷ്‌
കുഞ്ഞേ.. നിനക്കുവേണ്ടി...ചെന്നൈയിലെ കത്തിരിവെയിലില്‍ കൈക്കുഞ്ഞുമായി റോഡില്‍ വില്‍പ്പനനടത്തുന്ന അമ്മ. കച്ചവടത്തിരക്കിലും കുട്ടിയുടെ ക്ഷീണമകറ്റുന്നകാര്യത്തില്‍ ഇവര്‍ വീഴ്ച്ച വരുത്തുന്നില്ല. ഫോട്ടോ: വി. രമേഷ്.
ഗ്ലാമറിന് പുറത്ത്..മെട്രോപൊളിറ്റന്‍ നഗരജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടയിലും ഡല്‍ഹിയിലെ താഴെക്കിടയിലുള്ള സ്ത്രീകളുടെ അവസ്ഥ ഏറെയൊന്നും മാറിയിട്ടില്ല. കുട്ടികളെ നോക്കലും ഉപജീവനത്തിന് വഴി തേടലുമൊക്കെയായി പുരുഷന്മാരെക്കാള്‍ കൂടുതല്‍ അവര്‍ക്ക് അധ്വാനിക്കേണ്ടിവരുന്നു. ഗ്ലാമറിന്റെ കൊഴുപ്പില്ലാത്ത ജോലികളാണ് അവര്‍ക്ക് ചെയ്യേണ്ടിവരുന്നത്. ന്യൂഡല്‍ഹിയിലെ സാരായ് കാലെഖാനില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: ഉണ്ണികൃഷ്ണന്‍.പി. ജി.
മധുരനൊമ്പരമീ മാതൃത്വം... വെയിലിനോ കാറ്റിനോ മഴയ്‌ക്കോ ഒന്നിനും അമ്മയെ തോല്‍പ്പിക്കാനാവില്ല. അമ്മയെന്ന വികാരത്തിന് കാലദേശവംശഭേദമില്ല. ജോലി തേടിയുള്ള യാത്രയ്ക്കിടയിലും ഉണ്ണിക്കിടാങ്ങലെ മാറോട് ചേര്‍ത്ത് നീങ്ങുകയാണീ അമ്മമാര്‍... കെ.കെ.സന്തോഷ്
കടലോളം സ്‌നേഹവുമായി അമ്മ... കുട്ടികള്‍ക്കൊപ്പം സ്‌നേഹവുമായി ആഹ്ലാദവും പങ്കിടുന്ന അമ്മ കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നിന്ന്...ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍
വിരല്‍ത്തുമ്പിലെ സ്‌നേഹസ്പര്‍ശം...ലോക മാതൃദിനത്തെപ്പറ്റി ചോദിച്ചപ്പോള്‍ അറിയില്ല എന്ന് ഒറ്റവാക്കില്‍ മറുപടി.. ചുളിവുകള്‍ വീണ മുഖം നേര്യത് കൊണ്ട് തുടച്ച് കൊല്ലം പട്ടത്താനം സ്വദേശി സരസമ്മ ഇത് പറയുമ്പോള്‍ കണ്ണുകളില്‍ സാഫല്യത്തിന്റെ നീര്‍തിളക്കം. അമ്മമാര്‍ക്ക് മക്കളുടെ സമ്മാനം വൃദ്ധസദനമാകുന്ന കാലത്ത് ഈ അമ്മയും 3 മക്കളും മക്കളുടെ മക്കളുമായി കൈകോര്‍ത്ത് പിടിച്ച് ജീവിതത്തിലൂടെ നടക്കുന്നു. മൂന്നു മക്കളെയും വളര്‍ത്തി വലുതാക്കിയതിന്റെ സംതൃപ്തി മാത്രം മതി ഈ മാതൃഹൃദയം നിറയാന്‍. അതുകൊണ്ട് തന്നെ ഈ 78-ാം വയസ്സിലും അവര്‍ ചുറുചുറുക്കോടെ നാളെയിലേക്ക്...                                            ഫോട്ടോ : അജിത് പനച്ചിക്കല്‍
കൈക്കുഞ്ഞിനെയെന്നപോലെ സുനിത മടിയിലിരുത്തി ചേര്‍ത്തുപിടിച്ചിരിക്കുന്നത് അമ്മ സരോജിനിയെയാണ്.  സ്‌നേഹം വറ്റിക്കൊണ്ടിരിക്കുന്ന ലോകത്തെ ഈ ഹൃദയസ്പര്‍ശിയായ കാഴ്ച തൃശ്ശൂര്‍ നടാമ്പാടം കോളനിയില്‍ നിന്നാണ്. ഫോട്ടോ: മനീഷ് ചെമഞ്ചേരി
അ=അമ്മ: സ്‌നേഹാക്ഷരമാലയിലെ ആദ്യക്ഷരം. ഒരുചുണ്ടിന്റെ ചൂട്. അനാദിയായ അലിവിന്‍പ്രവാഹം. ബി. മുരളീ കൃഷ്ണന്‍
തള്ളച്ചിറകിന് കീഴെ... മഴയില്‍ നിന്ന് രക്ഷ നേടാന്‍ തന്റെ രണ്ട് കുട്ടികളുമായി നിര്‍ത്തിയിട്ടിരിക്കുന്ന ലോറിക്കടിയില്‍ അഭയം തേടിയ നാടോടിസ്ത്രീ... തൃശൂര്‍ ശക്തന്‍ സ്‌റ്റേഡിയത്തില്‍ നിന്നുള്ള ദൃശ്യം. ഫോട്ടോ: രാഗേഷ് വാസുദേവന്‍.
എന്നുയിരിനെ  ഉണര്‍ത്താതെ ഉറങ്ങുന്ന കുഞ്ഞിനെ പുറത്തു വച്ചുകെട്ടി ജോലിക്ക് പോകുന്ന അമ്മ .ചിത്രം ഹിമാചല്‍ പ്രദേശിലെ ഗണഹട്ടിയില്‍ നിന്ന് . ഫോട്ടോ: സി.ബിജു.
ഫോട്ടോ: ജി.ശിവപ്രസാദ്.
മാറോട് ചേരുമ്പോള്‍ അറിയുന്നില്ലേ കുഞ്ഞേ.. അമ്മ തന്‍ സ്‌നേഹത്തിന്‍ ഹൃദയതാളം... ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ കുഞ്ഞുങ്ങളുമായി എത്തിയ വിദേശവനിത. കാടും മലയും കടന്ന് കായല്‍ഭംഗി ആസ്വദിച്ചും.. നാട് ചുറ്റിക്കാണാന്‍ ഇറങ്ങിയപ്പോള്‍ തന്റെ പിഞ്ചുകുഞ്ഞിനെ എപ്പോഴും മാറിലെ ചൂട് നല്‍കി ഒപ്പം നടക്കുകയാണ് ഇവര്‍. ഫോട്ടോ: പി.പി. ബിനോജ്.
മാതൃദിനം പോലും വന്നതറിയാതെ..തൃശൂര്‍ നഗരത്തിലെ കാഴ്ച. ഫോട്ടോ: എം.വി. സിനോജ്.
കോടാലി താളത്തിന്‍ താരാട്ടില്‍... താഴെ കിടത്തിയാല്‍ ഉറുമ്പരിക്കുമെന്ന് പേടിയാല്‍ ചുമലില്‍ കുഞ്ഞിനെ കെട്ടിവെച്ചിരിക്കുകയാണ് ഈ അമ്മ. വിറക് കീറലിന്റെ താളത്തിനൊപ്പം ചാഞ്ഞുറങ്ങുന്ന കുട്ടിയും. ഫോട്ടോ: ജെ.ഫിലിപ്പ്.
അന്നം നിനക്ക്....ആഹ്ലാദം നിനക്കില്ല.......സ്വന്തം കുട്ടിയുടെ വയറ് നിറയ്ക്കാന്‍ മറ്റു കുട്ടികള്‍ക്ക്  ആഹ്ലാദം പകരുന്ന കളിക്കോപ്പുകളുമായി ഉത്സവപറമ്പ് തോറും നടക്കുന്നു  ഈ നാടോടി അമ്മ. പന്തും ബലൂണും വിറ്റ് കിട്ടുന്ന കാശില്‍ നിന്നും വേണം അന്നന്നത്തെ അന്നം കഴിയാന്‍. കാസര്‍കോട് ജില്ലയിലെ ഉത്സവ പറമ്പിലെ കാഴ്ച.. ഫോട്ടോ: രാമനാഥ് പൈ
അമ്മയുടെ ചൂട് പകര്‍ന്ന്...ഫോട്ടോ: പ്രവീഷ് ഷോര്‍ണൂര്‍
1 OF 1


1
amma