മകനെ നല്ല മനുഷ്യനാക്കി വളര്‍ത്താന്‍ നോക്കണം. സ്ഥാനം, മാനം, പഠിപ്പ് അതൊന്നുമല്ല പ്രധാനം. ആദ്യം ഒരു നല്ല മനുഷ്യനായി വളരുകയാണ് വേണ്ടത്. മറ്റുമനുഷ്യരെ സ്‌നേഹിക്കാന്‍ കഴിവുള്ള പെണ്‍കുട്ടികളെ സഹജീവികളായി കാണുന്ന ഒരു നല്ല മനുഷ്യനാക്കി വളര്‍ത്തണം. അത് വീട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. അമ്മമാരാണ് അതിന് വേണ്ടി ശ്രമിക്കേണ്ടത്. മകനെ സമൂഹത്തിന് ഉതകുന്നവനായി വളര്‍ത്താന്‍ അമ്മക്കേ കഴിയൂ.