എന്റെ വ്യക്തിപരമായ അനുഭവം വച്ച് പറയുകയാണെങ്കില്‍ മക്കളെ വളര്‍ത്തേണടത് നീയൊരു ആണ്‍കുട്ടിയാണ്, പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞല്ല. നീ ഒരു മനുഷ്യനാണ് എന്ന് പറഞ്ഞാണ്. നീ സഹജീവിയെ ബഹുമാനിക്കണം എന്ന് പറഞ്ഞാണ്. അത് ആണോ പെണ്ണോ ആകട്ടെ. മറ്റുള്‌ല സ്ത്രീകളെ ബഹുമാനിക്കുമ്പോഴാണ് സ്വന്തം അമ്മയോടും സഹോദരിയോടുമുള്‌ല ബഹുമാനവും മര്യാദയും പൂര്‍ണ്ണമാകുന്നതെന്ന് അവന്‍ മനസ്സിലാക്കണം. ആണ്‍കുട്ടികള്‍ അടുക്കളയിലേക്ക് വരുമ്പോള്‍ ചിലര്‍ ചോദിക്കുന്നത് കേള്‍ക്കാം എന്താ ആണ്‍കുട്ടികള്‍ക്ക് അടുക്കളയില്‍ കാര്യമെന്ന്. അതൊരു പൊട്ട ചോദ്യമാണ്. എന്താ അവര്‍ക്കും വിശപ്പില്ലേ. അപ്പോള്‍ അവരും അടുക്കളയില്‍ കയറണ്ടേ. ജെന്‍ഡറിലുളള വ്യത്യാസങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അത് അടിച്ചേല്‍പ്പിച്ചാകരുത് മക്കളെ വളര്‍ത്തേണ്ടത്.
എന്റെ മക്കള്‍ അവരുടെ കൂട്ടുകാരികളോട് സംസാരിക്കുന്നത് കേട്ടാല്‍ ആണുങ്ങളോട് സംസാരിക്കുന്നത് പോലെയാണ് തോന്നുക. അതേകുറിച്ച് അവരോട് ചോദിച്ചാല്‍ അവര്‍ പറയും ഞങ്ങള്‍ക്ക് ഗേള്‍ ഫ്രണ്ട്, ബോയ് ഫ്രണ്ട് എന്നൊന്നുമില്ല ഫ്രണ്ട് എന്നേയുള്ളൂ എന്ന്. അത്തരം വിശാല ചിന്താഗതി അവരില്‍ വളര്‍ത്താന്‍ നമുക്ക് സാധിക്കണം. അവളൊരു പെണ്‍കുട്ടിയാണ് നീയൊരു ആണ്‍കുട്ടിയാണ് തുടങ്ങി വികല്‍പങ്ങള്‍ കുട്ടികളുടെ മവനസ്സില്‍ കയറ്റുന്നത് നമ്മള്‍ മുതിര്‍ന്നവര്‍ തന്നെയാണ്. അത് ഒഴിവാക്കണം. ക്ലാസെടുത്തോ ഉപദേശിച്ചോ സ്ത്രീകളോടുളള സമീപനത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കില്ല. അവരത് മനസ്സിലാക്കേണ്ടത് നമ്മുടെ പെരുമാറ്റത്തിലൂടെയാണ്. നല്ല ഭക്ഷണം കൊടുത്ത വളര്‍ത്തുന്നത് പോലെ നല്ല മൂല്യങ്ങള്‍ നല്‍കി വളര്‍ത്താനും അമ്മക്ക് കഴിയണം.
ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അമ്മ അവരുടെ സുഹൃത്താണ് അവരുടെ ഫസ്റ്റ് ഗേള്‍ഫ്രണ്ടാണ് അമ്മ. അത്രയേറെ സ്വാധീനമാണ് അമ്മ അവരില്‍ ചെലുത്തുന്നത്. അത്രയേറെ സ്വാധീനം ചെലുത്തുന്ന അമ്മക്ക് മാത്രമേ അവരില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയൂ. ആ സ്വാധീനശക്തിയെ നല്ലരീതിയില്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമം ഈ മാതൃദിനത്തില്‍ അമ്മമാരില്‍ നിന്നും ഉണ്ടാകട്ടെ.