vava

തണലായി അമ്മ

മോഹന്‍ ലാല്‍ Posted on: 09 May 2015

മോഹന്‍ലാലും അമ്മയും


തണലും തണുപ്പുമേകുന്ന ആല്‍മരംപോലെ അമ്മ. ഓരോ തവണയും തളരുമ്പോള്‍ ഞാന്‍ ആ മാറിലേക്ക് മനസ്സുകൊണ്ട് മുഖം ചേര്‍ത്തുവയ്ക്കുന്നു. അവിടെ സ്‌നേഹത്തിന്റെ പാലാഴിയിരമ്പുന്നത് കേള്‍ക്കുന്നു.

കുടുംബഫോട്ടോ
ഒരുപ്രത്യേകപ്രായം കഴിഞ്ഞാല്‍ എല്ലാ അമ്മമാരും ഒരുപോലെയാണ് എന്ന് എനിക്ക് തോന്നാറുണ്ട്. ഛായകൊണ്ടും മനസ്സുകൊണ്ടും മധുരമായ ഭാഷണങ്ങള്‍ക്കൊണ്ടും സ്‌നേഹംകൊണ്ടും എല്ലാം.

എന്റെ ഏറ്റവും ലോലമായ മാനസികഭാവങ്ങള്‍പോലും തൊട്ടറിയാന്‍ എന്റെ അമ്മയ്ക്ക് സാധിക്കും. എന്റെ മനസ്സ് ഒരു നൂലിഴ മാറിയാല്‍ മതി. വേദനിച്ചാല്‍ മതി. അമ്മ കൃത്യമായി ചോദിക്കും. എന്ത് പറ്റി മക്കളേ? എന്തേ ലാലൂ?

അച്ഛനെക്കുറിച്ച് എഴുതിയതുപോലെ എനിക്ക് അമ്മയെക്കുറിച്ച് എഴുതാന്‍ സാധിക്കില്ല. കാരണം, അമ്മ എനിക്ക് വാക്കുകള്‍ക്കതീതമായ ഒരു അനുഭവമാണ്. പറഞ്ഞു ഫലിപ്പിക്കാനോ എഴുതിത്തെളിയിക്കാമോ സാധിക്കുന്നില്ല.
മോഹന്‍ലാലും അച്ഛനും


അമ്മയെക്കുറിച്ചുള്ള എന്റെ ആലോചനകള്‍ എന്റെ ഹൃദയത്തില്‍ത്തന്നെയിരിക്കട്ടെ. സ്‌നേഹം മാത്രം പ്രസരിപ്പിക്കുന്ന ഒരു കുഞ്ഞു മണ്‍വിളക്കായി.

 



1
amma

 

ga