ഇന്ധനവില കൂടും; റബ്ബറിന് താങ്ങുവില 150

സ്വന്തം ലേഖകന്‍ Posted on: 14 Mar 2015

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഒരുരൂപ അധിക നികുതി ചുമത്തിയും നിത്യോപയോഗ സാധനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയും മന്ത്രി കെ.എം.മാണിയുടെ 13-ാം ബജറ്റ്.

150 രൂപ താങ്ങുവില ഉറപ്പാക്കി 20,000 മെട്രിക് ടണ്‍ റബ്ബര്‍ സംഭരിക്കും. കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍തൂക്കം നല്‍കുന്ന ബജറ്റ് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള ധനകാര്യ അച്ചടക്കത്തിനാണ് ഈന്നല്‍ നല്‍കുന്നത്. അതുകൊണ്ട് പുതിയ പദ്ധതികളോ, വലിയ ഇളവുകളോ ഇല്ല. പാര്‍പ്പിട പദ്ധതിക്ക് വര്‍ഷം 375 കോടി രൂപ കണ്ടെത്താനെന്ന പേരില്‍ ഇന്ധനത്തിന് അധിക നികുതി ചുമത്തുന്നതും പുതിയ നികുതികളും വിലക്കയറ്റത്തിന് കാരണമാവും.

1220 കോടി രൂപയുടെ പുതിയ നികുതികള്‍ ബജറ്റില്‍ ചുമത്തിയിട്ടുണ്ട്. 145.5 കോടിയുടെ ഇളവുകള്‍ പ്രഖ്യാപിച്ചു. 1931 കോടിയുടെ അധികച്ചെലവും പ്രഖ്യാപിച്ചു. 7893 കോടിയാണ് വരുംവര്‍ഷം പ്രതീക്ഷിക്കുന്ന റവന്യൂ കമ്മി. എന്നാല്‍ നടപ്പുവര്‍ഷത്തെ റവന്യൂ കമ്മി പ്രതീക്ഷിച്ച 7131.69 കോടിയില്‍നിന്ന് 10,263.97 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

വരുമാനത്തിന്റെ വഴികള്‍

* പാര്‍പ്പിട പദ്ധതിക്കായി പെട്രോളിനും ഡീസലിനും ഒരുരൂപ അധിക നികുതി
* പൊതുവിതരണ ശൃംഖലയില്‍ അല്ലാത്ത അരി, ഗോതമ്പ്, മൈദ, ആട്ട, സൂജി, റവ എന്നിവയ്ക്ക് നികുതി
* വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനം നികുതി
* പഞ്ചസാരയ്ക്ക് 2 ശതമാനം നികുതി
* എല്ലാത്തരം തുണിത്തരങ്ങള്‍ക്കും ഒരു ശതമാനം നികുതി
* ബീഡിക്ക് 14.5 ശതമാനം നികുതി
* കരാറുകളുടെ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും കൂട്ടി
* ബൈക്കുകള്‍ക്ക് നികുതി കൂട്ടി
* അന്യസംസ്ഥാന വാഹനങ്ങള്‍ക്കും ഇറക്കുമതി വാഹനങ്ങള്‍ക്കും നികുതി
* കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം നികുതി
* പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കും പ്രിന്റഡ് ഫ്ലൂക്‌സിനും 20 ശതമാനം നികുതി
* പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ക്ക് 14.5 ശതമാനം നികുതി
* 2008 ന് മുമ്പ് നെല്‍വയല്‍ നികത്തിയതിന് ഫീസ് വാങ്ങി അംഗീകാരം
* വ്യാപാരികള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, ആശുപത്രികള്‍
എന്നിവയുടെ രജിസ്‌ട്രേഷന്‍, റിന്യൂവല്‍ ഫീസ് കൂട്ടി
* ധാതുക്കളുടെ റോയല്‍റ്റി ഫീസ് കൂട്ടും
* 25000 കോടി അടിസ്ഥാന സൗകര്യ വികസനത്തിന്
ബദല്‍ മാര്‍ഗങ്ങളിലൂടെ സമാഹരിക്കും
പ്രഖ്യാപനങ്ങളിങ്ങനെ
* കിലോക്ക് 150 രൂപ നല്‍കി റബ്ബര്‍
സംഭരിക്കാന്‍ 300 കോടി, എല്‍.എന്‍.ജി.ക്കും റബ്ബര്‍ത്തടിക്കും നികുതിയിളവ്
* നെല്ല് സംഭരിക്കാന്‍ 300 കോടി
* കാര്‍ഷികവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ സബ്‌സിഡി
* നീര ടെക്‌നീഷ്യന്‍മാര്‍ക്ക് സബ്‌സിഡി
* വ്യക്തിഗത തോട്ടങ്ങള്‍ക്ക് പ്ലാന്റേഷന്‍ നികുതി ഒഴിവാക്കി
* പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് 2000 കോടി.
* വിഴിഞ്ഞത്തിന് 600 കോടി
* കൊച്ചി മെട്രോക്ക് 940 കോടി
* കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി
* സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ട്രസ്റ്റ്,
എല്ലാവര്‍ക്കും സ്മാര്‍ട് ഹെല്‍ത്ത് കാര്‍ഡ്
* സര്‍ക്കാര്‍ സേവനങ്ങള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈനാക്കും
* ഇ-ഗവേണന്‍സ് ഇന്നവേഷന്‍ ഫണ്ടിന് 14 കോടി
* തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സൗജന്യ വൈ-ഫൈ
* ഐ.ടി. മേഖലയ്ക്ക് 475.57 കോടി
* പാവപ്പെട്ടവര്‍ക്ക് 75000 ഫ്ലൂറ്റുകള്‍
* പാവപ്പെട്ടവര്‍ക്ക് മൂന്ന് ഭവന പദ്ധതികള്‍
* തൊഴില്‍ സൃഷ്ടിക്കാന്‍ പ്രത്യേക മിഷന്‍
* ആയിരം സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്ക് മാസം 10,000 രൂപവീതം പ്രോത്സാഹന സഹായം
* പേറ്റന്റ് നേടുന്ന വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് പലിശയിളവ്
* ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് 2710 കോടി
* 80 വയസ്സിന് മേലുള്ളവര്‍ക്ക് വയോജന സംരക്ഷണ പദ്ധതി
* ഇളവുകള്‍ക്കുള്ള കുടുംബ വരുമാന പരിധി ഒരു ലക്ഷം രൂപ
* ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ്
* വിധവകളുടെ പെണ്‍മക്കളുടെ വിവാഹത്തിന് 50,000 രൂപ
* ഹരിപ്പാട്, കൂത്തുപറമ്പ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളില്‍ കാര്‍ഷിക പോളിടെക്‌നിക്കുകള്‍
* ഏഴ് വെറ്ററിനറി പോളിടെക്‌നിക്കുകള്‍
* ആരോഗ്യ മേഖലയ്ക്ക് 665.37 കോടി
* 100 വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കും
* ഒരു ലക്ഷം സാമൂഹ്യ സുരക്ഷാ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം
* അങ്കണവാടി ജീവനക്കാരുടെ വേതനത്തിലെ സംസ്ഥാന വിഹിതം 2000 രൂപ
* വിപണിയില്‍ ഇടപെടാന്‍ 100 കോടി
* പൊതുജനത്തിന് ട്രഷറിയില്‍ ലോക്കര്‍ സൗകര്യം
* ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി

വില കൂടും

അരി, ഗോതമ്പ്, മൈദ, ആട്ട, സൂജി, റവ, വെളിച്ചെണ്ണ, പഞ്ചസാര, തുണിത്തരങ്ങള്‍, ഇരുചക്രവാഹനങ്ങള്‍,
പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, ഫ്ലൂക്‌സ്, ബീഡി, പ്ലാസ്റ്റിക് കളിപ്പാട്ടം

വില കുറയും

ജിപ്‌സം പാനല്‍, ദ്രവീകൃത പ്രകൃതി വാതകം.



1
budget full

 

ga