സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ് ഉപയോഗിച്ച് സര്‍ക്കാര്‍-സ്വകാര്യ ആസ്പത്രികളില്‍ ചികിത്സ തേടാവുന്നതാണ് പദ്ധതി. ഇതുപ്രകാരമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നതിന് വെബ് അധിഷ്ഠിത സംവിധാനം തയ്യാറാക്കും.
മുഖ്യമന്ത്രി അധ്യക്ഷനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ട്രസ്റ്റികളുമായുള്ള പദ്ധതിയുടെ നടത്തിപ്പിനായി സമിതി രൂപവല്‍ക്കരിക്കും. 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ അര്‍ഹരായ എല്ലാവര്‍ക്കും ചികിത്സാ സൗകര്യം ലഭ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു. ഇതോടെ, വിവിധ വകുപ്പുകളും ക്ഷേമബോര്‍ഡുകളും നടപ്പാക്കിവരുന്ന ആരോഗ്യപദ്ധതികള്‍ ഇനി ഒരു കുടക്കീഴിലാകും.