സംഗീതനാടക അക്കാദമിയുടെ നേതൃത്വത്തില്‍ നാട്യകലാകാരന്മാര്‍ക്ക് മെഡിക്കല്‍ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. ഇതിന്റെ പകുതി പ്രീമിയം തുക സര്‍ക്കാര്‍ നല്‍കും. കെ.എസ്.എഫ്.ഡി.സി.യുടെ മേല്‍നോട്ടത്തില്‍ പഴയ മലയാള സിനിമകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാന്‍ ഒരു കോടി രൂപ വകയിരുത്തി. ചങ്ങനാശ്ശേരിയില്‍ പൈതൃക മ്യൂസിയവും സാഹിത്യ സാംസ്‌കാരിക കേന്ദ്രവും നിര്‍മിക്കാന്‍ ഒരുകോടി രൂപയും നീക്കിവെച്ചു. ശാന്തിഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തിന് രണ്ട് കോടി ധനസഹായം നല്‍കും. പുരാവസ്തുവകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് പത്ത് കോടിയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
മൃഗശാലകളുടെ ആധുനികവത്കരണത്തിന് 16.25 കോടി ബജറ്റില്‍വകയിരുത്തി. തൃശ്ശൂരിലെ കാഴ്ചബംഗ്ലാവില്‍ ഡിജിറ്റല്‍ ലേസര്‍ പ്രദര്‍ശനവും സംഗീത ജലധാരയും ഈ വര്‍ഷം തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അറുപത് വര്‍ഷത്തെ കേരളത്തിന്റെ നേട്ടം വിവരിക്കാന്‍ 'വജ്ര കേരള' എന്ന പേരില്‍ ഒരു കോടി രൂപ ചെലവില്‍ പ്രചാരണ പരിപാടികള്‍ നടത്തും.
ഗ്രാമീണരുടെ നൈപുണ്യ വികസനത്തിനായി കൊല്ലം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ കൗശല്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കമിടും. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശ്യം. വിദേശത്ത് തൊഴില്‍ തേടുന്നവരെ പ്രാപ്തരാക്കാന്‍ അന്താരാഷ്ട്ര കേന്ദ്രം തുറക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ നീക്കിവെച്ചു. ഐ.ടി.ഐ. വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും തുടര്‍ സഹായവും നല്‍കാന്‍ എറണാകുളത്ത് പ്രാക്ടിക്കല്‍ എന്റര്‍പ്രണര്‍ ട്രെയിനിങ് ഹബ് ആരംഭിക്കും ഇതനായി അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്. ളാലം ബ്ലോക്കില്‍ നഴ്‌സുമാര്‍ക്കായി എംപ്ലോയ്‌മെന്റ് ഗൈഡന്‍സ് ആന്‍ഡ് അഡ്വാന്‍സഡ് ട്രെയിനിങ് സെന്റര്‍ തുടങ്ങും. ഇതിന് ഒരു കോടി രൂപ നീക്കി െവച്ചിട്ടുണ്ട്. കറുകച്ചാലില്‍ വനിതകള്‍ക്കായി ഐ.ടി.ഐ.യും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.