തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ക്കായി ധനകാര്യമന്ത്രി കെ.എം മാണി ബജറ്റില്‍ 12 കോടി രൂപ വകയിരുത്തി. പ്രവര്‍ത്തന മികവിന് കൈത്താങ്ങ് എന്ന നിലയില്‍ പുതിയൊരു പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 1000 സ്റ്റാര്‍ട്ട് പദ്ധതികള്‍ക്ക് പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസം 10,000 രൂപ വീതം ആദ്യത്തെ രണ്ട് വര്‍ഷം പ്രോത്സാഹനമായി നല്‍കും.
യുവസംരംഭകരെ സഹായിക്കുന്നതിനായി ആറ് കോടി രൂപ മൂലധന സഹായമായും നീക്കിവെച്ചു. സംരംഭകത്വ സഹായ പദ്ധതിക്ക് 40 കോടി രൂപയും വകയിരുത്തി.