അടിസ്ഥാന സൗകര്യ വികസനത്തിന് 25000 കോടി പൊതുവിപണിയില്‍ നിന്ന് സമാഹരിക്കും

Posted on: 13 Mar 2015

തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് 25000 കോടി രൂപ സമാഹരിക്കുമെന്ന് ധനമന്ത്രി കെ.എം മാണി ബജറ്റില്‍ പ്രഖ്യാപിച്ചു.

ബജറ്റില്‍ വകയിരുത്തിയ 2000 കോടി രൂപ മൂലധനമായി ഉപയോഗിച്ച് കേരള അടിസ്ഥാന സൗകര്യ വികസന ഫണ്ട് ബോര്‍ഡാണ് പൊതു വിപണിയില്‍ നിന്ന് പണം കണ്ടെത്തുന്നത്. ആള്‍ട്ടനേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ഇന്‍വിറ്റ്, ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് തുടങ്ങിയവയിലൂടെയാണ് പണം കണ്ടെത്തുക.

ആവശ്യധിഷ്ഠിതമായി മാത്രം വിപണിയില്‍ നിന്നും സമാഹരിക്കുന്ന ഈ പണം പ്രധാന മൂലധനപദ്ധതികള്‍ക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പ്രധാന പദ്ധതികളായ സബര്‍ബന്‍ റെയില്‍വേ കോറിഡോര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലെ ലൈറ്റ് മെട്രോ, ഉള്‍നാടന്‍ ജലഗതാഗത വികസനം, വിമാനത്താവളങ്ങളും അവയുടെ വികസനം, പ്രധാന വൈദ്യുത നിലയങ്ങളുടേയും പ്രധാന തുറമുഖങ്ങളുടേയും വികസനം, വന്‍കിട കുടിവെള്ള പദ്ധതികള്‍, പ്രധാന ഹൈവേകള്‍ നാലുവരിയാക്കല്‍ തുടങ്ങിയവയ്ക്കാണ് ഈ തുക ഉപയോഗിക്കുക.



1
budget full

 

ga