തിരുവനന്തപുരം: വ്യവസായിക മേഖലയ്ക്ക് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 582.20 കോടി രൂപ ഈ ബജറ്റില്‍ വകയിരുത്തി. സമൂഹത്തില്‍ ഒരു സംരംഭകത്വസംസ്‌കാരം വികസിപ്പിച്ചെടുക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ക്കാണ് ഈ മേഖലയില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.
1500 കോടി വിദേശ നിക്ഷേപത്തോടെ പ്രവര്‍ത്തനംആരംഭിക്കുവാനുദ്ദേശിക്കുന്ന ജര്‍മന്‍ - അമേരിക്കന്‍ കമ്പനിയായ ടാറസിന് സര്‍ക്കാര്‍ എല്ലാ അനുമതികളും നല്‍കിയതായി മന്ത്രി അറിയിച്ചു.
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സംരംഭക പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബിസിനസ് ഇന്‍കുബേഷന്‍ സെന്ററുകള്‍ തുടങ്ങുന്ന തിനായി 50 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ വ്യാപാര സഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഈ സാ.മ്പത്തിക വഅഷം തുടക്കമെന്ന നിലയില്‍ ആലപ്പുഴ, തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി 2 കോടി രൂപ വകയിരുത്തി.
പരമ്പരാഗത മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടി ക്കുന്നതിനായി 10 കോടി രൂപ ഈ വര്‍ഷം മാറ്റി വച്ചു.വ്യവസായ സാങ്കേതിക ഇന്‍കുബേറ്ററുകളുടെ ഫണ്ടിംഗിനായി 12 കോടി രൂപ വകയിരുത്തി.
എറണാകുളത്തെ കാണിനാട്ടില്‍ ഒരു ഹരിത വ്യവസായ പാര്‍ക്ക് സ്ഥാപിക്കും. ഇതിനായി 4.5 കോടി രൂപ നീക്കിവെച്ചു. കെ.എസ്.ഐ.ഡി.സിക്ക് പുതിയ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനും നിര്‍മ്മാണത്തിലിരിക്കുന്ന പാര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനുമായി 74 കോടി രൂപ വകയിരുത്തി. സമുദ്രഭക്ഷ്യ വസ്തുക്കളുടെ സംസ്‌കരണത്തിനും കയറ്റുമതിയ്ക്കുമായി ചേര്‍ത്തലയില്‍ ഒരു മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിലേയ്ക്കായി 3 കോടി രൂപ വകയിരുത്തി.
കൊച്ചിയില്‍ ഒരു പെട്രോ കെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കും.ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്ററിന്റെ പങ്കാളിത്തത്തോടെ12 കോടി രൂപ ചെലവില്‍ മെഡിക്കല്‍ ഉപകരണ ഇന്‍കുബേഷന്‍ കേന്ദ്രം തുടങ്ങുന്നതിനായി 3.5 കോടി രൂപ വകയിരുത്തി.
കിന്‍ഫ്രയ്ക്ക് കീഴിലുളള പുതിയ പദ്ധതികളായ പാലക്കാട് മെഗാഫുഡ്പാര്‍ക്ക്, രാമനാട്ടുകര ഫുട്‌വേയര്‍ പാര്‍ക്ക്, പുഴക്കല്‍ ജെം & ജ്വല്ലറി പാര്‍ക്ക്, തൊടുപുഴസ്‌പൈസസ് പാര്‍ക്ക്, കളമശ്ശേരി ഹൈടെക്ക് പാര്‍ക്കിലെ നാനോ ടെക്ക് സോണ്‍, കഴക്കൂട്ടം ഫിലിം & വീഡിയോ പാര്‍ക്ക് തുടങ്ങിയവയുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കിന്‍ഫ്രയ്ക്ക് 55.06 കോടി രൂപ വകയിരുത്തി.
കയര്‍ മേഖലയുടെ സമഗ്ര വികസനത്തിനായി ഈസാമ്പത്തിക വര്‍ഷം 116.95 കോടി രൂപ വകയിരുത്തി. കോട്ടയം ഐ.ഐ.ഐ.ടി, കരൂര്‍ ഇന്‍ഫോസിറ്റി എന്നിവയ്ക്കായി 5 കോടി രൂപ വകയിരുത്തി. പട്ടുനൂല്‍കൃഷി പ്രോത്സാഹിപ്പി ക്കുന്നതിനായി 1 കോടി രൂപ .
പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ നേടുന്ന കയര്‍ തൊഴിലാളികളുടെ കുട്ടികള്‍ക്കായി 1 കോടി രൂപയും മന്ത്രി വകയിരുത്തി.