ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചത് 665.37 കോടി രൂപ

Posted on: 13 Mar 2015

എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ 2.5 കോടി

കൊല്ലം ജില്ലാ ആസ്പത്രി, എറണാകുളം, കോഴിക്കോട് ജനറല്‍ ആസ്പത്രി എന്നിവിടങ്ങളില്‍ കാത്ത് ലാബ് സ്ഥാപിക്കാന്‍ 5 കോടി.

ജില്ലാ ആസ്പത്രികളോട് അനുബന്ധിച്ച് ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാന്‍ 7.10 കോടി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ ശക്തിപ്പെടുത്താന്‍ 50 ലക്ഷം രൂപ.

ആരോഗ്യ കിരണം പദ്ധതിയുടെ വിഹിതം 15 കോടിയാക്കി

വന്ധ്യതാ ചികിത്സ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് എല്ലാ മെഡിക്കല്‍ കോളേജുകളിലും ആരംഭിക്കുന്ന ജനനി കേന്ദ്രങ്ങള്‍ക്ക് 5 കോടി.

എറണാകുളത്ത് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് റിസര്‍ച്ച് സെന്റര്‍. 450 കോടി രൂപ ചെലവില്‍ ആനുവിറ്റി അടിസ്ഥാനത്തില്‍ നിര്‍മിക്കും.

തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മിക്കാന്‍ അഞ്ച് കോടി.

ചെങ്ങന്നൂര്‍ താലൂക്ക് ആസ്പത്രിയെ ജില്ലാ ആസ്പത്രിയാക്കും.

ആര്‍പ്പൂക്കര കുട്ടികളുടെ ആസ്പത്രിയുടെ വികസനത്തിന് 2 കോടി.

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 1000 രൂപയാക്കി. ഇതിന് 6 കോടി.

ആരോഗ്യമേഖലയ്ക്ക് മൊത്തം അനുവദിച്ചത് 665.37 കോടി രൂപ




1
budget full

 

ga