പാരമ്പര്യത്തനിമയില്‍ കാടകത്ത് പഞ്ചകൃഷി'ക്ക് പുനര്‍ജന്മം

Posted on: 16 Aug 2015

കോതമംഗലം: മഴമേഘങ്ങളെ കോട്ടപോലെ തടയുന്ന വാരിയത്തെയും ഉറിയംപെട്ടിയിലെയും മലനിരകള്‍ ഇന്ന് 'പഞ്ചകൃഷി'യുടെ നൂറുമേനി വിളവില്‍ ഹരിതശോഭയാര്‍ന്ന് നില്‍ക്കുകയാണ്.

കാടുപിടിച്ച് തരിശിട്ടിരുന്ന കാടകത്തെ ഈ കൃഷിയിടങ്ങള്‍ ഇന്ന് വനവാസിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും അധ്വാനത്തിന്റെയും വിയര്‍പ്പുതുള്ളികളില്‍ 'പഞ്ചകൃഷി'ക്ക് പുനര്‍ജന്മം നല്‍കിയിരിക്കുന്നു. കുട്ടമ്പുഴ പഞ്ചായത്തില്‍ ഏറ്റവും വനാന്തരത്തില്‍ സ്ഥിതിചെയ്യുന്ന ആദിവാസികുടികളാണ് വാരിയവും ഉറിയംപെട്ടിയും. ശൂലിമുടിക്കും പുല്ലുമേടിനും ഇടയിലെ മലഞ്ചെരുവില്‍ പച്ചവിരിപ്പിന് മേലെ മലമടക്കുകളിലൂടെ പുകപോലെ മഞ്ഞിറങ്ങിയ കാഴ്ച വിസ്മയമാണ്.

'പഞ്ചകൃഷി' ആദിവാസികളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇടക്കാലത്ത് എപ്പോഴൊ കൈമോശം വന്ന കൃഷിയെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് കാടിന്റെ മക്കള്‍. സാധാരണ നാട്ടില്‍ കൃഷിചെയ്യുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി നെല്ലിനൊപ്പം ചോളം, കുറുമ്പുല്ല് (റാഗി), ചീര, തകര തുമര പരിപ്പ് എന്നിവ ഒരുമിച്ച് കൃഷിചെയ്യുന്ന രീതിയാണ് 'പഞ്ചകൃഷി'. ആദിവാസികള്‍ക്കിടയില്‍ ചോളത്തിന് ചോളകം, കുറുമ്പുല്ലിന് കോറാനെന്നും ചീരയ്ക്ക് വെതയടകെന്നുമാണ് പറയുന്നത്. രണ്ട് തരത്തിലുള്ള നെല്ലാണ് കര നെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്. കറുത്ത പെരുവായ, വെളുത്ത പെരുവായ എന്നിങ്ങനെയാണ് നെല്‍വിത്തിന്റെ പേര്.

പരമ്പരാഗത വിത്ത് ഉപയോഗിച്ചാണ് കൃഷിചെയ്ത് വന്നിരുന്നത്. കേരളത്തിലെ പൊതുസമൂഹം കൃഷിയില്‍ നിന്ന് അകന്നുപോയപോലെ വനവാസി സമൂഹത്തിനും ഇടയ്ക്ക് എപ്പോഴോ കൈമോശം വന്നു. പത്ത് വര്‍ഷത്തിലേറെയായി കൃഷിചെയ്യാതെ തരിശിട്ടിരുന്ന ഇവരുടെ കൃഷിയിടം കഴിഞ്ഞ വര്‍ഷം െ്രെടബല്‍ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചാണ് പുനരുജ്ജീവിപ്പിച്ചത്.



 

ga