മലപ്പുറം: കുട്ടിക്കര്‍ഷക ആയിഷ നദ അംഗീകാരനിറവിലാണ്. സ്‌കൂളില്‍നിന്ന് കിട്ടിയ പച്ചക്കറിവിത്തുകള്‍ കൊണ്ടുണ്ടാക്കിയ െജെവതോട്ടം ആയിഷയെ ആദ്യം കര്‍ഷകയാക്കി. ഇപ്പോള്‍ പുരസ്‌കാരവും നേടിക്കൊടുക്കുന്നു.
മലപ്പുറം കോഡൂരിലെ വലിയാട് എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആയിഷ നദ പാലാംപടിയന്‍ തിങ്കളാഴ്ച കോഡൂരില്‍ നടക്കുന്ന കര്‍ഷക ദിനാഘോഷത്തില്‍ പി. ഉബൈദുള്ള എം.എല്‍.എയില്‍നിന്നാണ് അംഗീകാരവും ആദരവും ഏറ്റുവാങ്ങുന്നത്. മുതിര്‍ന്ന കര്‍ഷകര്‍ക്കൊപ്പമാണ് ഈ കുട്ടിക്കര്‍ഷക ആദരവ് ഏറ്റുവാങ്ങുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി സ്‌കൂളില്‍നിന്ന് ലഭിച്ചുകൊണ്ടിരുക്കുന്ന പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് ആയിഷ നദ ഒരു തോട്ടം തന്നെയുണ്ടാക്കി.
പൂര്‍ണമായും വിഷരഹിതവും ജൈവ സമ്പൂര്‍ണവുമായ കൃഷിരീതിയാണ് സ്വീകരിച്ചിട്ടുള്ളത്.
ഇവയെല്ലാം പരിഗണിച്ചാണ് കോഡൂര്‍ ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും ഈ വര്‍ഷത്തെ മികച്ച വിദ്യാര്‍ത്ഥി കര്‍ഷകയായി ആയിഷ നദയെതിരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷം ലൈബ്രറി കൗണ്‍സിലിന്റെ വായനമത്സരത്തില്‍ പഞ്ചായത്ത് തലത്തിലും ഈവര്‍ഷം മലപ്പുറം എ.യു.പിയില്‍ നടന്ന വിജ്ഞാനോത്സവത്തിലും ഒന്നാംസ്ഥാനം നേടി പഠനത്തില്‍ മികവുപുലര്‍ത്തി.
ഐ.സി.ടി. പരിശീലകനും, ഐ.ടി എന്റര്‍പ്രണേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയുമായ പി.പി. അബ്ദുന്നാസറിന്റെയും ജാസ്മിയുടെയും രണ്ടാമത്തെ മകളാണ് ഈ മിടുക്കി.മൂത്ത സഹോദരി നജ റഷീദയും ഇളയ സഹോദരി ഫാത്തിമ നഷയും പിന്തുണയുമായി കൂടെയുണ്ട്.