വിദേശജോലിെയന്തിന് കൃഷിതന്നെ ജീവിതം

Posted on: 16 Aug 2015


എടപ്പാള്‍: വിദേശത്തെ ജോലിയുപേക്ഷിച്ച് ജൈവകൃഷിയിലൂടെ ജീവിതം ആരോഗ്യ പൂര്‍ണമാക്കുകയാണ് രജീഷ്. പുഴമ്പ്രത്തെ സ്വകാര്യകോളേജില്‍ മാനേജരായ ഊപ്പാല രജീഷ് (35) അഞ്ചുവര്‍ഷം മുന്‍പാണ് ജൈവകൃഷിയിലേക്കിറങ്ങിയത്.
പാരമ്പര്യ കര്‍ഷകകുടുംബമാണെങ്കിലും പഠനംകഴിഞ്ഞപ്പോള്‍ കൃഷി സ്വപ്നത്തിലുണ്ടായിരുന്നില്ല. എന്നാല്‍ വിദേശത്ത് അഞ്ചുവര്‍ഷം ജോലിചെയ്തപ്പോഴാണ് നല്ല ഭക്ഷണത്തിന്റെ വിലയും നാട്ടിലെ മണ്ണിന്റെ ചൂരും രജീഷിന് മനസ്സിലായത്.

നാട്ടിലെത്തിയനാള്‍മുതല്‍ സ്വന്തമായുള്ള ഒരേക്കറില്‍ വാഴ, ചേമ്പ്, ചേന, പച്ചക്കറികള്‍ എന്നിങ്ങനെയുള്ള കൃഷികള്‍ ആരംഭിച്ചു. നല്ലഭക്ഷണവും സാമാന്യം ലാഭവും കിട്ടിയതോടെ വളത്തിനാവശ്യമായി പശുക്കളെവാങ്ങി. അപൂര്‍വയിനം പശുക്കളായ വെച്ചൂര്‍, കാസര്‍കോട് ഡോര്‍ഫ് എന്നിവയെ രണ്ടെണ്ണംവീതം വാങ്ങി. കാസര്‍കോടന്‍ കബിലയും നാടന്‍പശുവുമടക്കം ആറെണ്ണമാണ് തൊഴുത്തിലുള്ളത്. ആവശ്യത്തിന് ഔഷധവീര്യമുള്ള പാലും വിഷമില്ലാത്ത ഭക്ഷണത്തിനായി ആറേക്കല്‍ നിലം പാട്ടത്തിനെടുത്ത് നെല്‍കൃഷിയും രണ്ടേക്കറില്‍ പച്ചക്കറിയും തുടങ്ങിയതോടെ രോഗങ്ങളും വീട്ടില്‍നിന്ന് അകന്നു. തവളക്കണ്ണന്‍, ചിറ്റാണി, കുഞ്ഞന്‍നെല്ല് തുടങ്ങിയ പരമ്പരാഗത നെല്ലുകളാണ് പാടത്ത് കൃഷിയിറക്കിയത്.

രണ്ടേക്കറിലുള്ള പച്ചക്കറിത്തോട്ടത്തില്‍ തക്കാളിയടക്കമുള്ള എല്ലാ പച്ചക്കറികളും ആവശ്യത്തിനുവിളഞ്ഞു. ഉത്പന്നങ്ങള്‍
വിറ്റഴിക്കാനായി നല്ലഭക്ഷണ പ്രസ്ഥാനവുമായി കൈകോര്‍ത്തു. ജൈവ ഉത്പന്നങ്ങള്‍ക്ക് നല്ലവിലയും കിട്ടിയതോടെ രജീഷിന്റെ ഗള്‍ഫ് ഇവിടെത്തന്നെയായ 50 നാടന്‍കോഴികളും രജീഷിന്റെ കൃഷിയിടത്തോടുചേര്‍ന്നു വളരുന്നു.

പൊന്നാനി എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറിയില്‍ അധ്യാപികയായ സുധയും ഏകമകള്‍ ശലഭയുമെല്ലാം
രജീഷിന് കൂട്ടായുണ്ട്.



 

ga