തയ്യാറാക്കുന്ന വിധം

ഉലുവക്കഞ്ഞി രാവിലെ കഴിക്കുന്നതാണ് ഉത്തമം. പ്രഭാതഭക്ഷണത്തിന് പകരമായും ഉപയോഗിക്കാം. ഉലുവ ദഹനശേഷി കൂട്ടുന്നതാണെങ്കിലും അമിതമായി വാരിവലിച്ച് കഴിക്കേണ്ട. അത് ദഹനക്കേടുണ്ടാക്കും. സാധാരണ ഭക്ഷണത്തിനൊപ്പം ഒരു കപ്പ് കഞ്ഞി എന്ന അളവാണ് നല്ലത്. ശ്രദ്ധിക്കേണ്ട മറ്റൊന്ന്, രണ്ടോ മൂന്നോ നേരത്തേക്കായിട്ട് കഞ്ഞി ഒന്നിച്ച് ഉണ്ടാക്കരുത്. അപ്പപ്പോള്‍ പുതുമയോടെ ഉണ്ടാക്കി കഴിക്കുന്നതാണ് ഫലപ്രദം.
ഗുണങ്ങള്‍
ലഹതം, കഫം, ഛര്‍ദ്ദി, ജ്വരം, കൃമി, അരുചി, അര്‍ശസ്, ചുമ, ക്ഷയം എന്നിവയെ ഇല്ലാതാക്കാന്‍ ഉലുവയ്ക്ക് കഴിവുണ്ട്. ആയുര്‍വേദവിധിപ്രകാരം ഉലുവ ബലത്തെയും അഗ്നിയെയും വര്‍ധിപ്പിക്കും. ഹൃദയപ്രസാദമുണ്ടാക്കും. വറുത്തെടുത്ത ഉലുവയ്ക്ക് ഫലം കൂടുമെന്നും പറയുന്നു.
സപ്തധാതുക്കളേയും (രസം, രക്തം, മാംസം, മജ്ജ, ശുക്ലം തുടങ്ങിയവ) പോഷിപ്പിക്കുന്നതാണ് ഉലുവ. ഡിസംബര്‍-ജനവരി വരെ ഉലുവ ആഹാരത്തില്‍ നന്നായി ഉള്‍പ്പെടുത്താം. ഉഷ്ണകാലത്ത് ഉലുവയുടെ ഉപയോഗം കുറയ്ക്കണം.
മുലപ്പാല്‍ ഉണ്ടാവാന്‍
മലബാര്‍ ഭാഗത്ത് പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഉലുവക്കഞ്ഞി നിര്‍ബന്ധമായിരുന്നു. രാവിലെത്തന്നെ ശര്‍ക്കര ചേര്‍ത്ത ഉലുവക്കഞ്ഞിയാണ് അമ്മമാരുടെ ഭക്ഷണം. മുലപ്പാല്‍ ഉണ്ടാവാന്‍ ഉലുവ കഴിക്കുന്നത് സഹായിക്കും. ഗര്‍ഭപാത്രത്തെ ചുരുക്കാനുള്ള ശേഷി ഉലുവയ്ക്കുണ്ട്.
30 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും സ്ത്രീപുരുഷ ഭേദമില്ലാതെ ഉലുവക്കഞ്ഞി കഴിക്കാം. കുട്ടികള്‍ക്കും നല്ലതാണ്, പക്ഷേ, അളവ് കുറച്ചു നല്‍കണം എന്നു മാത്രം.