Home>Ayurveda
FONT SIZE:AA

ബുദ്ധിശക്തി വര്‍ധിക്കാന്‍ ആയുര്‍വേദം

മുത്തിള്‍:
ബുദ്ധിവികാസത്തിനുപയോഗയോഗ്യമായ ഒരൗഷധ സസ്യമാണ് മുത്തിള്‍. 'കുടങ്ങല്‍' എന്നാണിത് പൊതുവേ അറിയപ്പെടുന്നത്. ബുദ്ധിസാമര്‍ഥ്യം, ഗ്രഹണശക്തി, ഓര്‍മശക്തി, ഏകാഗ്രത എന്നിവയ്ക്ക് ഇത് വളരെ നല്ലതാണ്. മുത്തിള്‍ ചേര്‍ന്ന ധാരാളം ഔഷധങ്ങള്‍ ആയുര്‍വേദത്തിലുണ്ട്.

ബ്രഹ്മി:

ബുദ്ധിശക്തിയും മേധാശക്തിയും വര്‍ധിപ്പിക്കുന്ന ബ്രഹ്മി ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധസസ്യമാണ്. അധികമാത്രയില്‍ സേവിച്ചാല്‍ വയറിളക്കം ഉണ്ടാക്കും. ബ്രഹ്മിനീര് നെയ്യില്‍ച്ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയാല്‍ ഓര്‍മശക്തിയും ധാരണാശക്തിയും വര്‍ധിക്കും. സാരസ്വതാരിഷ്ടം, ബ്രഹ്മീഘൃതം എന്നിവയില്‍ ബ്രഹ്മി ഉള്‍ക്കൊള്ളുന്നു.

ശംഖുപുഷ്പം:

കേരളത്തില്‍ ധാരാളമായി കാണുന്ന ശംഖുപുഷ്പം ബുദ്ധിവികാസത്തിന് ഏറെ സഹായിക്കും. ഉറക്കം വര്‍ധിപ്പിക്കാനും പനി കുറയ്ക്കാനും കഴിവുള്ള ഈ ഔഷധസസ്യത്തിന്റെ വേരും പൂവും ചിലപ്പോള്‍ സമൂലവും ഉപയോഗപ്പെടുത്തുന്നു. ശംഖുപുഷ്പത്തിന്റെ വേര് പച്ചയ്ക്കരച്ച് നെയ്യിലോ വെണ്ണയിലോ വെറുംവയറ്റില്‍ നല്‍കിയാല്‍ ബുദ്ധിശക്തിയും ധാരണാശക്തിയും മെച്ചപ്പെടും.
Tags- Brahmi
Loading