ഹെല്‍ത്തി..അധ്യയനവര്‍ഷം

Posted on: 01 Jun 2015


നേരം വെളുക്കുമ്പോഴേക്കും സ്‌കൂള് ബസ്സിങ്ങെത്തും. ബ്രേക് ഫാസ്‌റ്റെന്ന പേരില് എന്തെങ്കിലും കഴിച്ചാലായി. ഗതാഗതക്കുരുക്കില് ഇഴഞ്ഞ് ബസ് സ്‌കൂളിലെത്തുമ്പോള് ഒരു സമയമാകും. ക്ലാസില് കയറിയാലോ.. പരീക്ഷയും കേട്ടെഴുത്തുമെല്ലാമായി ആകെ ജഗപൊക. ഇതിനിടയില് സ്‌നാക്ക് ടൈമും ലഞ്ച് ടൈമുമുണ്ട്. പേരിന് എന്തെങ്കിലും കഴിച്ചാലായി. ഒടുവില് തളര്‌ന്നൊടിഞ്ഞ് വീട്ടിലെത്തുമ്പോഴോ...വിശപ്പ് അതിന്റെ പാട്ടിന് പോയിട്ടുണ്ടാകും.
പുതിയ അധ്യയനവര്ഷമിങ്ങെത്തി. സ്‌കൂളിലേക്കുള്ള യാത്രകള് വീണ്ടും തുടങ്ങുകയാണ്...യാത്രകള്ക്ക് കൂട്ടായി പുതിയ ബുക്കും ചെരിപ്പും കുടയും ബാഗും മാത്രം മതിയോ... പഠിച്ച് പഠിച്ച് തളരുന്ന നമ്മുടെ കുരുന്നിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടി വേണം അല്പം വിചാരം. പുതിയ സ്‌കൂള് വര്ഷത്തേക്ക് ഇതാ ചില ആരോഗ്യചിന്തകള്...

ബ്രേക്ക് ഫാസ്റ്റ്

ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ്. ബ്രെയിന് ഫുഡ് തന്നെയാണിത്. ബുദ്ധിക്കും മനസ്സിനും ഉണര്വുണ്ടാകണമെങ്കില് ആദ്യത്തെ ഭക്ഷണം നന്നാകണം. രാവിലെ ആറരയ്ക്ക് സ്‌കൂളിലേക്ക് പുറപ്പെടുന്ന കുട്ടിക്ക് ഈ സമയത്ത് നന്നായി ഭക്ഷണം കഴിക്കുക ബുദ്ധിമുട്ടായിരിക്കും. ഇത് പരിഹരിക്കാന് വഴിയുണ്ട്. രാവിലെ വീട്ടിലുണ്ടാക്കുന്ന ഇഡ്ഡലിയോ ദോശയോ പുട്ടോ തന്നെ സ്‌നാക്ക് ബോക്‌സില് കൊടുത്തയയ്ക്കാം.
ആരോഗ്യകരമായ ഭക്ഷണശീലങ്ങള് കുട്ടികളെ പഠിപ്പിക്കണം.
പുറമേ നിന്ന് വാങ്ങുന്ന ഭക്ഷണപദാര്ത്ഥങ്ങള് കഴിവതും ഒഴിവാക്കണം.
വീട്ടിലുണ്ടാക്കുന്നതെന്തും കഴിക്കാന് ശീലിപ്പിക്കുക.

മലബന്ധവും അമിതവണ്ണവും

കുട്ടികളില് സാധാരണയായി കാണുന്ന ആരോഗ്യപ്രശ്‌നങ്ങളാണിത്. ഭക്ഷണശീലങ്ങളാണ് ഇതിന് രണ്ടിനും കാരണം. വറുത്തതും പൊരിച്ചതുമുള്‌പ്പെടെയുള്ള ജങ്ക് ഫുഡ് ശീലമാക്കിയ കുട്ടികളിലാണ് ഇത് സാധാരണ കണ്ടുവരുന്നത്.
വൈകീട്ട് നാല് മുതല് രാത്രി എട്ടുമണി വരെയുള്ള സമയത്തെ ഭക്ഷണമാണ് കുട്ടികളില് അമിതവണ്ണത്തിന് കാരണമാകുന്നത്. കുട്ടികളിലെ അമിതവണ്ണത്തെക്കുറിച്ചുള്ള പഠനത്തിലെ കണ്ടെത്തലാണിത്. സ്‌കൂളില് നിന്ന് വീട്ടിലെത്തിയാല് ടി.വി.ക്ക് മുന്നില് ചടഞ്ഞുകൂടിയാണ് ഭൂരിഭാഗം കുട്ടികളും ഭക്ഷണം കഴിക്കുക. എന്തെങ്കിലും ഉള്ളില് ചെന്നോട്ടെ എന്ന ചിന്തയില് രക്ഷിതാക്കള് ഇത് പൊതുവേ തടയാറില്ല. ടി.വി.കാണുന്നതിന്റെ ഹരത്തില് നന്നായി ചവച്ചരയ്ക്കാതെയായിരിക്കും ഭക്ഷണം അകത്തേക്കെത്തുക. മാത്രമല്ല, ഭക്ഷണം ആവശ്യത്തില് കൂടുതല് കഴിക്കുകയും ചെയ്യും. ഇത് വണ്ണം കൂടുന്നതിന് ഇടയാക്കും.
നാരുകളടങ്ങിയ ഭക്ഷണവും പച്ചക്കറികളും ഭക്ഷണത്തില് കുറയുന്നതാണ് മലബന്ധത്തിന് കാരണം.
ടി.വി.ക്ക് മുന്നിലിരുന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കണം.
സ്‌കൂളില് നിന്നെത്തിയാല് മുക്കാല് മണിക്കൂറെങ്കിലും കുട്ടികളെ കളിക്കാന് അനുവദിക്കണം. വീഡിയോ ഗെയിമല്ല. ശരീരമനങ്ങുന്ന വിധത്തിലുള്ള കളികള്.
നാരുകള് ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില് ഉള്‌പ്പെടുത്തണം.
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകീട്ട് ലഘുഭക്ഷണം, അത്താഴം... ഇതാണ് മാതൃകാ ഭക്ഷണക്രമീകരണം. ഇതിനിടയില് ഭക്ഷണം കഴിക്കേണ്ട ആവശ്യമേയില്ല. രാത്രി എട്ടിനും ഒമ്പതിനുമിടയില് അത്താഴം കഴിക്കുന്നതാണ് ഗുണകരം.

ടോയ്‌ലറ്റ് പരിശീലനം

കുട്ടികള്ക്ക് ചെറുപ്പത്തിലേ നല്‌കേണ്ടതാണ് ടോയ്‌ലറ്റ് പരിശീലനം. മൂന്ന് വയസ്സിനുശേഷമുള്ള കാലയളവാണ് ഈ ശീലം വളര്ത്തിയെടുക്കാന് പറ്റിയ സമയം. രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് കഴിഞ്ഞ് അല്പ്പം ചെറുചൂടുവെള്ളം നല്കാം. പത്ത് മിനിറ്റ് കഴിയുമ്പോള് കുട്ടിയെ ടോയ്‌ലറ്റില് പോകാന് നിര്ബന്ധിക്കാം. ഇത് പതിവാകുന്നതോടെ രാവിലെ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത് കുട്ടിക്കും ശീലമാകും.

ശിശു സൗഹൃദ സ്‌കൂള്

ഇന്ത്യന് അക്കാഡമി ഓഫ് പീഡിയാട്രിക്‌സിന്റെ നേതൃത്വത്തില് മുന്നോട്ടുവച്ച ആശയമാണ് ശിശു സൗഹൃദ സ്‌കൂള്. ജില്ലാ ഭരണകൂടത്തിന്റെയും എന്.ആര്.എച്ച്.എമ്മിന്റെയും സഹകരണത്തോടെ പദ്ധതിക്ക് എറണാകുളം ജില്ലയില് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നിലവില് സ്‌കൂളുകളില് സര്ക്കാര്തലത്തില് പരിശോധനകള് നടത്തുന്നുണ്ട്.

സ്‌കൂള് ശിശു സൗഹൃദമാകുന്നത് ഇങ്ങനെ

കുട്ടികള്ക്ക് ശാരീരിക ശിക്ഷ ഒഴിവാക്കണം.
സ്‌കൂള് ബാഗില് എടുത്താല് പൊങ്ങാത്ത ഭാരം അരുത്. സ്‌കൂള് ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള നടപടികള് സ്‌കൂള് അധികൃതര് ആവിഷ്‌കരിച്ച് നടപ്പാക്കണം.
വിദ്യാര്ത്ഥികള്ക്ക് സ്‌കൂളിലേക്കെത്താന് സുരക്ഷിതമായ ഗതാഗത സംവിധാനങ്ങള് ഉറപ്പാക്കുക.
സ്‌കൂളില് ശരിയായ ടോയ്‌ലറ്റ് സംവിധാനങ്ങള് വേണം. ദിവസവും ടോയ്‌ലറ്റ് വൃത്തിയാക്കുന്നുെണ്ടന്ന് ഉറപ്പാക്കണം.
ആവശ്യത്തിന് വെളിച്ചവും വായുസഞ്ചാരവുമുള്ളതാകണം ക്ലാസ് മുറി. 40 വിദ്യാര്ത്ഥികള്ക്ക് ഒരധ്യാപകന് എന്നതാണ് മാതൃകയാക്കാവുന്ന വിദ്യാര്ത്ഥിഅധ്യാപക അനുപാതം.
അവശ്യഘട്ടങ്ങളില് പ്രഥമശുശ്രൂഷയ്ക്കുള്ള സൗകര്യം സ്‌കൂളില് ഉറപ്പാക്കണം.
കായികവിനോദങ്ങള്ക്ക് ആഴ്ചയില് നാല് പിരിയഡെങ്കിലും വേണം.
സ്‌കൂളുകളില് കൃത്യമായ ഇടവേളകളില് വിദ്യാര്ത്ഥികള്ക്ക് ആരോഗ്യ പരിശോധനകളും ആരോഗ്യ ബോധവത്കരണ സെമിനാറുകളും നടത്തണം.
വിദ്യാര്ത്ഥികള്ക്ക് ആവശ്യത്തിന് ശുദ്ധജലം വൃത്തിയുള്ള അന്തരീക്ഷത്തില് ലഭ്യമാക്കണം.
വൃത്തിയുള്ള ഭക്ഷണമുറിയും പരിസരവും ഉറപ്പു വരുത്തണം.

ഇമ്യൂണൈസേഷന് കാര്ഡ്‌സ്‌കൂള് പ്രവേശന സമയത്ത് ഇമ്യൂണൈസേഷന് കാര്ഡ് പരിശോധന നിര്ബന്ധമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യന് അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്. ഈ ആവശ്യം സര്ക്കാറിനോട് ഉന്നയിച്ചിട്ടുണ്ട്. ആവശ്യത്തിന് പ്രതിരോധ കുത്തിവയ്്പ്പുകള് ഓരോ വിദ്യാര്ത്ഥിക്കും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനാണിത്.

മടിയോ ... കാരണങ്ങളേറെ

സ്‌കൂളില് പോകാന് സമയമാകുമ്പോള്, അല്ലെങ്കില് പഠിക്കേണ്ട സമയമാകുമ്പോള് തലവേദന. വയറുവേദന. അല്പം കൂടി കടന്നകൈയായി ഛര്ദ്ദി...ഇതെല്ലാം മടിയാണെന്ന നിഗമനത്തില് കുട്ടിയെ ശിക്ഷിക്കാന് വരട്ടെ. മടിക്ക് പിന്നിലും ചില കാരണങ്ങളുണ്ടാകാം.

ആദ്യമായി സ്‌കൂളില് പോകുന്നവര്ക്ക്
ഇക്കൂട്ടര്ക്കിടയിലെ മടി അമ്മയെയും വീടിനെയും വിട്ടുപോകുന്നതിലുള്ള വിമുഖതയായിരിക്കും. കളിച്ചുവളര്ന്ന ചുറ്റുപാടുകളില് നിന്ന് മാറാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില് സാധാരണഗതിയില് ഈ മടി മാറും. അതിനുശേഷവും കരച്ചിലും ബഹളവും നീളുകയാണെങ്കില് പ്രത്യേക ശ്രദ്ധ നല്കിയാല് മതി.

വലിയ കുട്ടികളില്
വലിയ കുട്ടികളിലെ മടി പല കാരണങ്ങള് കൊണ്ടുണ്ടാകാം
പഠിക്കുന്നതിനുള്ള ബുദ്ധിമുട്ട്്. ഇത് പഠനവൈകല്യങ്ങള് മൂലവുമാകാം. പഠനവൈകല്യമാണെങ്കില് പരിഹരിക്കുന്നതിന് ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്.
ഒറ്റയ്ക്കിരിക്കാനുള്ള ഇഷ്ടം. ചില കുട്ടികള്ക്ക് മറ്റുള്ളവരുമായി ഇടപഴകാന് ബുദ്ധിമുട്ടായിരിക്കും. അധ്യാപകരുടെ സഹായത്തോടെ രക്ഷിതാക്കള് ബോധപൂര്വമായ ശ്രമം നടത്തിയാല് ഇത് മാറ്റാനാകും.
വീട്ടിനുള്ളിലെ പ്രശ്‌നങ്ങള്. അമ്മയും അച്ഛനും തമ്മിലുള്ള വഴക്ക്. വീട്ടില് നിന്നുള്ള മറ്റ് ദുരനുഭവങ്ങള്...ഇവയെല്ലാം കുട്ടികളെ പഠനത്തില് മോശമാക്കിയേക്കാം.
അപകര്ഷതാബോധം വളരെ തടിച്ചതോ മെലിഞ്ഞതോ ആയ ശരീരം. നിറക്കുറവ്, പൊക്കക്കൂടുതല്, പൊക്കക്കുറവ് എന്നിവ ചില കുട്ടികളില് അപകര്ഷതയുണ്ടാക്കും.
കാഴ്ചക്കുറവും കേള്വിക്കുറവും ചില കുട്ടികള്ക്ക് പ്രശ്‌നങ്ങള് സൃഷ്ടിക്കുന്നുണ്ട്. പ്രശ്‌നം കാഴ്ചയുടെയും കേള്വിയുടെയുമാണെന്ന് കുട്ടികള്ക്ക് മനസ്സിലാക്കാന് സാധിച്ചെന്ന് വരില്ല.
ഹൈപ്പര് ആക്ടിവിറ്റി, ശ്രദ്ധയില്ലായ്മ ശ്രദ്ധയില്ലായ്മയും ഹൈപ്പര് ആക്ടിവിറ്റിയും പലപ്പോഴും കുട്ടികളുടെ പ്രശ്‌നമായാണ് ചിത്രീകരിക്കപ്പെടുന്നത്. നിനക്ക് ക്ലാസ്സില് ശ്രദ്ധിച്ചിരുന്നാല് എന്താണ് കുഴപ്പം, ഒന്ന് അടങ്ങിയിരുന്നൂടേ ...എന്നീ രീതിയില് കുട്ടിയെ ശാസിക്കാനാണ് എല്ലാവര്ക്കും താത്പര്യം. ഹൈപ്പര് ആക്ടിവിറ്റിയും അറ്റന്ഷന് ഡെഫിസിറ്റും പരിഗണന അര്ഹിക്കുന്ന വിഷയങ്ങളാണ്. ആവശ്യം വന്നാല് ഡോക്ടറുടെ സഹായം തേടുന്നത് ഉചിതമായിരിക്കും.

വിവരങ്ങള്ക്ക് കടപ്പാട്
ഡോ. എബ്രഹാം കെ.പോള്
കണ്‌സള്ട്ടന്റ് പീഡിയാട്രീഷ്യന് , കൊച്ചിന് ഹോസ്പിറ്റല്.എക്‌സിക്യൂട്ടീവ് ഡയറക്ടര്, ചൈല്ഡ് കെയര് സെന്റര് .


കുഞ്ഞ്് വയര്‍ അറിഞ്ഞ് വിളമ്പണം

കുട്ടികളെ രാവിലെ സ്‌കൂളില്‍ വിടുന്നത് വലിയ തലവേദനയാണ് അമ്മമാര്‍ക്ക് . അതിരാവിലെ എഴുന്നേല്‍പ്പിക്കുന്നത് മുതല്‍ സ്‌കൂള്‍ വണ്ടിയില്‍ കയറ്റുന്നത് വരെ യുദ്ധം തന്നെയാണ് പല വീടുകളിലും .ഇതിനിടയില്‍ പ്രഭാത ഭക്ഷണം മിക്ക കുട്ടികളും ഒഴിവാക്കും. എന്തെങ്കിലും പ്രോട്ടീന്‍ പൗഡര്‍ കലക്കിയ ഒരു ഗ്ലാസ് പാലിലൊതുങ്ങും രാവിലത്തെ ഭക്ഷണം.എന്നാല്‍ പോഷകങ്ങള്‍ ഉള്‍ക്കാള്ളിച്ചതാവില്ല ഉച്ചഭക്ഷണം. സ്‌കൂളിലേക്ക് കഴിവതും വീട്ടിലുണ്ടാക്കുന്ന ഭക്ഷണം തന്നെ കൊടുത്തു വിടണം
ഉച്ചയ്ക്ക് ചോറുകൊണ്ടുപോവാന്‍ മിക്ക കുട്ടികള്‍ക്കും മടിയാണ്.നിലത്ത് കളയാതെ കഴിക്കാനുള്ള ബുദ്ധിമുട്ട് , രാവിലെ കറികള്‍ പലത് ഉണ്ടാക്കാനുളള മടി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് അമ്മമാരും ചോറുകൊടുത്തുവിടുന്നത് ഒഴിവാക്കും . ഉച്ചഭക്ഷണമായി ബ്രഡ്ഡും ജാമുമോ ന്യൂഡില്‍സോ രാവിലത്തെ പലഹാരമോ കൊടുത്തു വിടും. എന്നാല്‍ ചപ്പാത്തിയ്ക്കും ഇഡ്ഡലിക്കും ദോശയ്ക്കും ഒപ്പം പഞ്ചസാരയോ സോസോ ജാമോ ആവും കൂട്ട് . ഫലത്തില്‍ പ്രഭാതഭക്ഷണത്തില്‍ നിന്നും ഉച്ചഭക്ഷണത്തില്‍ നിന്നും പോഷകങ്ങള്‍ അപ്രത്യക്ഷമാകുന്നു.കുട്ടികള്‍ ക്ലാസില്‍ ഇരുന്ന് ഉറക്കം തുങ്ങും .

വൈകീട്ട് എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ കൂടിയാവുമ്പോള്‍ പോഷകനഷ്ടം പൂര്‍ണമാവും. ഉറങ്ങാനുള്ള തിരക്കില്‍ അത്താഴവും കുറവായിരിക്കും.
പല കുട്ടികളും പഠനത്തില്‍ പിന്നാക്കം പോവുന്നതിന്റെ കാരണം ഭക്ഷണത്തിലെ തകരാറാണ്.പഠനത്തിനൊപ്പം കളിയും ഓട്ടവും ചാട്ടവുമൊക്കെ തകൃതിയായി നടക്കുന്ന കാലമായതിനാല്‍ കുട്ടികള്‍ക്ക് പോഷകസമ്പുഷ്ടമായ ഭക്ഷണം കൊടുത്തേ മതിയാവൂ. ഏതെങ്കിലും സമയം ഭക്ഷണം അല്‍പ്പം കുറഞ്ഞുപോയല്‍ ബാക്കിസമയത്തെ ഭക്ഷണത്തില്‍ അത് നികത്തണം . രാവിലത്തെ തിരക്കില്‍ ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിക്കല്‍ എളുപ്പമല്ല. അതിനാല്‍ ഉച്ചഭക്ഷണം പോഷകം നിറഞ്ഞതും രുചികരവുമാക്കാം.അല്‍പം സമയം മാറ്റിവെച്ചാല്‍ ഇത് സാധിക്കും.ഏറ്റവും പ്രധാനം വിഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണം എന്നതാണ്
ഒരേ ഭക്ഷണം കുട്ടികളില്‍ മടുപ്പുണ്ടാക്കും . ഭക്ഷണത്തിനൊപ്പം വെള്ളം ധാരാളം കുടിക്കണം. കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്തു വിടുന്ന പാത്രങ്ങള്‍ ദിവസവും ചൂട് വെള്ളത്തില്‍ കഴുകണം. ഭക്ഷണാവശിഷ്ടങ്ങള്‍ അരുചിയും ദുര്‍ഗന്ധവും ഉണ്ടാക്കും.എന്ത് ഭക്ഷണം കൊടുക്കുമ്പോഴും കുട്ടികളുടെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കണം. ഇഷ്ടമില്ലാത്ത ആഹാരം നിര്‍ബന്ധിച്ച് കഴിപ്പിച്ചാല്‍ ആഹാരത്തോട് വെറുപ്പാകും.ഇടനേരങ്ങളില്‍ ബിസ്‌കറ്റോ കേക്കോ കൊടുത്തയക്കുന്നതിന് പകരം പഴങ്ങള്‍,െ്രെഡ ഫ്രൂട്ട്‌സ് എന്നിവ നല്‍കാം.

ഹെല്‍ത്തി ബ്രേക്ക് ഫാസ്റ്റ്

ആരോഗ്യപ്രദമായ ചില പ്രഭാത വിഭവങ്ങള്‍,
ഉപ്പുമാവും ദോശയും ചപ്പാത്തിയുമൊക്കെ അല്‍പ്പം പുതുമ നിറഞ്ഞ രൂപത്തില്‍ കൊടുത്താല്‍ കുട്ടികള്‍ക്ക് ഇഷ്ടമാവും.

അവല്‍ ഉപ്പുമാവ്
ആവശ്യമുള്ള സാധനങ്ങള്‍
അവല്‍ അരക്കിലോ
ഉരുളക്കിഴങ്ങ് (നുറുക്കിയത്) ഒരെണ്ണം വലുത്
തേങ്ങ ചിരവിയത് 3 ടേബിള്‍സ്പൂണ്‍
ഉള്ളി (ചെറുതായി നീളത്തില്‍ അരിഞ്ഞത്) ആറെണ്ണം
പച്ചമുളക് (വട്ടത്തില്‍ അരിഞ്ഞത്) 2 എണ്ണം
കടുക് ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
വറ്റല്‍മുളക് (കീറിയത്) 2 എണ്ണം
എണ്ണ , ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം
അവല്‍ നന്നായി കഴുകി പിഴിഞ്ഞെടുക്കണം.കടുക്, ഉള്ളി, പച്ചമുളക് എന്നിവ എണ്ണയിലിട്ട് വഴറ്റുക. ഇതിലേക്ക് ഉരുളക്കിഴങ്ങ്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വേവാന്‍ പാകത്തിന് വെള്ളമൊഴിച്ച് അടച്ചു വേവിക്കുക. വെന്തതിനു ശേഷം അവല്‍ ചേര്‍ത്ത് ഒന്നുകൂടി ചെറുതീയില്‍ ആവി കയറ്റുക. വെള്ളം വറ്റിയതിനുശേഷം തേങ്ങ ചേര്‍ത്ത് ഇളക്കി ചൂടോടെ പപ്പടത്തോടൊപ്പം വിളമ്പാം.
മുട്ട ദോശ
ആവശ്യമുള്ള സാധനങ്ങള്‍
ദോശമാവ് ഒരു കപ്പ്
മുട്ട രണ്ട്
സവാള അരിഞ്ഞത് ഒന്ന്പച്ചമുളക് ഒന്ന്
നെയ്യ് രണ്ട് ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
സവാളയും പച്ചമുളകും ഇഷ്ടമില്ലാത്തവര്‍ക്ക് ബുള്‍സ് ഐ പോലെ പൊട്ടിച്ചൊഴിക്കാം
തയ്യാറാക്കുന്ന വിധം
മുട്ട നന്നായി അടിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. മാവ് ഉപയോഗിച്ച് വലിയ ദോശ ചുടുക. മേലെ മുട്ട മിശ്രിതം നന്നായി പരത്തിയൊഴിച്ച് നെയ്യ് തൂവുക. ചട്ണി കൂട്ടി വിളമ്പാം.
വെജിറ്റബിള്‍ ഇഡ്ഡലി
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി കുതിര്‍ത്തത് ഒരു കപ്പ്
ഉഴുന്ന് കുതിര്‍ത്തത് അരക്കപ്പ്
ഉപ്പ് പാകത്തിന്
കാരറ്റ് ഗ്രേറ്റ് ചെയ്തത് ഒന്ന്
ബീന്‍സ് ചെറുതായി അരിഞ്ഞത് 6 എണ്ണം
കോളിഫ്‌ലവര്‍ ഇതളുകള്‍ ഗ്രേറ്റ് ചെയ്തത് 4 എണ്ണം
ചെറിയ കാപ്‌സിക്കം ചെറുതായി അരിഞ്ഞത് ഒരെണ്ണം
ഇടത്തരം ഇഞ്ചി ഗ്രേറ്റ് ചെയ്തത് ഒരെണ്ണം
എണ്ണ 2 ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത് 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഉഴുന്നും പച്ചരിയും ഇഡ്ഡലിമാവിന്റെ പരുവത്തില്‍ അരച്ചെടുക്കുക. ഉപ്പുചേര്‍ത്ത് അഞ്ചുമണിക്കൂര്‍ വയ്ക്കുക. ഇതിലേക്ക് കാരറ്റ്, ബീന്‍സ്, കോളിഫ്‌ലവര്‍, കാപ്‌സിക്കം, ഇഞ്ചി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇഡ്ഡലിത്തട്ടില്‍ എണ്ണ പുരട്ടി മാവ് കുറേശ്ശെയായി ഒഴിച്ച് ആവിയില്‍ 10 മിനിറ്റ് വേവാന്‍ വയ്ക്കുക. തേങ്ങാ ചട്ണിക്കൊപ്പം വിളമ്പാം.

ടേസ്റ്റി ലഞ്ച്
ചോറുകൊണ്ടുപോവാന്‍ മടിയുള്ള കുട്ടികളെയും
പച്ചക്കറികഴിക്കാന്‍ മടിക്കുന്നവരേയും വരുതിയിലാക്കാനും ചില എളുപ്പവഴികളുണ്ട്.
എഗ്ഗ്
പുലാവ്
ആവശ്യമുള്ള സാധനങ്ങള്‍
ബിരിയാണിഅരി ഒരു കപ്പ്
ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, (ചതച്ചത്) രണ്ടെണ്ണം വീതം
മുട്ട രണ്ടെണ്ണം (അടിച്ചുവയ്ക്കുക)
വലിയ സവാള ഒന്ന് (നീളത്തില്‍ അരിഞ്ഞത്)
ഉണക്കമുളക് ഒന്ന്
പച്ചമുളക് ഒന്ന്
ഇഞ്ചി ഒരു കഷ്ണം
വെളുത്തുള്ളി രണ്ടല്ലി
പെരുംജീരകം അര ടീസ്പൂണ്‍ (ഇവ ഒരുമിച്ചരയ്ക്കുക)
നാരങ്ങാനീര് പകുതി നാരങ്ങയുടേത്
പുതിനയില ഒരു പിടി
ഉപ്പ് പാകത്തിന്
നെയ്യ് രണ്ട് ടേബിള്‍സ്പൂണ്‍
തയാറാക്കുന്നവിധം
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക.തിളയ്ക്കുമ്പോള്‍ ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക .പിന്നീട് അരി ഇട്ട് വേവിക്കുക. ഉപ്പ് ചേര്‍ക്കുക.വേവാകുമ്പോള്‍ ഇറക്കി വെച്ച് വെള്ളം ഊറ്റിക്കളയുക.ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കുക. നെയ്യില്‍ സവാള വറുത്തുകോരുക.ഉണക്കമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം ഇവ അരച്ചതു ചേര്‍ക്കുക. മൂത്തശേഷം മുട്ട ചേര്‍ത്ത് ചിക്കി പൊരിക്കുക. ഇതിലേക്ക് വേവിച്ചു വെച്ച ചോറ് ചേര്‍ത്തിളക്കണം. നാരങ്ങാനീര്, പുതിനയില എന്നിവ ചേര്‍ക്കുക. ആവശ്യമെങ്കില്‍ ഉപ്പിടാം.സാലഡ്, പപ്പടം എന്നിവയോടൊപ്പം വിളമ്പാം.
വെജിറ്റബിള്‍
ചപ്പാത്തി
ആവശ്യമുള്ള സാധനങ്ങള്‍
ചപ്പാത്തി 2 എണ്ണം
ഉരുളക്കിഴങ്ങ് ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
കാരറ്റ് ഒരെണ്ണം (ഗ്രേറ്റ് ചെയ്തത്)
ബീന്‍സ് 4 എണ്ണം (ചെറുതായി അരിഞ്ഞത്)
കോളിഫ്‌ലവര്‍ അരക്കപ്പ് (ചെറിയ ഇതളുകളായി അടര്‍ത്തിയത്)
സവാള ഒരെണ്ണം (അരിഞ്ഞത്)
വെളുത്തുള്ളി 4 അല്ലി
മല്ലിപ്പൊടി ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി അരടീസ്പൂണ്‍
കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
ഗരംമസാല ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്എണ്ണ ഒരു ടേബിള്‍സ്പൂണ്‍തയാറാക്കുന്നവിധം
പച്ചക്കറികള്‍ എല്ലാം ചെറുതായി മുറിച്ച്് ആവിയില്‍ വേവിച്ചെടുക്കുക.ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാളയും വെളുത്തുള്ളിയും വഴറ്റി പൊടികള്‍ എല്ലാം ചേര്‍ക്കുക. ഇതിലേക്ക് വേവിച്ചു വെച്ച പച്ചക്കറികള്‍ ചേര്‍ക്കണം. വെള്ളം നന്നായി വറ്റിക്കഴിയുമ്പോള്‍ ഇറക്കി വെക്കണം. ചപ്പാത്തിയില്‍ ഈ വെജിറ്റബിള്‍ ഫില്ലിങ്വച്ച് ചുരുട്ടുക .ഒരു പാനില്‍ അല്‍പ്പം നെയ്യ് ചൂടാക്കി ചപ്പാത്തി ഒരു മിനിറ്റ് മൊരിച്ചെടുക്കാം.
ഈവനിങ് സ്‌നാക്‌സ്
വൈകിട്ട്് വിശന്നുതളര്‍ന്ന് വരുന്ന കുട്ടികള്‍ക്ക് എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍ നല്‍കുന്നത് നല്ലതല്ല.ആവിയില്‍ വേവിച്ച നാടന്‍ പലഹാരങ്ങളാണ് നല്ലത്‌.േനാണ്‍െവജ് ഇഷ്ടമുള്ളവര്‍ക്ക് ചിക്കനോ മീനോ സാന്‍വിച്ചാക്കി കൊടുക്കാം
കുമ്പിള്‍ അപ്പം
ആവശ്യമുള്ള സാധനങ്ങള്‍
ചക്ക അല്ലെങ്കില്‍ ശര്‍ക്കര വിളയിച്ചത് ഒരു കപ്പ്
വറുത്ത അരിപ്പൊടി ഒരു കപ്പ്
തേങ്ങ ചിരകിയത് ഒന്നരക്കപ്പ്
ജീരകം ഒരു നുള്ള്
ഏലയ്ക്ക പൊടിച്ചത് 2 എണ്ണം
തയാറാക്കുന്നവിധം
എല്ലാ ചേരുവകളും ഒരുമിച്ച് കുഴച്ച് വയ്ക്കുക.മധുരം കൂടുതല്‍ വേണമെങ്കില്‍ കുറച്ച് ശര്‍ക്കര ഉരുക്കി അരിച്ച് ചേര്‍ക്കാം.അല്ലെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്താലും മതി.ഇല വാട്ടിയെടുക്കണം. പ്ലാവില ഉപയോഗിക്കാം.ഇതിലേക്ക് കുറേശ്ശെ മാവ് വച്ച് ഇലയുടെ ഞെട്ടുള്ള വശം മടക്കി ഈര്‍ക്കില്‍ കൊണ്ട് കുത്തി വെക്കണം.മാവ് ഒലിച്ച് ഇറങ്ങാതെ ശ്രദ്ധിക്കണം. ഇത് ആവിയില്‍വച്ച് വേവിച്ചെടുക്കാം.
ഗോതമ്പ് അട
ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി ഒരു കപ്പ്‌തേങ്ങ അരക്കപ്പ്
ശര്‍ക്കര കാല്‍കപ്പ്
ഏലയ്ക്കാപ്പൊടി 1 ടീസ്പൂണ്‍തയാറാക്കുന്നവിധം
ഗോതമ്പുപൊടി വെള്ളം അധികം ചേര്‍ക്കാതെ കുഴയ്ക്കുക. ഇത് ഒരു വാഴയിലയില്‍ പരത്തിയെടുക്കുക.തേങ്ങ, ശര്‍ക്കര,ഏലയ്ക്കാപ്പൊടി എന്നിവ ഒരുമിച്ച് ചേര്‍ത്തിളക്കി മാവില്‍ നിരത്തുക. ഇല രണ്ടായി മടക്കി ആവിയില്‍ വേവിച്ചെടുക്കുക.
ചിക്കന്‍ സാന്‍വിച്ച്
ആവശ്യമുള്ള സാധനങ്ങള്‍
കോഴി കഷ്ണങ്ങളാക്കിയത് കാല്‍കിലോ
ഇഞ്ചി നീളത്തിലരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ചമുളക് രണ്ടെണ്ണം
മയോണിസ് ഒരു ടേബിള്‍സ്പൂണ്‍
കാപ്‌സിക്കം ചെറുതായി അരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി ഒരു ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
ബ്രഡ്ഡ് നാല് കഷണം
തയാറാക്കുന്നവിധം
കോഴിക്കഷ്ണങ്ങള്‍ ഉപ്പ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വേവിക്കണം. വെന്തശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ചെറുതായി നീളത്തില്‍ മുറിക്കുക.ഇതിലേക്ക് കാപ്‌സിക്കം, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ക്കണം.ഒരു കഷ്ണം ബ്രഡ്ഡിന്റെ അരിക് മുറിച്ചു മാറ്റി ബ്രഡ്ഡില്‍ മയോണിസ് പുരട്ടുക.ചിക്കന്‍ കൂട്ട് നിരത്തുക. വേറൊരു കഷ്ണം ബ്രഡ്ഡ് അരിക് നീക്കിയ ശേഷം ഇതിനുമുകളില്‍ വെച്ച് മൂടണം




GraphicStory
school zoomin

 

ga