പുത്തനുടുപ്പും പുത്തന്‍കുടയും
പുത്തന്‍ പുസ്തകസഞ്ചിയുമായ്
പോകാം പോകാം ചങ്ങാതികളേ
നമുക്കു പള്ളിക്കൂടത്തില്‍!
പാട്ടും പാടി, കൂട്ടും കൂടി
കൈകോര്‍ത്തങ്ങനെ നീങ്ങീടാം
പുസ്തക സഞ്ചികള്‍ തോളില്‍ തൂക്കി
കൊച്ചടിവച്ചു നടന്നീടാം
കൂട്ടരെയെല്ലാം സ്‌നേഹിച്ചീടാന്‍
മടികാണിക്കരുതൊരുനാളും
കൂട്ടരുമൊത്തു കളിക്കുംനേരം
കടിപിടി കൂടരുതൊരുനാളും
ടീച്ചര്‍മാരെ കാണുംനേരം
കൈകള്‍ കൂപ്പി വണങ്ങേണം
നല്ലതുമാത്രം ചെയ്തീടേണം
നല്ലവരായിത്തീരേണം!
പോകാം പോകാം ചങ്ങാതികളേ
നമുക്ക് പള്ളിക്കൂടത്തില്‍
പ്രവേശനോത്സവമിന്നാണല്ലൊ
കൊട്ടും കുഴലും പൊടിപൂരം!