ടൈംടേബിള്‍ മാറി; ഇനി കലയ്ക്കും കളിക്കും സമയം

Posted on: 29 May 2015


തിരുവനന്തപുരം: പീരിയഡുകളുടെ സമയം കുറച്ച് സ്‌കൂളുകളില്‍ കലാകായികപഠനത്തിന് സമയം കണ്ടെത്തി. സാധാരണ ദിവസങ്ങളില്‍ ഒന്നും രണ്ടും പീരിയഡുകള്‍ 40 മിനുട്ട് വീതവും ഇടവേള10 മിനുട്ടും മൂന്നാം പീരിയഡ്40 മിനുട്ടും നാലാം പീരിയഡ്35 മിനുട്ടും ഉണ്ടാകും. തുടര്‍ന്ന് ഇടവള ഒരുമണിക്കൂര്‍. അഞ്ചും ആറും പീരിയഡ് 35 മിനുട്ടുവീതം. ഇടവേളഅഞ്ചുമിനുട്ട്. ഏഴും എട്ടും പീരിയഡ് 30 മിനുട്ട് വീതം. വെള്ളിയാഴ്ച ഒന്നും രണ്ടും പീരിയഡ് 40 മിനുട്ട് വീതം. ഇടവേള10 മിനുട്ട്. മൂന്നാം പീരിയഡ്40, നാലാം പീരിയഡ്35 മിനുട്ട്. ഇടവേളരണ്ട് മണിക്കൂര്‍. അഞ്ചും ആറും പീരിയഡ് 35 മിനുട്ട് വീതം, ഇടവേളഅഞ്ചുമിനുട്ട്. ഏഴും എട്ടും പീരിയഡ്30 മിനുട്ട് വീതം.

പ്രവൃത്തിപരിചയത്തിനും കലാപഠനത്തിനും എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ രണ്ട് പീരിയഡ് വീതവും പത്താംക്ലാസ്സില്‍ ഒരു പീരിയഡും ഉണ്ട്. കായികപഠനത്തിന് എട്ടില്‍ രണ്ടും ഒമ്പതിലും പത്തിലും ഓരോ പീരിയഡുമുണ്ട്. യു.പി.യില്‍ പ്രവൃത്തിപരിചയം, കലാപഠനം, കായികപഠനം എന്നിവയ്ക്ക് മൂന്നുവീതം പീരിയഡുണ്ടാകും. എല്‍.പി.യില്‍ പ്രവൃത്തിപരിചയത്തിനും കലാപഠനത്തിനും മൂന്നുവീതം പീരിയഡുമുണ്ട്. കായികപഠനത്തിന് ഒന്നിലും രണ്ടിലും മൂന്നും മൂന്നിലും നാലിലും രണ്ടും പീരിയഡുമാണുള്ളത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസ്സുകളില്‍ കലകള്‍ക്കായി ഓരോ പീരിയഡുണ്ട്. യു.പി.യില്‍ ലൈബ്രറിക്കും ഒരു പീരിയഡ് ക്രമീകരിച്ചിട്ടുണ്ട്.

തുടക്കം ഗംഭീരമാക്കാന്‍ മധു ബാലകൃഷ്ണന്റെ പാട്ട്

സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുകയാണ്. ഉത്സവം കാണാന്‍ വരുന്ന കൗതുകത്തോടെയും ആകാംക്ഷയോടെയുമാകണം ഓരോ കുട്ടികളും സ്‌കൂളുകളിലെത്തിക്കാന്‍. അപ്പോള്‍ ഉത്സവം കാണാനെത്തിയ കുട്ടികളെ വരവേല്‍ക്കാന്‍ പാട്ടും വേണം. വെറുതെ അര്‍ത്ഥമില്ലാത്ത പാട്ടുകളല്ല, അക്ഷര വൃക്ഷത്തണലില്‍ ഉത്സവമായ് ഒത്തൊരുമിക്കാനും കളികളിലൂടെ കണക്ക് കൂട്ടാനും സന്ദേശം നല്‍കുന്ന ഗാനം സര്‍വ്വ ശിക്ഷ അഭായാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങി കഴിഞ്ഞു.

ജൂണ്‍ ഒന്നിന് വയനാടില്‍ നടക്കുന്ന പ്രവേശനോത്സത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിലാണ് ഗാനം ഔദ്യോഗികമായി പുറത്തിറങ്ങുക. മധു ബാലകൃഷ്ണനാണ് ഗാനമാലപിച്ചത് കാണാംപാഠം കാട്ടില്‍ കളയാനും കാലിടറാതെ നടന്ന് പഠിക്കാനും പാഠങ്ങള്‍ പഠിപ്പിച്ച് തരുന്ന പാട്ടിന്‍റഎ വരികള്‍ എഴുതിയത് തൃശൂര്‍ സ്വദേശിയായ തുളസി ടീച്ചറാണ്. മഴ നനയരുതെന്ന് അമ്മ പറയുമ്പോള്‍ മഴയെ കാണാനും നനയാനും പ്രകൃതിയിലലിയാനും ഈ പാട്ട് പറഞ്ഞ് തരുന്നുണ്ട്.

അക്ഷരങ്ങളുടെ പുതിയ പുലരിയിലേക്ക് പിറന്ന് വീഴുന്ന ലക്ഷ കണക്കിന് കുരുന്നുകളുടെ മനസ്സ് കണ്ടറിഞ്ഞാണ് എസ്ഇആര്‍ആര്‍ട്ടി റിസര്‍ച്ച് ഓഫീസറും കലാവിഭാഗം മേധാവി യുമായമണക്കാല ഗോപാലകൃഷ്ണനും ഗാനം ചിട്ടപ്പെടുത്തിയത്. ഈ പാട്ടിലൂടെ കുട്ടികളെ നല്ലകാലത്തിലേക്ക് മാടി വിളിക്കുകയാണ്...കാറ്റിന്റെ കൈകളിലൂഞ്ഞാലാടാനും കടലിന്റെ താളം കേട്ടറിയാനുമൊക്കെയായി അറിവിന്റെ ജാലകത്തിലേക്ക്...







GraphicStory
school zoomin

 

ga