വായനക്കാരുടെ സ്‌കൂള്‍ ഓര്‍മകള്‍

Posted on: 28 May 2015

വായനക്കാര്‍ അയച്ചുതന്ന സ്‌കൂള്‍ ഓര്‍മകളില്‍ നിന്ന് തിരഞ്ഞെടുത്തവ.


ഓര്‍മ്മയിലെ ഓട്ടക്കുടകള്‍

രമേഷ്‌കുമാര്‍ വെളളമുണ്ട

പുതുമോടിയില്‍ പുതിയവര്‍ണ്ണക്കുടയും ബാഗും ചെരുപ്പുമായി സ്‌കൂളിലേക്കൊരു കന്നിയാത്ര.സ്‌കൂള്‍ അങ്കണത്തിലേക്ക് ഇരമ്പി വരുന്ന ചെറുതും വലുതുമായി ഇരമ്പി വരുന്ന വാഹനങ്ങള്‍.പുതുമയുടെ ഗന്ധംമാത്രമുള്ള ക്ലാസ്സുമുറികള്‍.മുഖംമിനുക്കി വന്ന സ്‌കൂള്‍ അങ്കണത്തിന്റെ ഇന്നത്തെ കാഴ്ചകളില്‍ നിന്നും കാലം മൂന്നര പതിറ്റാണ്ടുകള്‍ പിന്നിലേക്ക് തിരിഞ്ഞോടി.അവിടെയൊരുവിദ്യാലയം ഓലപ്പുരയുടെ അരികില്‍ ഓടുമേഞ്ഞു നില്‍ക്കുന്നുണ്ട്.കെട്ടിടത്തിന്റെ കോണില്‍ ഒരു ഓഫീസ് മുറി.അതിനു മുന്നിലായി നീളന്‍ വരാന്തയില്‍ റോസ് ഷര്‍ട്ട് മാത്രം ഇടുന്ന മുറിക്കി ചുവന്ന ചുണ്ടുമായി ഹെഡ്മാസ്റ്റര്‍. ചെവിയിലെ രോമം പിരിച്ചു ചെരിഞ്ഞൊന്നു നോക്കി.ചുവന്ന കണ്ണില്‍ തിപാറി വന്ന നോട്ടത്തിനു തുടര്‍ച്ചയായി മ്..എന്നൊരു ഒരൊറ്റചോദ്യം.ആ ചോദ്യത്തിനുള്ള ഉത്തരം എന്തുപറയണമെന്നകാര്യത്തില്‍ ഇന്നും ഒരുനിശ്ചയവുമില്ല.അതൊരുഉത്തരം വേണ്ടാത്ത ചോദ്യമായിരുന്നു.കണക്കുപിള്ളയെന്ന അധികരാകേന്ദ്രത്തിന്റെ ആഞ്ജാനുവര്‍ത്തിയാവാനുള്ള ആദ്യത്തെ ഇന്റ്ര്‍വ്യു അങ്ങിനെ പാസ്സായി.അവിടെ നിന്നും തുടങ്ങുന്നു ഭയം ബഹുമാനം ഭവ്യതയെന്ന ആദ്യപാഠവും.മുട്ടിനൊപ്പം മാത്രം ഉയരമുള്ള ചെറിയ ബെഞ്ചില്‍ തിങ്ങിയിരുന്ന കൂട്ടുകാര്‍ക്കിടയില്‍ സുനിലെന്ന ഉറ്റ സുഹൃത്തിന് തടിയനെന്ന വിളിപ്പേരു വീഴാന്‍ അധികം താമസമുണ്ടായില്ല.അതിനിടയില്‍ ബെഞ്ചില്‍ നിന്നുംതെറിച്ചുപോകാതിരിക്കാന്‍ നിലത്ത്അമര്‍ത്തിപ്പിടിച്ച് മണിക്കൂറുകളോളം ഇരുന്ന ക്ലാസ്സ്മുറികള്‍.
കറുത്ത ബോര്‍ഡില്‍ വെളുവെളുത്ത വടിവൊത്ത അക്ഷരങ്ങള്‍.നോക്കി നോക്കിയിരുന്ന് സ്ലേറ്റിലേക്ക് പാടുപെട്ട് വരച്ചെടുത്ത ക്ഷീണം.മാഞ്ഞു പോകാതെ വീട്ടിലേക്ക് അക്ഷരങ്ങളെയും കൂട്ടിയുള്ള തിരികെ യാത്ര.ചെരുപ്പുമില്ല ബാഗുമില്ല ആകെയുള്ളത് സ്ലേറ്റും ചോറു കൊണ്ടുപോകുന്ന തൂക്കുപാത്രവും.ശരാശരിക്കാരനെന്ന് അളന്ന് വേര്‍തിരിച്ച ഇതിര്‍ത്തിക്കുള്ളില്‍നിന്നുംഒരുസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആകെയുള്ള രൂപമിതൊക്കെയായിരുന്നു.അതിനെ കടത്തിവെട്ടിയവരൊക്കെ പണക്കാരന്റെ മക്കള്‍ എന്ന് ഞങ്ങള്‍ ശരാശരിക്കാര്‍ മറുപേരുകുത്തി ഒറ്റപ്പെടുത്തി.ഇതിനിടയില്‍ പുകമണക്കുന്ന കുപ്പായവും മുഷിഞ്ഞമുഖവുമായി പണിയകുടിയില്‍ നിന്നും ഞങ്ങളുടെ സ്വന്തം കൂട്ടുകാര്‍ വരവായി.ഗോത്ര ലിപിയില്‍ അവര്‍ ഞങ്ങളെ കളിയാക്കി വിളിച്ച പേരും അലങ്കാരമായി.അന്ന് ഞങ്ങള്‍തേളിലേറ്റിയ സൗഹൃദത്തിന്റെ കാമ്പുകള്‍ ഇന്നും അടിയുറച്ചുകിടക്കുന്നു.നിറഞ്ഞചിരിയുമായി വഴിയില്‍ വല്ലപ്പോഴും ഇക്കാലത്തും കണ്ടുമുട്ടുമ്പോള്‍ ആവിദ്യാലയത്തിന്റെ പൊടിപുരണ്ട ക്ലാസ്സ്മുറിയില്‍ വക്കുപൊട്ടിയ സ്ലേറ്റില്‍ ഞങ്ങള്‍ ഒ#ാര്‍മ്മകളുടെ നിറമില്ലാത്തചിത്രംവരച്ചെടുക്കും.
മാന്‍മാര്‍ക്കിന്റെ ഓട്ടവീണ കോട്ടന്‍ കുടശീലകള്‍ക്കുള്ളിലൂടെ ആകാശത്തെ മേഘങ്ങളെ കണ്ടു നടന്ന വഴികള്‍.പെരുമഴയുടെ ആരവങ്ങള്‍ക്കിടയിലും അടങ്ങാത്ത ആഘോഷമായ ക്ലാസ്സ് മുറികള്‍.ചൂരല്‍ക്കഷായത്തിന്റെ വേദനപ്പാടുകളില്‍ ഏന്തി വലിയുന്ന ഏട്ടന്‍മാര്‍ക്കിടയിലൂടെ ഒന്നാം ക്ലാസ്സിന്റെ കോണില്‍ തലകുത്തി മറഞ്ഞവര്‍.കാതിനിമ്പമായി മാറിയ കൂട്ടമണിയടികള്‍.പെരുമഴയത്ത് നനഞ്ഞൊട്ടിയ കുടിലുകളില്‍ നിന്നും വന്നെത്തിക്ലാസ്സ്മുരിയില്‍ വിറച്ചിരിക്കുന്ന സഹപാഠികളുടെ നൊമ്പരങ്ങള്‍.
കാലം ഇന്നിലേക്ക് തിരികെയെത്തുമ്പോള്‍ ഇവിടെ ഒന്നാം ക്ലാസ്സില്‍ സ്വീകരിക്കാന്‍ ഒരുപാട്‌പേര്‍.നിറക്കൂട്ട് മാത്രമുള്ളവരുടെ ലോകം.പുതുമോടിയണിഞ്ഞ ടൈലുകള്‍ പാകിയ നിലങ്ങളുമായി ഒന്നാം തരവും.കരഞ്ഞാല്‍ ആശ്വസിപ്പിക്കാനും തലോടാനും കൂട്ടുകാരും വീട്ടുകാരും.ഇതിനിടയില്‍ ഞാനും എന്റെ ഓട്ടക്കുടയും അതു പങ്കിട്ടു നടന്ന സഹപാഠികളും ഒരു കാലവും മാത്രം ഇവിടെ ബാക്കിയാകുന്നു….

എന്റെ പ്രകാശാ... അതല്‍പ്പം കടന്ന കൈ ആയിപ്പോയി

പ്രദീപ് പെരങ്ങോം

കണ്ണൂര്‍ പയ്യന്നൂരിനടുത്ത് ഞെക്ക്‌ളി എന്ന ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കുട്ടിക്കാലം. വീട്ടില്‍ നിന്നും ഒരു പാട് താഴെയാണ് (?!!) സ്‌കൂള്‍.അതെ, കീഴ്ക്കാം തൂക്കായ മലയിറങ്ങി വളഞ്ഞ് പുളഞ്ഞ് പോകുന്ന ചെമ്മണ്‍ പാതയിലൂടെ നടന്ന് (അതോ ഓടിയോ ?) ചില്ലിത്തോടും കടന്ന് ... അങ്ങനെ സ്‌കൂളില്‍ എത്താം.ന്ചില്ലിത്തോട് എന്നത് ഇപ്പോള്‍ ഒരു സ്വപ്നം മാത്രമാണ്. വീതി കൂടി ടാറിങ്ങും കഴിഞ്ഞ് ചില്ലിത്തോടിനെ എന്നോ വിഴുങ്ങി അലസമായി കിടക്കുന്ന ആ റോഡിനിപ്പോള്‍ ഞങ്ങളെ കണ്ടാലും തിരിച്ചറിയാനാകില്ല. ചില്ലിത്തോട്ടിലിറങ്ങി വിയര്‍പ്പും തുടച്ച് കയ്യും കാലും കഴുകിയാണ് സ്‌കൂളിലെത്തുക.ന്ആദ്യം തോട്ടിലിറങ്ങാനുള്ള വാശിയില്‍ റോഡ് വഴി പോകാതെ കൊല്ലന്‍ വീടും കുഞ്ഞപ്പേട്ടന്റെ മുറ്റവും കടന്ന് അഹമ്മദിക്കാന്റെ പൊര വഴി കുത്തനെ ഒരു പോക്കുണ്ട്.ന്ആ ഓട്ടത്തില്‍ കാലിന്റെ വിരലിനും മറ്റും പറ്റിയ ചെറു മുറിവുകള്‍ അറിയുന്നത് തോട്ടില്‍ കാല്‍ കുത്തുമ്പോള്‍ മാത്രം ! അതും ഒരു കാലം.

അടി പിടി കൂടാന്‍ കാരണം തേടി നടക്കുന്ന ഓരോ 'കൂട്ടങ്ങള്‍' എല്ലാ ക്ലാസ്സിലും ഉണ്ടാകും.ന്അഞ്ചാം തരം വരെ മാത്രമുള്ള ഞങ്ങളുടെ സ്‌കൂളില്‍ ഞങ്ങള്‍ അഞ്ചാം ക്ലാസ്സുകാര്‍ (ലക്ഷ്മണനും, മോഹനനും, പ്രകാശനും, ചന്ദ്രന്‍ പ യും (പി അല്ല, എത്ര എഴുതി ശീലിച്ചാലും ചന്ദ്രന്‍ തന്റെ ഇനീഷ്യല്‍ പി എന്ന് എഴുതാന്‍ നോക്കി വിജയിച്ചില്ല.ന്തന്റെ ബൂക്കിലെല്ലാം ചന്ദ്രന്‍ പ എന്നേ എഴുതൂ !) വലിയ ചേട്ടന്‍ മാരാണ്. ഉച്ചക്ക് ഉപ്പുമാവ് ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങുന്ന ഞങ്ങള്‍ മൂന്നു നാലു പേര്‍ വലിയ ഹീറോകളായി വിലസുന്ന കാലം.ന്കൂടുതല്‍ ഉപ്പുമാവ് കിട്ടാന്‍ വിരുതന്‍മാരായ ചില 'അനിയന്മാര്‍' 'വട്ടപ്പലത്തിന്റെ ഇല (!)' (ഇന്നത്തെ ഡിസ്‌പോസബിള്‍ പ്ലേറ്റ)് പറിച്ച് തന്ന് ചേട്ടന്മാരെ സോപ്പിടാറുണ്ടായിരുന്നു.ന്കൂടാതെ ക്ലാസ്സിലേക്ക് സ്റ്റാഫ് റൂമില്‍ ചെന്ന് ചോക്ക് കൊണ്ട് വരിക, ബോര്‍ഡ് മായിക്കുക, ബോര്‍ഡിന്റെ മുകളിലെ വലത്തെ മൂലയില്‍ ക്ലാസ് നമ്പറും, ഡിവിഷനും, തീയ്യതിയും, ക്ലാസ്സിലെ കുട്ടികളുടെ എണ്ണവും (ആണും പെണ്ണും വെവ്വേറെ) എഴുതുക..ഇത്യാദി കാര്യങ്ങള്‍ ചെയ്യാന്‍ വീറും വാശിയും കാണിച്ച കാലം !

അങ്ങനെ ഒരു ദിവസം കുമാരന്‍ മാഷ് ക്ലാസ് എടുക്കാന്‍ വന്നു.ന്കുമാരന്‍ മാഷ് ഹെഡ്മാഷാണ്. വളഞ്ഞ ഒരു ചൂരല്‍ എന്നും ഹെഡ്മാഷുടെ മുറിയുടെ പുറത്ത് കഴുക്കോലില്‍ തിരുകി കിടക്കുന്നുണ്ടാകും. അതും ഒരു പ്രത്യേക രീതിയില്‍ ഊരി എടുത്താണ് മാഷ് വരിക. മറ്റ് മാഷന്‍മാര്‍ ഇല്ലാതെയിരിക്കുമ്പോള്‍ മാത്രമേ മാഷ് ക്ലാസ് എടുക്കാന്‍ വരികയുള്ളൂ.ന്അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകല്ലേ എന്ന് പ്രാര്‍ഥിക്കാത്ത ഒരു കുട്ടിയും അന്ന് ഉണ്ടായിരുന്നതായി തോന്നുന്നില്ല.ന്ചൂരല്‍ കാണിച്ച് കൊണ്ട് മാഷുടെ ഒരു ഡയലോഗ് മതി മൂത്രമൊഴിക്കാന്‍...'അടിച്ച് നിന്റെ തുടയിലെ തോല് ഞാനെടുക്കും'.

മാഷ് ക്ലാസ് (അത് മിക്കവാറും വൈകുന്നേരങ്ങളിലെ ലാസ്റ്റ് ക്ലാസ് ആയിരിക്കും) എടുക്കാന്‍ വരുന്ന ക്ലാസ്സിലെ ഏതെങ്കിലും ഒരു കുട്ടിക്കായിരിക്കും മണിയടിക്കാന്‍ നറുക്ക് വീഴുക. അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ലോട്ടറിയാണ്. മണിയടിക്കുന്ന ചേട്ടന്‍ കര്‍മ്മവും കഴിഞ്ഞ് നെഞ്ച് വിരിച്ച് ഒരു നടപ്പുണ്ട് ... ഹോ... വിചാരിക്കുമ്പോള്‍ കുളിര് കോരുന്നു.

അന്ന് ഞങ്ങളുടെ ക്ലാസിലെ ഏതെങ്കിലും ഒരു വിരുതനായിരിക്കും നായകസ്ഥാനം ലഭിക്കുക എന്നത് ഉറപ്പായി.മാഷ് ക്ലാസ് തുടങ്ങി.ന്ഡിക്‌റ്റേഷനാണ്.ന്അന്വോന്യം മും തിരിച്ച് നിര്‍ത്തിയാണ് പരിപാടി.ന്മാഷുടെ ശബ്ദം മാത്രം ഉയര്‍ന്ന് കേള്‍ക്കാം.ന്പിന്നീട് ഓരോരുത്തരായി പോയി മാഷിനെ കാണിച്ച് മാര്‍ക്കും (കൂടെ തലോടലും) വാങ്ങി തിരിച്ച് വരണം.ന്ആരെങ്കിലും സംസാരിച്ചത് പിടിച്ചാല്‍ പിന്നെ ഒരു ആംഗ്യമാണ്. ചൂരല്‍ കൊണ്ട് പെണ്‍കുട്ടികളില്‍ ആരെയെങ്കിലും ചൂണ്ടി കാണിക്കും. ഞങ്ങള്‍ക്കറിയാം എന്താണതെന്ന്.ന്മാഷ് ചൂണ്ടിയ പെണ്‍കുട്ടികളുടെ ബെഞ്ചില്‍ കയറി അവരുടെ ഇടയില്‍ നില്‍ക്കണം.ന്ശോ.. നാണം കെട്ട ഏര്‍പ്പാട്. ഡിക്‌റ്റേഷനും മാര്‍ക്കിടലും തലോടലും ചൂണ്ടലും എല്ലാം അങ്ങനെ തകൃതിയായി നടക്കുന്നു.

എന്റെ പിറകിലെ ബെഞ്ചിലെ പ്രകാശന്‍ എന്നെ ഒന്നു തോണ്ടി.ന്തിരിഞ്ഞുനോക്കാന്‍ പേടിയായത് കാരണം ഗൗനിച്ചില്ല.ന്വീണ്ടും ഒരു തോണ്ട്. പിന്നെ മെല്ലെ ചെവിയില്‍ കുശു കുശുപ്പ്.ന്'എടാ മാഷ് ബെല്ലടിക്കാന്‍ നിന്നോട് ആംഗ്യം കാണിച്ചു'വെന്ന്. കേട്ടതും പാതി കേള്‍ക്കാത്തതും പാതി ആഹ്ലാദത്തോടെ ഞാന്‍ ശരം വിട്ട മാതിരി ക്ലാസ്സില്‍ നിന്നും പുറത്തേക്ക്. കിട്ടിയ ചാന്‍സല്ലേ.. കൊടുത്തു നീട്ടിയൊരു ബെല്ല്.ന്അതൊരു പൂരം തന്നെയാണ്. നീണ്ട ബെല്ലടിച്ചാല്‍ പിന്നെ കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞ പോലെ കുട്ടികളെല്ലാം ഒരു വിടലാണ്.ന്ക്ലാസ് വിടാന്‍ അരമണിക്കൂറിലധികം ബാക്കിയുണ്ടല്ലോ എന്ന മട്ടില്‍ അറബി മാഷും, സുഹറ ടീച്ചറും, രാമേന്ദ്രന്‍ മാഷും, എല്ലാം വരാന്തയില്‍ വന്ന് ഹെഡ് മാഷെ നോക്കുന്നു. വിജയശ്രീലാളിതനായി ഞാന്‍ തിരിഞ്ഞ് ക്ലാസിലേക്ക് നടക്കുമ്പോളാണ് ഹെഡ് മാഷിന്റെ ചൂരല്‍ പതിഞ്ഞത്. അപ്പോളാണ് ഞാനറിഞ്ഞത് പ്രകാശന്‍ പറ്റിച്ചതാണെന്ന്.ന്കാര്യം പറഞ്ഞൊപ്പിക്കുമ്പോളേക്കും എന്റെ തുടയിലെ തോല്‍ കുമാരന്‍ മാഷ് കൈക്കലാക്കിയിരുന്നു.

പക്ഷേ പനിച്ചത് എനിക്കല്ല.പ്രകാശനായിരുന്നു.ഒരാഴ്ചയിലധികം പ്രകാശന്‍ പിന്നീട് ക്ലാസ്സില്‍ വന്നില്ല.ന്പ്രകാശന്റെ അച്ചന്‍ വന്ന് മാഷുമായി കോമ്പ്രമൈസ് ആയതിന് ശേഷം മാത്രമാണ് പിന്നെ സ്‌കൂളിന്റെ പടി കണ്ടത്.
എന്റെ പ്രകാശാ... അതല്‍പ്പം കടന്ന കൈ ആയിപ്പോയി.

സ്‌കൂള്‍കാല ഓര്‍മകള്‍

പ്രശാന്ത് കുമാര്‍. പി.കെ

ഞാന്‍ ഒന്നാം ക്ലാസില്‍ ചേരുന്നത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. നാലു വയസ്സുള്ളപ്പോള്‍ത്തന്നെ വല്ല്യച്ചന്റെ കൈയ്യില്‍ തൂങ്ങി ആദ്ദേഹം പ്രധാന അധ്യാപകനായിരുന്ന സ്‌കൂളിലേക്ക്ഞാന്‍ പോകുമായിരുന്നു. സ്റ്റാഫ് റൂമിലുള്ള ഗ്ലോബും ഭൂപടങ്ങളും ഒക്കെ ആയിരുന്നു എന്റെ പ്രധാന താല്പര്യങ്ങല്‍. 1991 ലെ അധ്യയന വര്‍ഷത്തില്‍ കൂട്ടുകാരായ ശ്യാമും , നിഖിലുമൊക്കെ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. എനിക്ക് അഞ്ച് വയസ്സ് പൂര്‍ത്തിയാകാത്തത് കൊണ്ട് അടുത്ത് വര്‍ഷം ചേര്‍ക്കാനായിരുന്നു പരിപാടി. അങ്ങനെയിരിക്കെ ഒരു ദിവസം വല്ല്യച്ചന്റെ ഓഫീസില്‍ ഞാന്‍ വെറുതെ ഇരിക്കുന്നത് കണ്ട ഒന്നാം ക്ലാസിലെ ഉഷ ടീച്ചര്‍ ചോദിച്ചു
'കുഞ്ചു (അങ്ങനെയായിരുന്നു എന്നെ വിളിച്ചിരുന്നത്) ക്ലാസിലേക്ക് പോരുന്നോ?'
വല്ല്യച്ചനും ഞാനും പരസ്പരം നോക്കി. മറുപടിക്ക് വേണ്ടി കാത്ത് നിന്ന വല്ല്യച്ചനോടും ഉഷ ടീച്ചറോടുമായി ഞാന്‍ ആവേശത്തോടെ പറഞ്ഞു
'വരാം'.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു (അക്കാലത്തു ജനന സര്‍ട്ടിഫിക്കറ്റും വയസ്സും പ്രശ്‌നമായിരുന്നില്ല). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വല്ല്യച്ചനെന്നെ ഉഷ ടീച്ചറുടെ ക്ലാസ്സില്‍ മൂന്നാമത്തെ ബെഞ്ചില്‍ ഒരു ധൈര്യത്തിനു വേണ്ടി ശ്യാമിനും നിഖിലിനും നടുവില്‍ കൊണ്ടുപോയി ഇരുത്തി. അയല്‍വാസി കൂടിയായിരുന്ന ഉഷ ടീച്ചറുടെ ക്ലാസില്‍ ഇരുന്നപ്പോള്‍ പരിഭ്രമമൊന്നും തോന്നിയില്ലെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി: ഞാന്‍ പെട്ടു!!

കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം....

ജോമോന്‍ ജോസഫ്

ഒരു മഴക്കാലം കൂടി വരാറായി. ബാല്യത്തിലാണ് എല്ലാവരും മഴയെ ഏറ്റവും കൂടുതല് സ്‌നേഹിച്ചിട്ടുള്ളത്. രണ്ടു മാസത്തെ വേനലവധിക്കുശേഷം ജൂണില് സ്‌കൂള് തുറക്കുന്ന അന്നു തന്നെ മഴയും എത്തും. സ്‌കൂളില് ഒരിക്കല് പോലും യൂണിഫോം ധരിക്കേണ്ടെന്ന ഭാഗ്യം ലഭിച്ചവരായിരുന്നു ഞങ്ങള്. ഒന്നു മുതല് നാലു വരെ പഠിച്ച വള്ളാറ പള്ളിക്കൂടത്തിലും, അഞ്ചു മുതല് എഴുവരെ പഠിച്ച മെഡിസ്‌കൂളിലും, എട്ടു മുതല് പത്തു വരെ പഠിച്ച ഗവ. ഹൈസ്‌കൂളിലും യൂണിഫോം ഇല്ലായിരുന്നു. ഞങ്ങള് പഠിച്ചിറങ്ങിയതിനു ശേഷം ഈ സ്‌കൂളുകളില് യൂണിഫോം നിര്ബന്ധമാക്കിയെന്നതില് നിന്നും ഞങ്ങള് എത്ര ഭാഗ്യവാ?ാരായിരുന്നുവെന്നത് വ്യക്തം.
സ്‌കൂള് തുറക്കുമ്പോള് മാതാപിതാക്കള് പുതിയ ബാഗും, പുതിയ കുടയും, പുതിയ വസ്ത്രങ്ങളുമെല്ലാം വാങ്ങിത്തരും. പുത്തന് പുസ്തകത്തിനു മാത്രം യോഗമില്ല. അച്ചന്റെ സഹോദരിയുടെ മകന്റെ പുസ്തകമാണ് എനിക്കു കിട്ടുന്നത്.
മഴ തുടങ്ങുന്നതോടെ മീനച്ചിലാറ്റില് ചെമ്മീന്റെ ചാകരയാണ്. ആ സമയത്ത് അച്ചന് അവധിയെടുത്ത് വീട്ടിലെത്തും. വൈകുന്നേരം ഞങ്ങള് തോടിന്റെ പല ഭാഗങ്ങളിലായി പിണ്ണാക്ക് ഇടും. അടയാളമായി ഓലക്കാലെടുത്ത് കുത്തിവെയ്ക്കും. സന്ധ്യയാകുന്നതോടെ ചിമ്മിനി വിളക്കും കത്തിച്ച് വലയുമെടുത്ത് ഇറങ്ങും. കൂടാതെ ഒരു പുട്ടുകുടവും കാണും. വലയില് കിട്ടുന്ന ചെമ്മീന് ഇട്ടുവെക്കാനാണ് പുട്ടുകുടം. ഓരോപ്രാവശ്യം വല വീശുമ്പോഴും പത്തിരുപത് ചെമ്മീനെങ്കിലും ഉറപ്പായും കാണും. പിടയ്ക്കുന്ന ചെമ്മീനെടുത്ത് പുട്ടുകുടത്തിലിടാന് എന്തൊരാവേശമായിരുന്നു എനിക്ക്. ചിലപ്പോള് ചെമ്മീന്റെ ഇറുക്കും കിട്ടും. ചെറിയ ചെമ്മീനെ കിട്ടിയാല് അപ്പോള് തന്നെ തോട്ടിലേക്ക് തിരിച്ചിടും, എന്തൊരഹങ്കാരം. പിന്നീട് അത്തരം ചെമ്മീനെയെങ്കിലും ഒന്നു കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചിട്ടുണ്ട്. ഒരു പുട്ടുകുടം നിറയുന്നതുവരെ വീശുതുടരും. അതിനുശേഷം നല്ല ചൂട് ചെമ്മീന് വറുതതതു കൂട്ടി അത്താഴം. ഞാന് ഉറങ്ങിയതിനു ശേഷവും അച്ചാച്ചി വീശു തുടരും.
രാവിലെ എഴുന്നേറ്റു ചെമ്മീന് വില്ക്കാന് പോകേണ്ട ചുമതല എനിക്കായിരുന്നു. ചന്തക്കവലയ്ക്കടുത്തുള്ള കുഞ്ഞേട്ടന്റെ കൊഞ്ചു കമ്പനിയില് കൊണ്ടുപോയി കൊടുക്കണം. വൈകുന്നേരം സ്‌കൂള് വിട്ടുവരുമ്പോള് കമ്പനിയില് നിന്നും പൈസകിട്ടും. ആ സ്‌കൂള് വര്ഷത്തേയ്ക്കു നോട്ടുബുക്കും മറ്റും വാങ്ങുന്നതിനുള്ള പൈസ ഇങ്ങനെ കിട്ടും. അന്നൊക്കെ സ്‌കൂളില്‌പോകുമ്പോള് ചോറ്റുപാത്രത്തില് ചെമ്മീന് വറുത്തത് ഉണ്ടാകും. പാത്രം തുറക്കുമ്പോഴേ ചെമ്മീന് വറുത്തത് റാഞ്ചാന് കൂട്ടുകാരുണ്ടാകും. ഇതറിയാവുന്ന എന്റെ അമ്മ ചോറിനടിയില് ചെമ്മീന് വറുത്തത് ഒളിപ്പിച്ചിവെയ്ക്കും.

അച്ചാച്ചിയില്ലാത്ത ദിവസങ്ങളില് ചൂണ്ടയിടീലാണ് പരിപാടി. മത്തിക്കുടല് ചൂണ്ടയില് കോര്ത്ത് കാത്തിരിക്കും. മഞ്ഞക്കൂരിയോ, പുല്ലനോ എന്തെങ്കിലും കിട്ടാതിരിക്കില്ല. വെള്ളം പൊങ്ങി കഴിഞ്ഞാല് വലവീശല് ബുദ്ധിമുട്ടാകും. അപ്പോള് വെള്ളം കയറിക്കിടക്കുന്ന പറമ്പിലേയ്ക്ക് അച്ചാച്ചി ഒരു ടോര്ച്ചും അരിവാളുമായി ഇറങ്ങും. ഞാന് നിര്ബന്ധം പിടിച്ചാലും എന്നെ കൂട്ടില്ല. തിരികെ വരുമ്പോള് ഒന്നു വറക്കാനെങ്കിലുമുള്ള മീനുണ്ടാകും.
മഴ തുടങ്ങി കുറെ ദിവസങ്ങള്ക്കുള്ളില്തന്നെ വെള്ളപ്പൊക്കമാകും. അന്നൊക്കെ ഞങ്ങള്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയാണ് ജില്ലാകളക്ടര്. എല്ലാ ദിവസവും റേഡിയോയിലെ വാര്ത്ത ശ്രദ്ധിച്ചുകേള്ക്കും. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് കളക്ടര് അവധി പ്രഖ്യാപിച്ചുവെന്ന് കേള്ക്കുമ്പോള് കളക്ടറെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാന് തോന്നും. പ്രതീക്ഷിച്ച പോലെ അവധി കിട്ടിയില്ലെങ്കില് നേരെ തിരിച്ചും.

മഴക്കാലത്ത് സ്‌കൂളിലേയ്ക്കുള്ള യാത്രയും രസകരമാണ്. കുട കറക്കി വെള്ളം തെറിപ്പിച്ചുകൊണ്ടാണ് സഞ്ചാരം. പോകുന്ന വഴിയില് രണ്ടു തടിപ്പാലങ്ങളുണ്ട്. വെള്ളം പൊങ്ങിക്കഴിഞ്ഞാല് പാലം മിക്കവാറും ഒഴുകി നടക്കുകയായിരിക്കും. സര്ക്കസ് അഭ്യാസിയുടെ മെയ് വഴക്കമുണ്ടെങ്കിലേ പാലം കടക്കാന് പറ്റൂ. സ്‌കൂളില് പോകാന് മടിയുള്ള ദിവസങ്ങളില് നിക്കറും നനച്ച് തിരികെ വീട്ടിലേക്ക് മടങ്ങും.

വിനോദ് മാഷ് ബെരുന്ന്ണ്ട്.. വിനോദ് മാഷ് ബെരുന്ന്ണ്ട്............!!!

ലിജിത്ത് കിഴുന്ന

വിനോദ് മാഷ് ബെരുന്ന്ണ്ട്.. വിനോദ് മാഷ് ബെരുന്ന്ണ്ട്............!!!
ഈ കൊല്ലം വിനോദ് മാഷിന്റെ നാലാം ക്ലാസ്സില്‍ ഇരിക്കെണ്ടേ വേവലാതിയോടെ കുട്ടികള്‍ പാടി,
1995 ലെ ഒരു ജൂണ്‍ മാസം ... പ്രിയപെട്ടവരെ രണ്ടു മാസത്തെ ഇടവേളക്ക് ശേഷം കണ്ടതിന്റെ ആവേശം...
വെള്ള മുണ്ട് ഉടുത്ത് വയല്‍ കരയിലൂടെ വിനോദ് മാഷ് കണയന്നൂര് എല്‍പി സ്‌കൂള്‍ ലക്ഷ്യമാക്കി വരുന്നുണ്ട്..
സ്‌കൂളില്‍ നാലാം ക്ലാസ്സ് ഓല മേഞ്ഞതാണ്, ഒരു ഭാഗത്ത് സരള ചേച്ചിയുടെ കഞ്ഞിയും പയറും റെഡി ആകുവാനുള്ള അടുക്കള.
മനസ്സില്‍ ഒട്ടനവധി ചോദ്യങ്ങളാണ്, ഈ വിനോദ് മാഷ് ഇക്കൊല്ലവും പഴേത് പോലെ ബെഞ്ചില്‍ കയറ്റി നിര്‍ത്തി തുടയില്‍ നുള്ളുമോ? സ്‌കൂളില്‍ വരുന്ന വഴിയിലും കളി സ്ഥലങ്ങളിലും എല്ലാം വിനോദ് മാഷിന്റെ വീര കൃത്യങ്ങള്‍ നിറഞ്ഞു നിന്ന്...
കൊത്തം കല്ലും കപ്പയുടെ കുരു എടുത്ത് ഗോട്ടി കളിയുമാണ് പ്രധാന വിനോദം, കെനാലില്‍ തുമ്പി നിറയുന്ന കാലത്ത് കുറുന്തോട്ടി കൊണ്ട് വീശി തുമ്പിയെ പിടികളും നമ്മുടെ മാത്രം ശീലമാണ്, മനസില്‍ വിനോദ് മാഷെ എങ്ങനെ നേരിടണം, എല്ലാ ദിവസവും അടി കിട്ടുമോ, ചോദ്യങ്ങള്‍ ശരവേഗത്തില്‍ എന്നിലേക്ക് അടുക്കുന്നുണ്ടായിരുന്നു . പുതനുടുപ്പിനോടും ബാഗിനോടും കുടയോടും എല്ലാം വെറുപ്പ്...
പെട്ടന്നാണ് എല്ലാവരും എഴുന്നേറ്റത്, ഒരു മൂലയില ഇരുന്ന ഞാനും എഴുന്നെറ്റു നോക്കി..
ദാ വന്നിരിക്കുന്നു വിനോദ് മാഷ്...
സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച് ഇരുന്നു. മുട്ടുകള്‍ ഇടിക്കുന്നുണ്ട് ....
മാഷ് സംസാരിക്കാന്‍ തുടങ്ങി, ഓരോരുത്തരുടെയം പേര് ചോദിച്ചു പരിചയം പുതുക്കുന്നു, ഹാജര്‍ പട്ടികയില്‍ എഴുതുന്നു
എന്റെ ഊഴം എത്താറായി .... ഞാന്‍ എഴുന്നേറ്റു നിന്ന് മാഷെ നോക്കി ഒന്നും പറയാന്‍ വയ്യ ...
ഏതോ ഒരു ചെറുക്കന്‍ വിളിച്ചു പറഞ്ഞു ലിജിത്ത് കഥപറയും സര്‍...
മാഷ് എന്നെ അടുത്തേക്ക് വിളിച്ചു ഒരു കഥ പറയാന്‍ പറഞ്ഞു ....
തലയില്‍ തലോടികൊണ്ട് വിനോദ് മാഷ് പറഞ്ഞപ്പോ...
ഇപ്പോളും ആ മുഹൂര്‍ത്തം ഓര്‍കുമ്പോള്‍ എനിക്ക് എന്തെന്നിലാത്ത സന്തോഷം വരും....
കയ്യില്‍ കരുതിയ മിട്ടായി എല്ലാര്ക്കും തന്നു സ്‌കൂളിലെ ആദ്യ ദിനം ഓര്‍മയില്‍ മായാതെ കുറിച്ചിട്ടു.....!!!

അത് ഒരു മരക്കുട ആയിരുന്നു

രാജേഷ് പള്ളിക്കല്‍

അത് ഒരു മരക്കുട ആയിരുന്നു. കമ്പികളും കാലും തടികൊണ്ടുണ്ടാക്കിയ കുട. ആ കുടക്കുള്ളില്‍ ഞങ്ങള്‍ രണ്ടുപേരുണ്ടായിരുന്നു.ഞാനും തെക്കേതിലെ കുഞ്ഞുമോളും.
ആ കുട്ടി നാലാം ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്.അതുകൊണ്ടുതന്നെയയിരിക്കണം ആദ്യമായി സ്‌കൂളില്‍ പോകുന്നെ എന്നെ അമ്മ അതിന്റെി കൂടെ തന്നെ അയച്ചത്.ഇടവപ്പാതി ഒരു പ്രലോഭനം പോലെ ഞങ്ങള്ക്കുക ചുറ്റിനും അടിതിമര്ത്തു കൊണ്ടേയിരുന്നു.കുഞ്ഞുമോള്‍ നനഞ്ഞെങ്കിലും കൂടെയുള്ള ഒന്നംക്ലാസ്സുകാരനെ നനയ്ക്കാതെ തന്റെട പുള്ളിപവാടയില്‍ ചേര്ത്തു പിടിച്ചു.പക്ഷെ അത് ക്ലാസ്സുവരെ നീണ്ടില്ല.സ്‌കൂളിന്റെ് തെക്കുവശത്തുള്ള കയ്യാല കടക്കുക അത്രഎളുപ്പമായിരുന്നില്ല.മഴപെയ്തു മണ്ണൊലിച്ചുപോയവലിയ മാവിന്റെീ വേരുകള്ക്കിനടയിലൂടെ അപ്പുറംകടക്കുക മാത്രമായിരുന്നു ഏകപോംവഴി.അതിനിടയിലുടെ കുട നിവര്ത്തിണ പോകുവാന്കഴിമയിരുന്നില്ല.അവസാനം അത് എന്നോട് സുല്ല് പറഞ്ഞു..ഞാന്‍ ആഗ്രഹംപോലെ തന്നെമഴ നനഞ്ഞു.സരോജിനിയമ്മ ടീച്ചര്‍ ആയിരുന്നുആദ്യം ക്ലാസിലെത്തിയത്.എല്ലാവരെയും പേര് വിളിച്ചു ഓരോനമ്പര്‍ തന്നു.അത് കഴിഞ്ഞു 2 ഡിവിഷന്‍ ആക്കിതിരിച്ചു.ഡിവിഷനൊക്കെ ഹാജര്‍ പുസ്തകത്തില്മാലത്രമായി ഒതുങ്ങി നാലാം ക്ലാസ്സുവരെയും ഞങ്ങളെല്ലാവരും ഒരു ക്ലാസ്സില്ത്തപന്നെ പഠിച്ചു.രാവിലെ വീട്ടില്‍ നിന്നും ഒന്നുംകഴിക്കാതെ വന്നവര്‌കൈു പൊക്കാന്‍ ടീച്ചര്‍ ആവശ്യപെട്ടു.വല്ല ബിസ്‌കറ്റും കിട്ടിയലോന്നുകരുതി ഞാനും കൈപൊക്കി പക്ഷെ ടീച്ചര്‍ ഒന്നും തന്നില്ല.വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ കൈ പൊക്കിയ കാര്യം അമ്മയോട് പറഞ്ഞു അപ്പോള്‍ തന്നെ കിട്ടി 2 എണ്ണം!പിന്നീടെല്ലായ്‌പ്പോഴും സ്‌കൂളില്‍ നടക്കുന്ന കാര്യങ്ങള്‍ അമ്മയോടു പറയുന്നതിന് മുന്പ് രണ്ട് തവണ ആലോചിക്കുമായിരുന്നു!

ടീച്ചര്മാരെക്കാളെനിക്ക് പേടി ക്ലാസിലെ ബിജുവിനെ ആയിരുന്നു.മുന്‍ ക്ലാസ്സുമുതലേ തോറ്റിരുന്നു പഠിക്കുന്ന ക്ലാസ്സിലെ വലിയ കുട്ടി.എങ്കിലും അയാളെ എല്ലാവരും 'ആട്ടിന്പുഴുക്ക' എന്നാണ് വിളിച്ചിരുന്നത്.കൂടുതല്‍ കുട്ടികളും യതാര്‌ത്ഥെ പേരിനെക്കാളും ഇരട്ടപെരിലാണ് അറിയപെട്ടിരുന്നത്.എന്റെ് നോട്ട് ബുക്ക് വാങ്ങി അതില്‍ ക്ലാസിലെ ഒരു പെണ്കുുട്ടിയുടെ പേരെഴുതി ടീച്ചറെ കാണിക്കുമെന്ന് പറഞ്ഞു എന്നെ ഭീഷണി പെടുത്തുകയാണ് പുള്ളിയുടെ പ്രധാനഹോബി.അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ ഞാന്‍ അയാള്ക്ക് അഞ്ചോ പത്തോ അല്ല 25 പൈസ കൊടുക്കണമത്രേ!! ക്രമേണ കൂട്ടുകാരുടെ എണ്ണം കൂടികൂടി വന്നു കുഞ്ഞുമോളുടെ സഹായം എനിക്ക് വേണ്ടാതായി.തിരിച്ചു വരുന്ന വഴികള്ക്കിളരുവശത്തുമുള്ള മാങ്ങയുടെയും പുളിയുടെയും പേരയ്ക്കയുടെയും ചാംമ്പക്കയുടെയും ഉടമസ്ഥരെക്കാളും വലിയ അവകാശികള്‍ ഞങ്ങള്‍ ആയി മാറി.സ്‌കൂള്‍ മുറ്റത്തെ ഉരുളന്കില്ലുകിടയിലൂടെ ഞങ്ങള്‍ ഊളിയിട്ടു നടന്നു. ചെളി തെറിച്ചതോ ബട്ടണ്‍ ഊരി പോയതോ ആയ ട്രൌസറോ ചീകിഒതുക്കാത്ത മുടിയോ ഞങ്ങളെ ആലോസരപെടുത്തിയില്ല.
പൊയ്മുഖങ്ങള്‍ അല്ലാത്ത നമ്മെ അറിയുന്ന നാം അറിയാവുന്ന വീട്ടിലെ കുട്ടികള്‍
ആയിരുന്നു അവരെല്ലാം.ഹൃദയത്തോട് എന്നുംചേര്ന്ന് നില്ക്കു ന്ന ഒരുപിടി സൌഹൃദങ്ങള്‍.....കുഞ്ഞുമോളും ബിജുവും ഒക്കെ വേറെ ഒരു ലോകത്തേക്ക് പറന്നു പോയെങ്കിലും.....!

എന്റെ കണക്കു മാര്‍ക്ക്

സി. കേശവനുണ്ണി, പരപ്പനങ്ങാടി

ഇരുണ്ട അന്തരീക്ഷത്തിലെ തെളിമയുടെ ഒരു തുണ്ട് ആകാശകീറായിരുന്നു ഗ്രെസ്യ ടീച്ചര്‍ ( പേര് സാങ്കല്‍പ്പികം ) ഞങ്ങള്‍ക്ക്. ഞാന്‍ മൂന്നിലോ നാലിലോ പഠിക്കുന്ന കാലം. മത്സര പഠനത്തിന്റെ കാലമായിരുന്നില്ല അത്. കുട്ടികളുടെ പഠനത്തെ ചൊല്ലി രക്ഷിതാകള്‍ക്ക് പ്രഷറിന്‍റെ ആസ്‌ക്യതയും ഉണ്ടായിരുന്നില്ല. എന്നാലും കുട്ടികളെ ശിക്ഷിക്കാന്‍ മാത്രം താല്‍പ്പര്യമുള്ള അദ്ധ്യപകര്‍ക്കിടയില്‍ ഞങ്ങളെ ശിക്ഷിക്കാതെ ശിക്ഷണത്തോടെ വളര്‍ത്തുവാന്‍ പാടവമുള്ള അദ്ധ്യപകരും ഉണ്ടായിരുന്നു., ഗ്രെസ്യ ടീച്ചരെപോലെ. അന്നൊക്കെ പഠനമല്ല അച്ചടക്കമായിരുന്നു ഗ്രാമീണ സ്‌കൂളില്‍ പ്രധാന അജണ്ടതന്നെ !

ഞാന്‍ ക്ലാസ്സില്‍ പ്രത്യകം ശ്രദ്ധിക്കപ്പെട്ടിരുന്ന കുട്ടിയൊന്നും ആയിരുന്നില്ല. ശരാശരിയോ അതിലും താഴയോ ആയിരുന്നു എന്‍റെ മികവ്. എന്നാലും കണക്കില്‍ കുറച്ചു താല്‍പ്പര്യമുണ്ടായിരുന്നു. പാരബര്യമായി കിട്ടിയ ഒന്നു. പതിവുപോലെ ഒരു ക്ലാസ് പരിക്ഷക്ക് ശേഷം പേപ്പറുമായി ടീച്ചര്‍ വന്നു. എല്ലാ പരീക്ഷകളിലും ഒന്നാമന്‍ ടീച്ചറുടെ മകന്‍ തന്നെ ആയിരിക്കും. ഞങ്ങള്‍ പോലും അനുവദിച്ചു കൊടുത്ത അവകാശം.
ആദ്യം പേരുവിളിച്ചു ടീച്ചര്‍ പേപ്പര്‍ തരും. പിന്നെ വീണ്ടും ക്രമത്തില്‍ പേരുവിളിക്കുമ്പോള്‍ ഓരോരുത്തരായി മാര്‍ക്ക് വിളിച്ചു പറയണം. അതാണ് പതിവ്.
പരീക്ഷക്കായി ആരും ഒരു ശ്രമവും പ്രത്യകം നടത്താറിലങ്ങിലും പെപ്പെര്‍ കിട്ടുമ്പോള്‍ ഒരു ആളല്‍ ഉണ്ടാവും. അടുത്ത നിമിഷം മായുന്ന ഒന്നു.

അന്ന് പേപ്പര്‍ കിട്ടിയപ്പോള്‍ ഞാന്‍ അത്ഭുതം കൊണ്ട് ഒരു നിമിഷം സ്തഭിച്ചുപോയി.. സന്തോഷം കൊണ്ട് കണ്ണില്‍ ഇരുട്ടു കയറിയപോലെ. എനിക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയിരിക്കുന്നു. ആദ്യത്തെ അനുഭവം.

ടീച്ചര്‍ പേര് വിളിച്ചു തുടങ്ങിയിരുന്നു. എന്‍റെ ഊഴം വന്നപ്പോള്‍ ഞാന്‍ പറഞ്ഞു ; നൂറ്.
ക്ലാസ് ആകെ ഒന്നു സ്തഭിച്ചപോലെ. എല്ലാവരും അത്ഭുതത്തോടെ എന്നെ നോക്കി. ഒരു തല മാത്രം താഴ്‌നിരിക്കുന്നു.ടീച്ചറുടെ മകന്‍റെ.

ടീച്ചര്‍ ഒരോര്‍മതെറ്റുപോലെ എന്നെ ഒന്നു നോക്കി. പിന്നെ പേപ്പര്‍ തിരിച്ചുവാങ്ങി. വൈകുന്നേരം സ്റ്റാഫ്‌റൂമില്‍ വരാനും പറഞ്ഞ് ടീച്ചര്‍ മടങ്ങി. വൈകുന്നേരമായപ്പോഴേക്കും എല്ലാവരും എല്ലാം മറന്നു. ഞാന്‍ മാത്രം തെല്ലൊരു ആളലോടെ സ്റ്റാഫ്‌റൂമില്‍ ചെന്നു. ടീച്ചര്‍ എന്‍റെ പേപ്പര്‍ മടക്കി തന്നു.

വീണ്ടും ആകാംഷയോടെ ഞാന്‍ നോക്കി. എന്‍റെ മാര്‍ക്ക് എണ്‍പത്തിനാലായി കുറഞ്ഞിരിക്കുന്നു. എന്‍റെ ശരിയുത്തരങ്ങളില്‍ നേര്‍ത്ത തിരുത്തലുകളും.


എന്റെ വിദ്യാലയ ജീവിതത്തിലെ ചില നുറുങ്ങുകള്‍

നാരായണന്‍ ഇ വി

എന്‍റെ വിദ്യാലയ ജീവിതം രസകരമാണോ സാഹസിക മാണോ എന്നത് വായനക്കാര്‍ക്ക് തീരുമാനിക്കാം.
തേജസ്വിനി പുഴയുടെ കയവഴിയായ ചൈത്രവാഹിനിയുടെ കരയിലായിരുന്നൂ ഞങ്ങളുടെ വീട്. പോകേണ്ടതു പുഴൈക്കക്കാരെ ഉള്ള സ്‌കൂളിലും. പുഴ മുറിച്ചു കടന്നാല്‍ നാല് കിലോമീടെര്‍ ദൂരം. ചുറ്റി വളഞ്ഞു പോയാല്‍ എട്ടു കിലോമീറ്റര്‍. ജൂണ്‍, ജൂലായ്, ആഗസ്ടിന്റെ പകുതിയും എട്ടു കിലോമീറ്റര്‍ നടക്കുക തന്നെ ശരണം. അതുകഴിഞ്ഞു മൂന്നു മാസം ഞങ്ങള്‍ ചൈത്രവാഹിനിയുമായി യുദ്ധം നടത്തിയാണ് സ്‌കൂളിലേക്ക് പോകുന്നതും തിരിച്ചു വരുന്നതും. അവസാനത്തെ നാലുമാസങ്ങള്‍ പുഴ ഞങ്ങളോട് പരാജയം സമ്മതിക്കും.
വീട് പുഴയുടെ കരയിലായതുകൊണ്ട് നീന്തലില്‍ ഞാന്‍ ഒരു താരം തന്നെയായിരുന്നു. വര്‍ഷത്തില്‍ കുറഞ്ഞത് മുപ്പതു ദിവസമെങ്കിലും സ്‌കൂളില്‍ പോയിവരാന്‍ നീന്തേണ്ടി വരുമായിരുന്നൂ. മറ്റു കുട്ടികളുടെ പുസ്തകങ്ങളും ചോറ്റുപാത്രവും കടത്തുന്ന ജോലിയും ഞങ്ങള്‍ക്കാണ്. എന്തെന്നല്ലേ ? ഒരു കയ്യില്‍ സാധനങ്ങള്‍ വെള്ളത്തിനു മീതെ ഉയര്‍ത്തിപ്പിടിച്ചു ബാകിയുള്ള മറ്റേ കൈ കൊണ്ട് നീന്താനറിയുന്നവര്‍ അമ്പതു കുട്ടികളില്‍ രണ്ടോ മൂന്നോ പേര്‍ മാത്രം.
ഒരു ദിവസം രസകരമായ ഒരു സംഭവമുണ്ടായി. ആറു ഉണങ്ങിയ കോട്ടന്‍ ശീലയുള്ള കുടകള്‍ നൂല് കൊണ്ട് കെട്ടി വലതു കയ്യില്‍ വച്ചു കൈ ഉയര്‍ത്തി വെള്ളത്തിലേക്ക് ചാടി. ചാട്ടം പിഴച്ചതിനാല്‍ വെള്ളത്തില്‍ കമിഴ്‌നടിച്ചു വീണു. ആറു കോട്ടന്‍ കുടകള്‍ വെള്ളം കുടിച്ചാലുള്ള അവസ്ഥ ഒരു ക്ലാസിലും ആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല. കുടകളുടെ ഭാരവുമായി ഞാന്‍ വെള്ളത്തിലേക്ക് മുങ്ങി. ആ നിമിഷത്തില്‍ കുടകള്‍ വിടാന്‍ തോന്നിയില്ല. എങ്ങനെയൊക്കെയോ നീന്തി ചാടിയ കരയില്‍ തന്നെ തിരിച്ചു കയറി. കുറെ വെള്ളം കുടിച്ചു എന്ന് മാത്രം.
ഇനി മറ്റൊരനുഭവം; ഞങ്ങള്‍ സ്‌കൂളില്‍ നിന്നും തിരിച്ചു വരികയായിരുന്നൂ. കൂട്ടുകരെയെല്ലവരെയും പുഴകടത്തി അവസാനം എന്‍റെ ഒരു കെട്ടു പുസ്തകവും ഒരു ചോറ് പാത്രവും ബാക്കി. പുസ്തകക്കെട്ടും ചോറു പാത്രവും ഒരു നടക്കു പോകില്ല. ഒരു ചോറ് പാത്രത്തിനു വേണ്ടി മാത്രമായി വേണ്ടിവരുന്ന നീന്തല്‍ ഒഴിവാക്കാനായി, ചോറുപാത്രം ഭദ്രമായി അടച്ചു റബ്ബര്‍ ബാന്റ്‌റ് കൊണ്ട് കെട്ടി അക്കരെക്കു വലിച്ചെറിഞ്ഞു. പുഴയുടെ വീതി കുറവും ആഴം കൂടുതലുമുള്ള ഭാഗമാണ് ഞങ്ങള്‍ നീന്താന്‍ തിരഞ്ഞെടുക്കുക. എന്‍റെ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി പാത്രവും അടപ്പും രണ്ടായി വേര്‍പെട്ടു വെള്ളത്തിലേക്ക് വീണു. വെള്ളത്തിന്‍റെ മുകല്‍പ്പരപ്പിലൂടെ ഒഴുകി നീങ്ങിയ പാത്രം നീന്തി ചെന്ന് പിടിച്ചു. അടപ്പ് വെള്ളത്തില്‍ ഊളിയിട്ടു താഴേക്കു പോയി. കലക്കവെള്ളമായിരുന്നതിനാല്‍ കാണാനും പറ്റുമായിരുന്നില്ല.
പാത്രത്തിന്‍റെ ഒരു പാളി മാത്രമായി വീട്ടില്‍ പോയാല്‍ അമ്മയുടെ അടിയും വഴക്കും ഉറപ്പാണ്. അതിനാല്‍ അത് ഒരിടത്ത് ഒളിപ്പിച്ചു വച്ചു. ആരോ മോഷ്ടിച്ചെന്നു അമ്മയോട് കള്ളം പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നല്ല തെളിഞ്ഞ വെള്ളത്തില്‍ പാത്രത്തിന്‍റെ മുങ്ങിപ്പോയ അടപ്പ് കണ്ടുകിട്ടി. അപ്പോഴേക്കും ഒളിപ്പിച്ചു വച്ച മറ്റേ പാളി കാണാനില്ല.
ചുഴിയില്‍ നിന്ന് രക്ഷപ്പെട്ടത്; നീര്‍ക്കോലിയുടെ മുമ്പില്‍ ചെന്ന് പെട്ടത്, കൂട്ടുകാരിയുടെ ഒഴുകിപ്പോയ പുസ്തകം പിടിക്കാനായി നടത്തിയ സാഹസീകത; അങ്ങനെ സ്‌കൂള്‍ ജീവിതവും ചൈത്രവാഹിനി പുഴയും ഇടകലര്‍ന്നു നില്‍ക്കുന്നു.
1984 ബാച്ചില്‍ വരക്കാട് ഹൈ സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍കുമായാണ് ഞാന്‍ പസായത്. എന്റെ സാഹസീകമായ സ്‌കൂള്‍ യാത്രയും ജീവിത സാഹചര്യങ്ങളും കൊണ്ടായിരിക്കാം മുഴുവന്‍ അധ്യാപകരും എന്റെ നാട്ടുകാരും ഞാന്‍ ഒന്നാമാനായത്തില്‍ വളരെ സന്തോഷിചിരുന്നൂ.
ഞങ്ങളുടെ നാട്ടിലെ പുതിയ തലമുറയ്ക്ക് ഞങ്ങളുടെ അനുഭവം ഒരിക്കലും ആവര്‍ത്തിക്കേണ്ടി വരില്ല. ഇപ്പോള്‍ അതെ കരയില്‍ത്തന്നെ നല്ല സ്‌കൂള്‍ ഉണ്ട്. പുഴകടന്ന് പോകേണ്ടവര്‍ക്ക് പുതിയ പാലവും വന്നു കഴിഞ്ഞു.

ഈ മഴയും എന്നെ അതോര്‍മിപ്പിക്കുന്നുണ്ട്

ഹാഷ്മി

മൂല പൊട്ടിയ സ്ലേറ്റിലെ അവസാന അക്ഷരവും ആ മഴയാണ് മാച്ചിരുന്നത് ....മാഷ് കളര്‍ ചോക്ക് കൊണ്ട് എഴുതിയത് മായുമ്പോള്‍ ആണ് വല്ലാത്ത വേദന തോന്നുന്നത് ...കാരണം മാഷ് വല്ലപ്പോയുമാണ് കളര്‍ ചോക്ക് കൊണ്ട് വരാറ്...അത് മായ്കാതെ ദിവസങ്ങളോളം ഞാന്‍ വെച്ചിട്ടുണ്ട് ...പക്ഷെ ഈ കാറ്റതും മഴയെത്തും അത് നോക്കിയിരുന്നാല്‍ മേലെ പറമ്പില് പട പാടാ വീഴുന്ന ഒരു പഞ്ചാര മാങ്ങയും എനിക്ക് കിട്ടില്ല...ചെറിയ കാറ്റ് തട്ടിയാല്‍ മതി എത്രയാ എന്ന് വെച്ചാ വീഴാ?എന്‍റെ തൂക്കി പാത്രത്തില്‍ നിറച്ചും ഒരിക്കല്‍ കിട്ടിയിട്ടുണ്ട്......ഇന്നും അതുപോലെ പൊറുക്കേണം ..അതില്‍ ഒന്ന് നാളെ സ്‌കൂളില്‍ കൊണ്ടുപോയി എല്ലാവരെയും നുണപ്പിച്ചു തിന്നുകയും വേണം...
വെള്ളി ആഴ്ച നല്ല സുഖമാണ്...സ്‌കൂള്‍ ഇല്ലാത്തതുകൊണ്ട് ഒരുപാട് മാങ്ങ കിട്ടും...തലേ ദിവസം പെയ്ത മഴ പുല്ലു നിറഞ്ഞ പറമ്പില്‍ തെളി വെള്ളമായി തളം കെട്ടി നില്‍ക്കും...പാതി മുങ്ങി കിടക്കുന്ന പഞ്ചാര മാങ്ങ ഓടി പോയി പെറുക്കും ..തെളിഞ്ഞ വെള്ളമല്ലെങ്കില്‍ അതില്‍ മാങ്ങ ഉണ്ടാകില്ല..കാരണം എനിക്ക് മുന്‍പേ ആരോ വന്നു എല്ലാം പെറുക്കിയെടുത്തു പോയി കാണും..അവര്‍ നടന്നിട്ട് ആ തടം കെട്ടിയ വെള്ളം മൊത്തം കലങ്ങിയിട്ടുണ്ടാകും ...പക്ഷെ ഇന്ന് സ്‌കൂള്‍ ഉണ്ട്..ബെല്ലടിച്ചപാടെ എല്ലാവരും ഓടിയിട്ടുണ്ട് ...ചിലരുണ്ട്...അവര്‍ക്ക് എത്രയോ കിട്ടും...നമ്മുടെ അടുത്ത് വീണ മാങ്ങ പോലും നമുക്ക് കിട്ടുന്നതിനു മുന്‍പ് അവര്‍ എടുക്കും...പിന്നെ തര്‍ക്കമാണ്..ഞാന്‍ കണ്ടതാ..ഞാന്‍ കണ്ടതാ ആദ്യം...ഞാന്‍ കാണിച്ചു തന്നിട്ടല്ലേ എന്നൊക്കെ പറഞ്ഞു....അടിനിടക്കായിരിക്കും അടുത്ത കാറ്റ് ..എല്ലാത്തിലും ഞാന്‍ പെറുക്കാന്‍ ഓടാറുണ്ട്....പക്ഷെ.....
എല്ലാം പെറുക്കി കയിഞ്ഞാലും ആരും പോകില്ല...ആ വലിയ മാവിന് ചുറ്റും മുകളിലോട്ടു നോക്കി നില്‍ക്കും...ചിലര്‍ അടുത്ത കാറ്റില്‍ വീഴേണ്ട മാങ്ങ ചൂണ്ടികാണിക്കും ...പിന്നെ എല്ലാവരുടെയും നോട്ടം ആ മാങ്ങയിലായിരിക്കും...വായ തുറന്നു നോക്കുമ്പോള്‍ കൊമ്പില്‍ നിന്നും മഴ തുള്ളികള്‍ വായയിലോട്ടു വീഴും...മാങ്ങ കിട്ടിയില്ലെങ്കിലും ആ വെള്ളത്തുള്ളികള്‍ ഞാന്‍ ഒരുപാട് കുടിച്ചിട്ടുണ്ട് ....ചിലപ്പോള്‍ ആരും കാണാത്ത മാങ്ങയുണ്ടാകും കുറച്ചപ്പുറത്ത് ആരോടും പറയാതെ അതെ ടുക്കാന്‍ ഓടുമ്പോള്‍ ആയിരിക്കും വമ്പന്‍ കാറ്റു വീണ്ടും അടിക്കുന്നത്..അപ്പോള്‍ വേഗം തിരിച്ചു മാവിന്റെ ചോട്ടിലേക്ക് ഓടും ..അപ്പോള്‍ രണ്ടും കിട്ടാതെ ആകും..പലപ്പോഴും കരയാന്‍ വന്നിട്ടുണ്ടെനിക്ക് ...കാറ്റു നിലച്ചു എല്ലാവരും പോയാലും അപ്പോയൊന്നും ഞാന്‍ പോകില്ല..എനിക്ക് വേണ്ടി ഒരു കാറ്റുകൂടി ആ ചില്ലകളെ പുല്‍കാന്‍ വരുന്നുണ്ടെന്നു തോന്നും...മഗരിബ് ബാങ്ക് കൊടുക്കുമ്പോള്‍ കണ്ണിന്‍റെ ദൂരങ്ങള്‍ വിട്ടു നിന്ന് ആ ചില്ലകള്‍ ഇരുട്ടിനെ പുതചിട്ടുണ്ടാകും ..ഉമ്മ വീട്ടിലേക്ക് ഇനിയും ഞാന്‍ എത്താത്തത് കാണുമ്പോള്‍ മഴ നോക്കാതെ പുറത്തിറങ്ങി എന്നെ ഉറക്കെ വിളിക്കും...വള്ളി പൊട്ടിയ തേഞ്ഞ ചെരുപ്പ് സ്ലേറ്റിനോട് ചേര്‍ത്ത് പിടിച്ചു ഞാന്‍ ഓടും...ആ ഓട്ടത്തിലും ഇടക്ക് ആ പഞ്ചാര മാവിനെ തിരിഞ്ഞൊന്നു നോക്കും...എനിക്ക് വേണ്ടി ഒരുമാങ്ങയെങ്കിലും.....
ഇല്ല വീണിട്ടില്ല......

'ചെളിപ്പൊട്ടു'കള്‍

സുധീഷ് രാധാകൃഷ്ണന്‍

വള്ളിചെരുപ്പില്‍ നിന്നും ഷര്‍ട്ടിന്റെ പിന്നിലേയ്ക്ക് തെറിച്ചു വീണ 'ചെളിപ്പൊട്ടു'കളാണ് സ്‌കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മകളെ സജീവമാക്കുന്നത്.
ചിന്നം പിന്നം പെയ്യുന്ന മഴ അന്നും ജൂണ്‍ ഒന്നിന്റെ അതിഥിയായി എത്തുമായിരുന്നു. കുഞ്ഞു വാശികള്‍ക്കും കരച്ചിലുകള്‍ക്കുമെല്ലാം ആ മഴത്തുള്ളികള്‍ പശ്ചാത്തല സംഗീതമൊരുക്കി. അങ്ങനെ, കണ്ണുനീരില്‍ കുതിര്‍ന്ന, മങ്ങിയ കാഴ്ചകളിലൂടെയാണ് സ്‌കൂള്‍ ജീവിതത്തിനു ഹരിശ്രീ കുറിച്ചത്. ബ്രൌണ്‍ പേപ്പറിട്ടു പൊതിഞ്ഞ പുസ്തകങ്ങളും, കര്‍ചീഫ് ഇട്ടു കെട്ടിയ ചോറ്റുപാത്രവും അലുമിനിയ പെട്ടിയിലാക്കി, ജ്യേഷ്ഠന്റെ കൈയില്‍ തൂങ്ങി സ്‌കൂളിലേയ്ക്ക് പോകുന്നതാണ് കാലമേറെ കഴിഞ്ഞിട്ടും വിസ്മരിക്കപ്പെടെണ്ട ഒരു അധ്യായത്തിലും കുറിച്ച് വയ്ക്കാന്‍ സാധിക്കാത്ത, നിറം മങ്ങാത്ത ഓര്‍മ്മ!

പെയ്യാതെ പോയൊരു മഴമേഘത്തെ സ്വപ്നത്തില്‍ കണ്ടു ...

രമേഷ് മാധവ്

ഉപ്പുമാങ്ങയുടെ പാതി കടിച്ച് മറുപാതി അവള്‍ എനിക്ക് നേരെ നീട്ടിയത്...
അവളുടെ നിലാവ് പോലുള്ള പുഞ്ചിരി ഈ ഇരുളിനെ പകലാക്കി മാറ്റുന്നുവോ...
പുറത്ത് രാത്രിയുടെ പതിനാലാമത്തെ കാറ്റ് വീശുന്നു.
തിരമാലകള്‍ക്ക് മീതെ തുഴഞ്ഞ്....... ആകാശത്തിനു മീതെ പറന്ന്......
മനസ് തിരിച്ചുപോകുന്നു .......'
അന്ന്......
കുടയെടുക്കാന്‍ മറന്നുപോയ സ്‌കൂള്‍ദിനം...
പെരുമഴയില്‍ നനഞ്ഞുപോയ പ്രണയലേഖനം...
നനഞ്ഞൊട്ടിയ പച്ചപ്പാവാടയുമായി അവള്‍ കടന്നുപോയപ്പോള്‍.......
നെഞ്ചിലൂടെ തുളച്ചുകയറിയ മിന്നല്‍പ്പിണരുകള്‍.....
ക്ലാസ്സ് റൂം ......
ഇടിമുഴക്കത്തെയും തോല്‍പ്പിച് കണക്കു മാഷിന്റെ
ലോഗരിതം ക്ലാസ്സ് മുഴങ്ങുന്നു....
അവളുടെ മുടിച്ചുരുളിനുള്ളിലിരുന്ന്
ഒരു മഴത്തുള്ളി ഒളിച്ചുകളിക്കുന്നു...
പെരുമഴ പ്രമാണിച് ഒരു പിരീഡ് നേരത്തെ വിട്ടു.
അടുത്ത മഴയ്ക്ക് മുന്‍പേ വീടെത്തണം
ഓടി .......
പകുതിക്കു വെച്ച് എന്നെ തോല്‍പ്പിച്ച് മഴയും ഓടിയെത്തി ...
പൂട്ടിപ്പോയ ചാരായ ഷാപ്പിന്റെ ഉമ്മറപ്പടിയില്‍ കയറി നിന്നു ...
ചാരായം കുടിച്ച് മരിച്ചവരുടെ ആത്മാക്കളാകാം മഴപ്പാറ്റകളായി മണ്ണില്‍ പുനര്‍ജനിക്കുന്നു .....
അതാ അവള്‍ വരുന്നു ......
മഴയില്‍ നനഞ്ഞ് അവളുടെ കൊലുസ്സുകള്‍ കുലുങ്ങിച്ചിരിക്കുന്നു
ജീവനില്ലാത്ത ഒരു വസ്തുവിനോട് എനിക്കാദ്യമായി അസൂയ തോന്നുന്നു ......
അവള്‍ കുട നീട്ടിയില്ല... വിളിച്ചതുമില്ല
പക്ഷെ ഞാന്‍ കുടക്കടിയില്‍ കയറി നിന്നു
അല്ല പിന്നെ ..........!!!!!!
ചെളിക്കുണ്ടില്‍ കിടക്കുന്ന തവളക്കുട്ടന്മാര്‍ അസൂയയോടെ കണ്ണുരുട്ടി നോക്കുന്നു
'ഒരു തോര്‍ച്ചയില്‍ ചുംബനത്തിന്റെ പാതി തന്ന്
ഇടവഴി തിരിഞ്ഞ് അവള്‍ ഓടിപ്പോയി .....'
പാലിന് പകരം അമ്മയുടെ സ്‌നേഹം കുറുക്കിയ കട്ടന്‍ചായ കുടിച്ച് അരമതിലില്‍ കയറിയിരുന്നു ബാല്യകാലസഖി വായിക്കുന്നതിനിടയില്‍
ചുണ്ടില്‍ പലവട്ടം തൊട്ടു നോക്കി...
പുറത്തെ മഴക്കൊപ്പം പതിമൂന്നുകാരന്റെ പ്രണയവും തിമിര്‍ത്ത് പെയ്തുകൊണ്ടിരുന്നു ........
ബീപ് ...... ബീപ് ...... ബീപ് ......
മൊബൈലില്‍ അലാറം ശക്തിയേറുന്നു
സമയം പുലര്‍ച്ചെ 5.30...
ഇത് മഴയെത്തി നോക്കാത്ത മരുഭൂമിയിലെ ഒരു നഗരം ....
'പ്രവാസം അഥവാ ആത്മാവ് നഷ്ടപ്പെട്ട യാത്രയിലെ'
ഒരു ദിവസം കൂടി തുടങ്ങുന്നു.....
വിധിയെ പഴിച്ച് സ്വയം ശപിച്ച്,ശരീരം കട്ടിലില്‍ നിന്ന് എഴുന്നേറ്റു പോയി....
'മനസപ്പോഴും ആ മഴക്കൊപ്പമായിരുന്നു ....... '

മഴയത്തുള്ള സ്‌കൂള്‍ യാ്രത
വിന്‍ഷി. പി.കെ
കുട്ടികാലത്തെ വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ദിവസം ഇപ്പോഴും മനസിലെ മായാത്തൊരോര്‍മ്മയാണ്...അന്നത്തെ ദിവസം എല്ലാം പുതിയതായിരുന്നു.....അടുത്ത വര്‍ഷത്തേക്ക് കൂടി ലക്ഷ്യമിട്ട് തയ്ച്ചതിനാല്‍ അല്‍പ്പം വണ്ണകൂടുതല്‍ തോന്നിക്കുന്ന കോടിമണം മാറാത്ത പുത്തനുടുപ്പ്..................പുതിയ ബാഗ്......പുതിയ കുട..........ദീര്‍ഘകാലം ഉപയോഗിക്കാന്‍ വേണ്ടി അച്ഛന്‍ പറഞ്ഞ് വാങ്ങിപ്പിക്കുന്ന പുതിയ ബാറ്റാ ചെരുപ്പ്..........കളര്‍ പൊതിക്കുള്ളില്‍ മറച്ച ചേട്ടെന്റെ പഴയ ടെക്‌സ്‌ററ് ബുക്കുകള്‍.....പിന്നെ കൂട്ടുകാരോടൊത്ത് കളിപറഞ്ഞും കൃസ്യതി കാണിച്ചും മഴയത്തുള്ള സ്‌കൂള്‍ യാ്രത.....

എന്റെ പേര്

സി. കേശവനുണ്ണി,പരപ്പനങ്ങാടി

തലേന്ന് വരെ ഉണ്ടായിരുന്ന പകല്‍ അല്ലായിരുന്നു അപ്പോള്‍. മഴകോളാന്ന് ആകാശം നിറയെ. രാത്രിയിലെ മഴ നനഞ്ഞു ഇടവഴിയിലെ പഞ്ചാരപൂഴി അമര്ന്നി്രിക്കുന്നു.നേര്ത്തു ശീതകാറ്റില്‍ മഴത്തുള്ളികള്‍ ചിതറി തെറിക്കുന്നുണ്ട്. കുട കഴിഞ്ഞ വര്ഷ്‌ത്തെതാണ് പുതിയത് വാങ്ങിട്ടില്ല. മരകാലുള്ള കുടയുടെ മുകള്‍ ഭാഗത്തെ കുതിര അടര്ന്നുട നില്ക്കു കയാണ്.നിവര്ത്തി യാല്‍ ഇടയ്ക്കിടെ അടഞ്ഞുപോകും. അതുകൊണ്ട് വേഗം നടന്നു. മഴയ്ക്ക് മുന്‌പേു സ്‌കൂളില്‍ എത്തണം.
സ്‌കൂളില്‍ എത്തിയപ്പോള്‍ ആകെ ബഹളം. വലിയച്ചന്‍ മുന്‌പേത ഒരു ദിവസം വന്നു എന്നെ ഒന്നാം ക്ലാസ്സില്‍ ചേര്ത്തി ട്ടുണ്ടത്രെ.നാട്ടിലെ സ്‌കൂള്‍ ആണ്. അവിടെ എല്ലാവരും വലിയച്ഛന്റെ പരിചയക്കരാണ്.
ചേച്ചിയാണ് ക്ലാസ്സില്‍ കൊണ്ടുപോയി ഇരുത്തിതന്നത്. അപ്പോഴേക്കും ടീച്ചര്‍ വന്നു.ആരക്കയോ ടീച്ചര്ക്ക് നമസ്‌തേ പറയുന്നുണ്ട്. ചിലകുട്ടികള്‍ കരയുന്നു. എന്നെ പോലെ പരിഭ്രമിച്ചു മിണ്ടാതെ ഇരിക്കുന്നവരാണ് കുടുതല്‍. ഞാന്‍ ഇടക്കിടെ തിരിഞ്ഞു നോക്കി. ചേച്ചി ക്ലാസ്സിന്റെ അരമതിലിന്റെക അടുതുതന്നെ ഉണ്ട്. സമാധാനം.
ടീച്ചര്‍ എല്ലാവരോടുമായി ചിരിച്ചു. കരയുന്ന കുട്ടികളുടെ അടുത്തുപോയി കൊഞ്ചിചു. പിന്നെ പറഞ്ഞു. ഞാന്‍ പേരുവിളിക്കുന്നവര്‍ എഴുന്നേറ്റു നില്ക്ക്ണം.
ക്ലാസ് കുറേശ്ശെ നിശബ്ദമായി തുടങ്ങി. പേരുവിളിച്ചവര്‍ ഊഴം വെച്ച് എഴുനേറ്റുകൊണ്ടിരുന്നു. പേരുവിളി കഴിഞ്ഞിട്ടും എന്നെ മാത്രം വിളിച്ചില്ല. എനിക്ക് ആകെ പരിഭ്രമമായി. കരച്ചിലും വരുന്നുണ്ടായിരുന്നു.ഞാന്‍ ചേച്ചിയെ തിരിഞ്ഞു നോക്കി. അവള്‍ ചിരിച്ചുകൊണ്ട് എന്നോട് എഴുനേറ്റു നില്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
ടീച്ചര്‍ എന്റെവ അടുത്തുവന്നു എന്നോട് സൌമ്യമായി ചോദിച്ചു – മോന്റെറ പേരെന്താ..
ഞാന്‍ പറഞ്ഞുഉണ്ണിക്കുട്ടന്‍.
അപ്പോള്‍ ചേച്ചി ടീച്ചറുടെ അനുവാദത്തോടെ ക്ലാസ്സില്‍ കയറി അവരോടു പറയുന്നത് കേട്ടു. അവന്‍റെ പേര് കേശവനുണ്ണി എന്നാണ്.
അതുകേട്ടു ടീച്ചര്‍ കുറച്ചു ശബ്ദത്തില്‍ തന്നെ ഉറക്കെ ചിരിച്ചു. ക്ലാസ്സില്‍ കുട്ടികളും ചിരിക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഒരു പേര് ടീച്ചര്‍ വിളിച്ചിരുന്നുവല്ലോ.
എനിക്കും സമാധാനമായി. പേര് നല്ലതാണോ എന്നൊരു സംശയം ബാക്കി ഉണ്ടായിരുന്നെങ്കിലും.

എന്റെ സ്‌കൂള്‍ യാത്ര...

സുജിത്.എം.എസ്, കോട്ടക്കല്‍

മഴക്കാല ഓര്‍മകള്‍ക്ക് എപ്പോളും പുതിയ നോട്ടു ബുക്കിന്റെ സുഗന്ധം ഉണ്ടാവാറുണ്ട്. വീണ്ടും ഒരു ജൂണ്‍ മാസം പുറകിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്നു. നിക്കറും ഷര്‍ട്ടുമിട്ട് സ്‌കൂളിലേക്ക് ഓടിയിരുന്ന ആ കുട്ടിക്കാലം. പുസ്തകങ്ങള്‍ നേരത്തെ ചേട്ടന്മാരുടെ കൈയില്‍ നിന്നും വാങ്ങി വെച്ചിട്ടുണ്ടാവും. അതിനു പുതിയ പുറം ചട്ട കൊടുക്കല്‍ ആണ് ആദ്യത്തെ ചടങ്ങ്. റബ്ബറിന് പ്ലാസ്റ്റിക് ഒട്ടിക്കുന്ന ചേട്ടന്മാരുടെ കൈയില്‍ നിന്നു വാങ്ങിയ പ്ലാസ്റ്റിക്കും സിനിമ പോസ്റ്റര്‍ ഒട്ടിക്കാന്‍ വന്ന ചേട്ടന്റെ കാല് പിടിച്ചു വാങ്ങിയ പോസ്റ്ററും കാണും കൈയില്‍. വൃത്തിയായി മടക്കി പൊതിഞ്ഞ പുസ്തകത്തിന് പ്ലാസ്റ്റിക്ക് പുറം ചട്ട കൊടുത്തു നെയിം സ്ലിപ് ഒട്ടിച്ചാല്‍ ഇത്തിരി സന്തോഷം കിട്ടും. പുതിയ ബാഗും കുടയും കിട്ടുന്ന വര്‍ഷം ഇരട്ടി സന്തോഷമാണ്. ജൂണ്‍ 1 എന്തായാലും മഴയുണ്ടാവും. കുട കറക്കി വെള്ളം തെറിപ്പിച്ചു സ്‌കൂളിലേക്ക് ഓടുകയായി. അന്നെല്ലാവരുടെ മുഖത്തും ഒരു ചിരി ഉണ്ടാവും. അവധി തീരുന്ന സങ്കടതിനെക്കാള്‍ മറ്റെന്തോ നേടിയ സന്തോഷം ആ ദിവസത്തിനു ഉണ്ടാവും. അവധിക്കു നടന്ന കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞു കൂട്ടുകാരുടെ മുന്‍പില്‍ ആളാകുക ആണ് പ്രധാന പരിപാടി. മാങ്ങാ പെറുക്കാന്‍ പോയപ്പോള്‍ പട്ടി ഓടിച്ചതും ക്രിക്കെറ്റ് കളിച്ചു വീണതും മുള്ളന്‍ പഴം തിന്നതും ആയി ഒരു കൂട്ടം കഥകള്‍. വീട്ടില്‍ നിന്നും പത്തു മിനിറ്റ് നടന്നാല്‍ സ്‌കൂളില്‍ എത്താം. പള്ളിമുറ്റവും കുരിശു തൊടിയും ഇലഞ്ഞിപൂക്കളും ഉള്ള സ്‌കൂള്‍. ചൂരല്‍ വടി പിടിച്ചു വരാന്തയില്‍ കൂടി നടക്കുന്ന മദര്‍ ടീച്ചര്‍. വരാന്തയില്‍ നിരന്നിരിക്കുന്ന ഞങ്ങള്‍ക്ക് കഞ്ഞിയും പയറും വിളമ്പുന്നത് നാലാം ക്ലാസ്സിലെ ചേട്ടന്മാര്‍ ആയിരുന്നു. കാലമെത്ര കഴിഞ്ഞാലും ആ കഞ്ഞിയുടെയും പയറിന്റെയും സ്വാദു മായ്ക്കാന്‍ മറ്റൊന്നിനും കഴിയില്ല. അബ്ദുള്‍ കലാം രാഷ്ട്ര പതി ആയ ദിവസം പായസം ഉണ്ടായിരുന്നു സ്‌കൂളില്‍. സ്‌കൂള്‍ വിട്ടു മഴയത്ത് വീട്ടിലേക്കൊരു ഓട്ടമാണ്. കുത്തനെ ഇറക്കമുള്ള റോഡിലൂടെയുള്ള ഓട്ടം. റോഡിന്റെ ഇരു വശങ്ങളില്‍ കൂടെയും മഴവെള്ളം ഒഴുക്കുന്നുണ്ടാവും. പുതിയ പാരഗന്‍ ചെരുപ്പ് ഒഴുക്കിലൂടെ വിട്ടു അതിന്റെയൊപ്പം ഓടുക. കൂട്ടത്തില്‍ ആരെങ്കിലും വീഴുമെന്നു ഉറപ്പാണ്. പരഗന്‍ ചെരുപ്പ് വെള്ള ഷര്‍ട്ടില്‍ ചെളി കൊണ്ട് സമ്മാനിച്ച ഡിസൈനുമായി നനഞ്ഞുള്ള നില്‍പ്പ് കാണുമ്പോളെ അമ്മ വഴക്ക് തുടങ്ങും. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വെളുത്ത് ഉരുണ്ട മുഖവുമായി ഒരു കൂട്ടുകാരി ഉണ്ടാരുന്നു എനിക്ക്. അഞ്ചു കെ ബി. അനിയത്തി പ്രാവ് കണ്ടു ഓ പ്രിയേ പാട്ടും പാടി അവളെ കണ്ണിറുക്കി കാണിച്ചതും ഇങ്ങനൊരു മഴയത്തായിരുന്നു. മദര്‍ ടീച്ചറുടെ ചൂരല്‍ കഷായം അന്നെനിക്കും ഇത്തിരി കിട്ടി. കല്ലറയുടെ അരികിലൂടെ മഡത്തിലേക്ക് കഞ്ഞി എടുക്കാന്‍ പോകുന്നതും ഓര്‍മകളില്‍ ഉണ്ട്. കല്ലറയുടെ അവിടെത്തുമ്പോള്‍ കണ്ണടച്ച് ഒരോട്ടമാണ്. അവിടെ ഒരുതരം മരമുണ്ടായിരുന്നു. അതിന്റെ കാ ചെവിയില്‍ വെച്ചു കണ്ണടച്ചാല്‍ കല്ലറയിലെ ആളുകള്‍ സംസാരിക്കുന്നതു കേള്‍ക്കാം എന്ന് ആരോ പറഞ്ഞിരുന്നു. ആ കാ എടുത്തു പരീക്ഷിക്കാന്‍ അന്ന് ധൈര്യം അനുവദിച്ചിരുന്നില്ല. മഴയുള്ള ദിവസങ്ങളില്‍ അസ്സെംബ്ലി കാണില്ല. എങ്കിലും ഇമ്പമുള്ള ശബ്ധത്തില്‍ ആ ഗാനം കേള്‍ക്കാമായിരുന്നു. നന്മ രൂപിയായ ദൈവമേ നിനക്ക് വന്ദനം. ജനഗണമന കഴിഞ്ഞുള്ള നാലു ബെല്‍ അധികമാരും കേട്ടിരുന്നില്ല. ആ ബെല്‍ മുഴങ്ങുമ്പോള്‍ ഞങ്ങള്‍ റോഡില്‍ എത്തിയിട്ടുണ്ടാവും. വക്ക് പൊട്ടിയ സ്ലേറ്റുമായി ചെരുപ്പില്ലാതെ ക്ലാസ്സില്‍ എത്തുന്ന കൂട്ടുകാരന്റെ തോളില്‍ കൈയിട്ടു വീട്ടിലേക്കു ഓടുകയായി. വലിയ പന്നി മഷിയും മഷിതണ്ടുകളും അവന്‍ എനിക്ക് സമ്മാനിച്ചു. പുതിയ കല്ല് പെന്‍സില്‍ ഒടിച്ചു ഞാനവനും സമ്മാനിച്ചു. അവന്റെ ജാതിയോ മതമോ നോക്കാന്‍ ആ കുട്ടിക്ക് അറിയില്ലായിരുന്നു. അവര്‍ ഒരുമിച്ചു കഞ്ഞി കുടിച്ചു. കഥകള്‍ പറഞ്ഞു. മൂഡനായ ഡേവിഡ് അമ്പിളി മാമനെ കിണറ്റില്‍ നിന്നു കൊരിയെടുക്കുന്നത് കണ്ടു അവര്‍ ഒരുമിച്ചു ചിരിച്ചു. നിഷ്‌കളങ്കമായ ബാല്യത്തിന്റെ ചിരിക്കു നന്മയുടെ മങ്ങാത്ത മുഖവുമുണ്ട്. ചെളി വെള്ളം തട്ടി തെറിപ്പിച്ചു കുട കറക്കി സ്‌കൂളിലേക്ക് ഓടാന്‍ എനിക്കിപ്പോളും തോന്നാറുണ്ട്. ഒന്ന് കൂടി നിഷ്‌കളങ്കമായി ചിരിക്കാന്‍.

സ്‌കൂളോര്‍മ്മകള്‍

അനുജ. വി. നായര്‍

പുളിയും ബദാം കായും മനോജ് സാറിന്റെ അടിയും.... അതാണ് സ്‌കൂളോര്‍മ്മകള്‍... വീട്ടില്‍ നിന്നും ഒരോട്ടം വച്ചു കൊടുത്താല്‍ സ്‌കൂള്‍ എത്തും. അപ്പുറത്തെയും ഇപ്പുറത്തേയും വേലികള്‍ ചാടിക്കടന്ന് പോകുകയാണെങ്കില്‍ ഒരോട്ടം പോലും വേണ്ട. കണ്ണെഴുതി വലിയ ചുമന്ന പൊട്ടും തൊടീച്ച് മുടിയില്‍ കുതിരവാലും കെട്ടി രാവിലെ അമ്മ 'പള്ളിക്കൂടത്തി'ലേക്ക് വിടും. അടുത്തുള്ളത് കൊണ്ടാകാം എല്ലായ്‌പ്പോഴും പത്ത് അടിക്കാറാകുമ്പോഴാണ് സ്‌കൂളിലെത്തുന്നത്.
പട്ടികയും സങ്കലനവും ഹരണവും എന്റെ വെളുത്ത കൈത്തണ്ടയില്‍ ചുവന്ന പാടുകളായി അവശേഷിക്കുന്നത് നിത്യ സംഭവങ്ങള്‍... നുള്ളി നുള്ളി ബിന്ദു ടീച്ചറിനും കൊണ്ട് കൊണ്ട് എനിക്കും മടുക്കാത്തതിനാല്‍ അത് അനസ്യൂതം തുടര്‍ന്ന് കൊണ്ടിരുന്നു. ജിജോയ്ക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് ബ്രഹ്മാണ്ഡ സംഭവമാക്കി നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ നിന്നും 'കുറ്റം കൊണ്ടുവന്നെ'ങ്കിലും എനിക്ക് അഖില്‍ എ.എസ്. നെ ഇഷ്ടമാണെന്നത് രഹസ്യമായി സൂക്ഷിച്ചു.
വിശാലമായ സ്‌കൂള്‍ മുറ്റത്ത് തലങ്ങും വിലങ്ങും ഓടിക്കളിച്ച് കാല്‍ മുട്ട് പൊട്ടുന്നതും കല്ലുകളിച്ച് ജയിക്കുന്നവരെ കോക്രി കുത്തി നടന്നുപോകുന്നതും ബദാം മരത്തില്‍ നിന്നും പൊഴിഞ്ഞ് വീഴുന്ന ബദാം കാ പറക്കാന്‍ മത്സരിക്കുന്നതുമെല്ലാം മധുരിതമായ സ്‌കൂളോര്‍മ്മകള്‍. മനോജ് സാറിനെ ഇഷ്ടമായിരുന്നങ്കിലും ആ സ്‌കൂളിനെ ഒന്നടങ്കം വിറപ്പിച്ചിരുന്നത് അദ്ദേഹം അരുമയായി സൂക്ഷിച്ചിരുന്ന ചൂരലാണ്.
ഒരു ദിവസം ഇടിമിന്നല്‍ പോലെ ഒരു ചോദ്യം 'ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നാണ്?' ഇന്ത്യയോ, ഏത് ഇന്ത്യ!!!! ചോദ്യ ശരമേറ്റ് ഞങ്ങള്‍ ഭൂരിഭാഗവും വിറച്ചു... ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ചൂരല്‍ക്കഷായം അന്നേറ്റു. ഭീകരമാം വിധം കൈപൊട്ടി. സാറ്! തന്നെ മുന്‍കൈ എടുത്ത് ഓയില്‍മെന്റ് വാങ്ങിത്തന്നെങ്കിലും എല്ലാ ആഗസ്റ്റ് 15 കളിലും ആ പാട് അറിയാതെ പൊങ്ങി വരും. മഹാത്മാ ഗാന്ധി എന്നൊരാളാണ് സ്വാതന്ത്ര്യം വാങ്ങി തന്നതെന്ന് പിറ്റേന്ന് സരസപ്പന്‍ സാര്‍ പറഞ്ഞ് തന്നപ്പോള്‍ അറിയാതെ മനസ്സില്‍ പറഞ്ഞുപോയി 'ഗാന്ധിജീ വച്ചിട്ട്ണ്ട് ട്ടാ!!'
അയല്‍ക്കാരായ ഇന്നത്തെ തലമുറ അതേ സ്‌കൂളിലേക്ക് പോകുന്നത് കുത്തി നിറച്ച സ്‌കൂള്‍ ജീപ്പില്‍. ബദാം മരവും പുളി മരവും വിശാലമായ മുറ്റവും ഇന്നില്ല. മനോജ് സാറിന്റെ അടി ഉണ്ടോ എന്നറിയില്ല. ജൂണ്‍ ഒന്നിന് കുട്ടികളെ സ്വീകരിക്കാനായി അച്ചടക്കം നിറഞ്ഞ ക്ലാസ്സ് മുറികളും തിങ്ങി നിറഞ്ഞ കെട്ടിടങ്ങളും പുതിയ ചായങ്ങളില്‍ റെഡി. ബാല്യം ഇല്ലാതായിപ്പോകുന്ന കുഞ്ഞുങ്ങളേ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. എങ്കിലും പത്ത് വര്‍ഷം കഴിഞ്ഞ് പങ്കുവയ്ക്കാന്‍ നിങ്ങള്‍ക്കും നിങ്ങളുടേതായ സ്‌കൂളോര്‍മ്മകള്‍ ഉണ്ടാകട്ടെ!! :)

കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം...

സതീശന്‍ ചെളിക്കാട്ടില്‍

കുന്നും തോടുകളും പാടങ്ങളും തിങ്ങിനിറഞ്ഞ ഒരു ഗ്രാമത്തിലാണ് ഞാന്‍
ജനിച്ചുവളര്‍ന്നത്. ഞങ്ങളുടെ നാട്ടില്‍നിന്നും മൂന്നു കീ.മീ.
ദൂരെയായിരുന്നു ഞങ്ങളുടെ സ്‌കൂള്‍. ബസ്സിന് പത്തു പൈസയായിരുന്നെങ്കിലും
ഞങ്ങളെല്ലാം മെറ്റലിട്ട ആ വഴിയിലൂടെ എന്നും നടന്നാണ് സ്‌കൂളില്‍
പോയിരുന്നത്.കൂട്ടുകാരുമൊത്തു ആവഴിയിലൂടെ നടക്കുമ്പോള്‍ കിട്ടിയിരുന്ന
സന്തോഷം വിവരിക്കാന്‍ വാക്കുകള്‍ക് കഴിയില്ല.
പൊട്ടിയ സ്‌ളറ്റിന്റെ കക്ഷണങ്ങളും മഷിതണ്ടും കള്ളിമുള്ളും കൊണ്ടുപോയിരുന്ന
ആദ്യകാലം. പിന്നീട്, മയില്‍ പീലിഒളിപ്പിച്ചുവെക്കാന്‍ പാതികീറിയ
പുസ്തകതാളുകള്‍ ധാരാളമായിരുന്നു. പുസ്തകതാളുകള്‍ റോക്കറ്റുകളായി ഞങ്ങള്‍
ക്ലാസ്സിലെ ഒഴിവുസമയങ്ങള്‍ ശാസ്ത്രജ്ഞന്‍ ആയിതീരുന്നതിന്റെ പരിശീലനം
നടത്തി. കോരിചൊരിയുന്ന ഏതു മഴയിലും തങ്ങായി നമ്മുടെ നാടന്‍ കുടകള്‍
സഹായിച്ചു. സ്‌കൂള്‍ വളപ്പിലെ കാറ്റാടിയും നെല്ലിയും സപ്പോട്ടയും മറ്റു
മരങ്ങളും താങ്ങും തണലുമായി ആ കാലഘട്ടത്തിന് മിഴിവേകി. ചോക്കുപൊടി
നിറഞ്ഞ ഡസ്റ്റര്‍ എടുത്ത് ആരെയെങ്കിലും എറിയുംമ്പോള്‍ കിട്ടിയിരുന്ന
ആത്മസംത്യപ്തി പിന്നീടൊരിക്കലും കിട്ടിയില്ല. കാലത്തിന്റെ
കുത്തൊഴുക്കില്‍ പലതും മാറിയെങ്കിലും വാണിജ്യ വത്കരിക്കാത്ത ഒരു
സുവര്‍ണ്ണകാലഘട്ടതില്‍ പഠിക്കാന്‍ കഴിഞ്ഞത്തില്‍ സന്തോഷം.എല്ലാ
ഗുരുജനങ്ങള്‍ക്കും ഒരായിരം നന്ദി....!!

ചിരിയും സ്‌നേഹവും

അസീം നൗഷാദ്

വായിച്ചപ്പോ തന്നെ ശരീരത്തില്‍ കുളിര് കോരിയ സുഖം.
പിന്നെ പറയാനുണ്ടോ അന്നത്തെ ഓര്മകളിലേക്ക് മനസെതിയാല്‍ മനസിനുണ്ടാവ്വുന്ന സുഖവും സന്തോഷവും,,,,അയ്യോ..സന്ധോഷം കൊണ്ടെന്നിക്കെഴുടന്‍ വയ്യേ.............
അന്നത്തെ മഴക്കൊരു വരെ പ്രതെകത ഉണ്ടായിരുന്നു,കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിനു മാനം നോക്കാതെ കലണ്ടര്‍ നോക്കി മഴ എന്ന് വരുമെന്ന് പറയാന്‍ കഴിഞ്ഞിരുന്നു,കൃത്യം ജൂണ്‍ 5 ആകുമ്പോ മഴ ഇങ്ങേതിയിരിക്കും,എന്ത് മാത്രം പ്രാര്തിച്ചാലും സ്‌കൂള്‍ തുരകുമ്പോ അവ്‌നിങ്ങു തുള്ളി ചാടി വരും,അന്ന് റബ്ബര്‍ ചെരിപ്പും പുത്തനുടുപ്പും തമ്മില്‍ ഭയങ്കര കമ്പനിയായിരിക്കും,ചെരിപ്പിന് കിട്ടുന്നതെല്ലാം അവന്‍ പുതനുടുപ്പിനും കൊടുക്കും,അന്നത്തെ അടംഭാരം ആപ്പിള്‍ സ്ലാടും പുള്ളി കുടയുമായിരുന്നു ( ആ അപ്പിള്‍ അല്ലെങ്കിലും ഇന്നും ഒരാപ്പിലുണ്ട്!!!!!)
അന്നൊക്കെ പ്രവേശനോത്സവം നടത്തുന്നത് മുടത്തിലെ വെള്ളകെട്ടും മക്രികളും കളങ്കമില്ലാതെ/ഫോട്ടോക്ക് പോസ് ചെയ്യാതെ,ചിരിയും സ്‌നേഹവും തരുന്ന അധ്യാപകരുംയിരുന്നു,ഞങ്ങടെ അന്നത്തെ കൂട്ടുകളില്‍ മാങ്ങയുടെ പുളിയും തേങ മുട്ടയിയുടെ മധുരവുംയിരുന്നു,ഒരു പേടിയുമില്ലാതെ കയ്യാല കേറാനും മഴയിയിലും,ആറ്റിലും കുളിക്കാനും ചെരിലും പാടത്തും കുറുമ്പി പശുവിന്റെ പിന്നാലെ ഓടാനും ചാടാനും മറിയാനും അന്ന് വിലക്കുകളില്ലയിരുന്നു,ഇന്നത്തെ മാഗ്ഗി യെ ക്കളും മധുരം അന്നത്തെ ചമ്ബങ്ങക്കും,പേരക്കക്കും ഐസ് ക്രെമിനും ഉണ്ടായിരുന്നു,
ഇന്നിപ്പോ അതോക്ക്‌കെ ഓര്ക്കുമ്പോ മനസ്സില്‍ നഷാട്ടഭോടമാണ്,ഇന്നത്തെ കുട്ടികളെ കാണുമ്പോ സങ്കടവും,ഒരു ബുക്കും പെന്‌സിലും കൊണ്ട് ഞങ്ങള്‍ കരസ്ഥമാക്കിയ വിവരം കിലോ കണക്കിന് പുസ്ടകവും സാങ്കേതിക വിദ്യയും കൈവശമുള്ള ഇന്നത്തെ കുരുന്നുകള്‍ക്കു കിട്ടാതെ പോവുന്നല്ലോ എന്നോര്ക്കുംബോലുള്ള സങ്കടം,
ഇന്നത്തെ സാഹചര്യത്തില്‍ അതൊരു നഗ്‌ന സത്യവുമാണ് ..


മധ്യ വേനലവധി കഴിഞ്ഞു

ഷൈജു ഉണ്ണികൃഷ്ണന്‍

പള്ളികൂടം തുറക്കാന്‍ പോകുന്നു.
ഒരു വ്യാഴവട്ടകാലം മുന്‍പേ ഉള്ള സ്‌കുള്‍ ജീവിതം ഇപ്പോളും ഒരു കുളിര്‍ മഴയായ് മായാതെ മനസ്സില്‍ .
ആദ്യദിവസം സ്‌കുളിലേക്ക് പോകാന്‍ വല്യ സന്തോഷമായിരിക്കും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന പുത്തന്‍ ഉടുപ്പും, നിക്കറും, കുടയും (പുതിയത് ഇതേ കാണു) ഒകെ ചൂടി പോകാന്‍ നല്ല ഉത്സാഹമാ. അങ്ങനെ സ്‌കുളില്‍ പൊയ് തിരികെ വരുമ്പോള്‍ ആണ് ഏറെ രസം, പള്ളികുടം തുറക്കാന്‍ കാത്തിരുന്ന പോലെ ഇടിച്ചു മിന്നി പെയ്യുന്ന മഴ ഉണ്ടാവും. കുട കയ്യില്‍ഉണ്ടെങ്കിലും അത് നിവര്‍തുകില്ല. അന്നൊക്ക 1 മീറ്റര്‍ നീളം ഉള്ള കുടയാ അന്നൊന്നും ഓടിച്ചു മടക്കുന്ന സബ്രദായം കണ്ടു പിടിച്ചിട്ടല്ല ഇത് നിവര്‍ത്തി പിടിക്കാന്‍ നമ്മക്ക് ആരോഗ്യം പോര കാറ്റുവീശുമ്പോ പാരച്ചുട്ട്‌പോലെ നമ്മളെ കൊണ്ട് പോകും, പിന്നത് ഡിഷ് ആന്റിന പോലെ മേലോട്ട് ഇരിക്കും . അങ്ങനെ മഴയോകെ നനഞു പുഴയിലും ,ചെളിയിലും വെള്ളത്തിലും ഒകെ ചാടി മറിഞ്ഞ് ഒരു മടക്ക യാത്ര ഉണ്ട്. അതിനൊക്കെ ഒപ്പം ഉണ്ടാരുന്ന ചില മുഖങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല.
പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ' സീതത്തോട്' ചരിത്ര പ്രാധാനൃമുള്ള ഈ ഗ്രാമത്തിലെ ആദ്യത്തെ സ്‌കൂളായ എസ് എന്‍ ഡി പി (എസ് എന്‍ യു പി) സ്‌കുളിലാണ് ഞങ്ങളുടെ പ്രാഥമിക വിദ്യയും അഭ്യാസവും ഒകെ ആരംഭികുന്നത്. സ്‌കുളും വീടുമായിട്ട് ഏകദേശം 2 കിലോമീറ്റെര്‍ ദൂരം ഉണ്ടാവും എല്ലാവരും നടന്നാണ് പോകുക പോകുമ്പോള്‍ പലരും പലസമയതാണ് പോകെങ്കിലും , വരുമ്പോള്‍ കുറേപേര്‍ ഒരുമിച്ചുണ്ടാകും .
വെടി പൊട്ടുമ്പോള്‍ മാരത്തോണ് ഓടാന്‍ കാത്തു നില്ക്കുന്ന പോലെ 4 മണിക്ക് ബെല്‍ അടിക്കാന്‍ ചെവി കുര്‍പ്പിചു നിക്കും വീട്ടിലേക്ക് ഓടാന്‍ കഞ്ഞി കുടിക്കുന്ന തുക്കുപാത്രവുംഅതില്‍ ഒരു സ്പൂണും , കില് കില് കിലുങ്ങുന്ന കവറില്‍ കുറെ ബുക്കും പുതണവും(പുസ്തകം)പൊട്ടിയ സ്‌ളേറ്റും ഒടിഞ്ഞ കല്ലു പെന്‍സിലും കാണും അന്ന് ബാഗ് ഒന്നും ഇല്ലാലോ ഡ്രസ്സ് വാങ്ങുന്ന കവറിലാണ് എല്ലാവരും ബുക്ക് കൊണ്ടുവരിക . ഇതും കൈയ്യില്‍ തുക്കി കൊണ്ട് ഒരൊറ്റ ഓട്ടമാണ് , ലക്ഷ്യം എല്ലാവരെകാളും മുന്നില് വീടെത്തുക എന്നതാണ് . അങ്ങനെ സ്‌കുള്‍ പരിധി വിട്ടത് മുതല്‍ തുടങ്ങും ഞങ്ങളുടെ കലാപരിപാടികള്‍ , മാവ് , തെങ്ങ് ,നാരകം കശുമാവ് ലരേ അങ്ങനെ ഉള്ള ഫല വൃക്ഷാധികളില്‍ കല്ലെറിയുക സ്ഥിരം പരുപാടിയാണ്.
ആദ്യം തന്നെ സ്‌കുള്‍ പരിസരത്തെ പോസ്റ്റ് ആഫിസിനു മുന്നിലുള്ള പനയില്‍ തുങ്ങി കിടക്കുന്ന വവ്വാല്‍ കുട്ടതിന് കല്ലെറിയും .. അത് കീ കീ എന്ന് കരയുന്നത് കേട്ട് ചിരിച്ചിട്ട് ഞങ്ങള്‍ അവിടുന്നും ഓടും .. ഇടവഴിയില്‍ സേലന്‍ മാങ്ങ , തേങ്ങ , കഴുവണ്ടി പഴം , കമ്പളി നാരങ്ങ എറിഞ്ഞു വീഴ്ത്തി പങ്കിട്ടു തിന്നുക സ്ഥിരം പതിവാണ് , ഇടവഴിയില്‍ റോഡില്‍ കായല്‍ പോലെ വെള്ളകെട്ടുണ്ട് അതില്‍ ഒന്നിറങ്ങി ചെളി കുത്തി വെള്ളം തെറിപ്പിച്ചിട്ട് അവസാനം എല്ലാവരും വീട്ടിലേക്ക്മടങ്ങറുള്ളൂ...

രസകരമായ ഒത്തിരി ഓര്‍മ്മകള്‍ ബാകി

എന്റെ വിദ്യാലയം

ശ്രീരാജ് ശശിധര്‍

അംഗനവാടിയില്‍ പോയി തുടങ്ങിയപ്പോള്‍ തൊട്ടേ തുടങ്ങിയതാണ് പഠിക്കാന്‍ പോകാനുള്ള എന്റെ മടി .ആക്രി പെറുക്കാന്‍ വരുന്ന ഒട്ടത്തികള്‍ക്ക് പിടിച്ചു കൊടുക്കുമെന്ന് പറഞ്ഞും.....ജനാര്‍ദ്ദനന്‍ സാറിനോട് പറഞ്ഞുകൊടുത്തു അടി വാങ്ങിതരുമെന്നും പറഞ്ഞു പേടിപ്പിച്ചു അമ്മ ഒരുവിധത്തില്‍ എന്നെ ഉന്തിത്തള്ളി അവിടെ കൊണ്ടാക്കും ....എന്നാലും അംഗനവടിയിലെ തുറന്ന ക്ലാസ്സിലിരുന്നു ഞാന്‍ പുറത്തേയ്ക്ക് നോക്കിയിരിക്കും ...കാരണം രാവിലെയോ വൈകുന്നേരമോ കൊച്ചച്ചന്‍ ആടിനെ കുളിപ്പിക്കാന്‍ അതുവഴി പോകുമെന്ന് എനിക്കറിയാം . എന്റെ കണ്ണുവെട്ടിച്ചു പോകാന്‍ ശ്രമിച്ചാലും കൊച്ചച്ചനെ കാണുമ്പോള്‍ തൊട്ടു ഞാന്‍ കരയാന്‍ തുടങ്ങും..... എന്റെ കരച്ചിലിന്റെ ഒച്ച കൂടുമ്പോള്‍ ...ഒരു കയ്യില്‍ ആടിനെയും മറ്റേ കയ്യില്‍ എന്നെയും പിടിച്ചു കൊണ്ട് കൊച്ചച്ചന്‍ വീട്ടിലേക്കു വരും. മിക്കവാറും എന്റെ ബാഗില്‍ അംഗനവാടിയിലെ ചേച്ചിയമ്മ അന്നത്തെ ചോളമോ , മഞ്ഞപ്പോടിയോ ഒക്കെ നിറച്ചു വച്ചിട്ടുണ്ടാകും.....വീട്ടില് വന്നു അതും കഴിച്ചു കൊണ്ട് ആടിനുള്ള പ്ലാവില പെറുക്കാന്‍ പോകും....ഞാന്‍ പെറുക്കികൊണ്ടുവരുന്ന പ്ലാവില ആട് തിന്നുന്നത് കണ്ടു കൊണ്ട് അങ്ങനെ നില്‍ക്കും... പച്ച പ്ലവിലയെക്കള്‍ പഴുത്ത ഇലകളോടാണ് ആടുകള്‍ക്ക് കൂടുതല്‍ ഇഷ്ടം...ഈര്‍ക്കിലില്‍ കോര്‍ത്തെടുക്കുന്ന ഇലകള്‍ക്കിടയില്‍ ഇടയ്ക്ക് പച്ച ഇലയും വച്ച് കൊടുക്കും... ആട് അത് കൂടി തിന്നുമ്പോള്‍ ഒരു വിജയിയുടെ മുഖ ഭാവം ആയിരിക്കും എന്റെ മുഖത്ത്
അടുത്ത വര്‍ഷം ഒന്നാം ക്ലാസ്സില്‍ ചേരേണ്ട ചെറുക്കനാ ... ഇങ്ങനെ മടി പിടിച്ചാല്‍ എന്താ ചെയ്യുക... വീടിന്റെ ആഭ്യന്തര പ്രശ്‌നം ഞാനായി പതുക്കെ മാറി.....ഉപദേശിച്ചിട്ട് നന്നാവുന്നില്ല എന്ന് കണ്ടു വീട്ടുകാര്‍ പറഞ്ഞു ' ഇവനെ ജനാര്‍ദ്ദനന്‍ സാറിന്റെ ക്ലാസ്സില്‍ ചേര്‍ക്കാം ... അപ്പൊ പിന്നെ ബാക്കിയെല്ലാം സര്‍ നോക്കും'
അന്ന് എന്റെ കണ്ണില്‍ നിന്ന് പോയ കണ്ണീരിനു കണക്കില്ല .... എന്റെ നിരാഹാര കരച്ചില്‍ സമരത്തിന്റെ ലക്ഷ്യം ഒന്ന് മാത്രം ' എനിക്ക് ആ ക്ലാസ്സില്‍ ചെരണ്ടേ....എന്നെ വേറെ ക്ലാസ്സില്‍ ചേര്‍ത്താല്‍ മതിയേ '

എന്തുകൊണ്ട് ജനാര്‍ദ്ദനന്‍ സാറിനോട് എനിക്കിത്ര പേടി എന്നെനിക്കറിയില്ല .... പക്ഷെ പറഞ്ഞു കേട്ടിടത്തോളം സര്‍ ക്രൂരനാണ് ...കണ്ടിടത്തോളം ഇപ്പോഴും ഉച്ചത്തില്‍ മാത്രം സംസാരിക്കുന്ന ...മുറുക്കി ചുവപ്പിച്ചു ചുവന്ന നാക്കുകളുള്ള ഒരു വലിയ രൂപം .....

അങ്ങനെ ആ വര്‍ഷം ജൂണ് 1 ന് ... കുറച്ചു മടിയോടു കൂടിയാണേലും ഞാന്‍ സ്‌കൂളിന്റെ പടി ചവിട്ടി.1 ആ അതാണെന്റെ ക്ലാസ് .
എന്നെ സ്‌കൂളില്‍ ചേര്‍ത്തതോടെ കഷ്ടകാലം പിടിപെട്ടത് ഞങ്ങളുടെ വീട്ടിലെ ഞവര ചെടിക്കാണ് . പണ്ട് സ്ലേറ്റ് കൈ കൊണ്ട് തൊടാത്ത ഞാന്‍ സ്ലേറ്റ് മായ്ക്കാന്‍ ഞവരയുടെ ഇലകള്‍ ഓരോന്നായി പറിച്ചെടുത്തു ..... വീട്ടിലെയും അടുത്ത വീടുകളിലെയും ഞവര ചെടികള്‍ തണ്ട് മാത്രമായപ്പോള്‍ പിന്നെ ആരോ പറഞ്ഞു തന്നതനുസരിച്ച് സ്ലേറ്റ് മായ്ക്കാന്‍ തൊടിയിലെ വാഴപ്ലാഞ്ചി എടുക്കാന്‍ തുടങ്ങി....ഞാവരയേക്കള്‍ മികച്ചതാണെന്ന് കൂട്ടുകാരോട് വീമ്പു പറഞ്ഞു....തൊട്ടടുത്ത ബെഞ്ചിലെ കുട്ടികളോട് മത്സരിച്ച് അവരെക്കാള്‍ ഉച്ചത്തില്‍ ...തൊണ്ട പൊട്ടും പോലെ ഒന്നാനാം പൈങ്കിളി പെണ്ണിന്റെ പാട്ട് വിളിച്ചു കൂവി.....റ്റീചര്‍ ഇല്ലാത്ത സമയങ്ങളില്‍ വീടിന്റെ അടുക്കളയില്‍ നിന്ന് അമ്മ കാണാതെ കീറിയെടുത്ത തീപ്പെട്ടി പടങ്ങള്‍ ചേര്‍ത്ത് വച്ച് എണ്ണി നോക്കി... ഏറ്റവും കൂടുതല്‍ ആരുടെ കയ്യിലാണെന്നു മത്സരിച്ചു... കീറിയ തീപ്പെട്ടി പടങ്ങളെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ലെന്ന് പറഞ്ഞ കൂട്ടുകാരനോട് വഴക്കിട്ടു... അടികൂടി...ക്ലാസ്സിനെ മറയ്ക്കുന്ന തടി മറയില്‍ അപ്പുറത്തെ ക്ലാസ്സിലെ സര്‍ വടികൊണ്ട് അടിച്ചു ശബ്ദമുണ്ടാക്കുമ്പോള്‍ എല്ലാരും നല്ല കുട്ടികളായി......ജാമ്പക്കയും ..ചുവന്ന നെല്ലിക്കയും ...കണ്ണി മാങ്ങയും പങ്കു വച്ച് തിന്നു ....കൂട്ടുകാരന്റെ സ്ലേറ്റു ചവിട്ടി പൊട്ടിച്ചവനെതിരെ പരാതി പറയാന്‍ ഹെഡ് മാസ്റ്ററുടെ റൂമില്‍ അവനു കൂട്ട് പോയി...ചെമ്മണ്ണ് നിറഞ്ഞ കാലുകളോടെ ...മണ്ണ് തേയ്ച്ചു കളര് മാറിയ ഉടുപ്പും ഇട്ടു വീട്ടില്‍ വരുമ്പോള്‍ അച്ഛന്‍ ചോദിക്കുമായിരുന്നു ' നീ എന്താടാ കിളയ്ക്കാന്‍ പോയിട്ട് വരികയാണോ '

ആദ്യമായി ട്രെയിനില്‍ കയറിയ കൂട്ടുകാരന്റെ ട്രെയിന്‍ കഥകള്‍ വായും പൊളിച്ചിരുന്നു കേട്ടു ..അവന്‍ പറഞ്ഞു തന്ന കഥയില്‍ ഇടയ്ക്കിടയ്ക്ക് ട്രെയിന്‍ വലിയ ഗുഹകളുടെ അകത്തു കൂടിവേണം പോകാന്‍....അവിടെ നമ്മളെ പിടിച്ചു തിന്നാന്‍ വലിയ ഭൂതങ്ങള്‍ വായും തുറന്നിരിപ്പുണ്ട് ...ട്രെയിന്‍ ഓടിക്കുന്ന ആള്‍ സ്പീഡില്‍ ഓടിക്കണം ...അവന്‍ കയറിയ ട്രെയിന്‍ കണ്ണടച്ച് തുറന്നപ്പോഴേക്കും ഗുഹ കടന്നു അപ്പുറം എത്തി....കണ്ടിട്ടില്ലേലും ട്രെയിനില്‍ കയറില്ലെന്നു അന്ന് ഉറപ്പിച്ചതാണ് . പരീക്ഷക്ക് കൂടുതല്‍ മാര്‍ക്ക് വാങ്ങിയാല്‍ അമ്മ വാങ്ങി തരാമെന്ന് പറഞ്ഞ വാച്ച് സ്വന്തമാക്കാന്‍ അടുതിരുന്നവന്റെ സ്ലേറ്റിലേക്ക് ഒളികണ്ണിട്ടു നോക്കി.....ആരോ കൊണ്ട് വന്ന ഫിലിം തുണ്ടിലൂടെ സിനിമയെ ആദ്യമായി കണ്ടു .... സ്‌കൂളിലേക്ക് വരുന്ന വഴി ഒരു മൈനയെ കണ്ടാല്‍ ഇരട്ടയെ കാണാന്‍ വേണ്ടി കാത്തു നിന്ന് സ്‌കൂള്‍ അസംബ്ലിക്ക് വൈകിയെത്തി, അടി കൊള്ളാതിരിക്കാന്‍ പുറകില്‍ കയ്യും വച്ച് ഓടി ....ടിച്ചറിന്റെ അടി കിട്ടും എന്ന് ഉറപ്പുള്ള ദിവസങ്ങളില്‍ അമ്പലത്തിന്റെ മുന്‍പില്‍ നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു ,പത്തു വിരലും വായ്കുള്ളില്‍ ഇട്ടു ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ചത്.....അടി കിട്ടും എന്ന് ഉറപ്പുള്ള സമയത്ത്... ' ദൈവത്തിന് ശക്തി ഉണ്ടേല്‍ എനിക്ക് അടി കിട്ടില്ല ' എന്ന് പറഞ്ഞത്... അപ്പോള്‍ പിന്നെ ബാക്കി ദൈവം നോക്കിക്കൊള്ളും എന്നായിരുന്നു വിശ്വാസം …കാരണം ശക്തി ഉണ്ടെന്നു ദൈവത്തിനു കാണിക്കാതിരിക്കാന്‍ പറ്റില്ലല്ലോ
ഉച്ചക്ക് 1 മണി ആകുമ്പോഴേക്കും നമ്മള്‍ എല്ലാരും പാത്രവും കരണ്ടിയും എടുത്തു നിരന്നിരിക്കും... കഞ്ഞിയും പയറും ടീച്ചര്‍ വിളമ്പി തരും...വീട്ടില്‍ ഉള്ള അച്ചാറുകള്‍ കൈ കൊണ്ട് തൊടില്ല എങ്കിലും, സ്‌കൂളില്‍ ആരേലും കൊണ്ടുവരുന്ന 1 രൂപ അച്ചാര്‍ അവരോടൊപ്പം പങ്കിട്ടു കഴിക്കും.. ആ കഞ്ഞിയുടെയും പയറിന്റെയും സ്വാദ് വേറെ ഒന്നില്‍ നിന്നും എനിക്ക് കിട്ടിയിട്ടില്ല .... നമ്മുടെ സ്‌കൂളിന്റെ പൈപ്പില്‍ നിന്ന് വെള്ളം എടുക്കാന്‍ വരുന്ന ഹൈ സ്‌കൂളിലെ ചേട്ടന്മാരോട് ദേഷ്യമായിരുന്നു നമുക്ക്.... അവരുടെ അധികാരം പോലെ നമ്മളെയെല്ലാം തള്ളി മാറ്റി അവര്‍ വെള്ളമെടുത്ത് പോകും...എനിക്കും പെട്ടെന്ന് വലുതാകണം എന്ന ആഗ്രഹം തോന്നി തുടങ്ങിയത് അന്ന് മുതലാണെന്ന് തോന്നുന്നു. മീശ വളരുന്നുണ്ടോന്നു കണ്ണാടിയില്‍ പല തവണ നോക്കിക്കൊണ്ടിരുന്നു....അച്ഛന്റെ കൈലിമുണ്ട് എടുത്തു ഉടുത്ത് ഞാനും വലുതായെന്നു വീട്ടുകാരോട് പറഞ്ഞു.....സ്‌കൂള്‍ വിട്ടു തിരിച്ചു വരുന്ന വഴിക്കുള്ള കൈത്തോട്ടില്‍ നിന്ന് മാനത്ത് കണ്ണിയെ പിടിച്ചു കഞ്ഞി പാത്രത്തില്‍ ഇട്ടു കൊണ്ട് വരും... വീട്ടിലെ കിണറ്റില്‍ ഇട്ടു വളര്‍ത്താന്‍ ...ആരേലും കണ്ടാല്‍ സമ്മതിക്കില്ല അതുകൊണ്ട് ആരും കാണാതെ ഒളിച്ചും പതുങ്ങിയും കിണട്ടിലോട്ടു മാനത്ത് കണ്ണിയെ ഇട്ടിട്ടു ഒറ്റ ഓട്ടം വച്ച് കൊടുക്കും ഒരു ദിവസം രാവിലെ അമ്മ പറയുന്നത് കേട്ടു ,, രാത്രി ഞാന്‍ പാമ്പ് പാമ്പ് എന്ന് വിളിച്ചു പറഞ്ഞുന്ന് ...അത് കൊണ്ട് അമ്പലത്തില്‍ മഞ്ഞപൊടി വാങ്ങി കൊടുക്കണം എന്ന്.നമ്മുടെ കൂട്ടത്തിലെ ചിലര്‌ക്കൊക്കെ സൈക്കിള്‍ ഉണ്ടായിരുന്നു അന്ന്.. എന്റെ മനസിലും ആ ആഗ്രഹം നുരഞ്ഞു പൊന്തി... അവസാനം ഞാന്‍ ഉറക്കത്തില്‍ കിടന്നു സൈക്കിള്‍ സൈക്കിള്‍ എന്ന് പറയാന്‍ തീരുമാനിച്ചു.അന്ന് രാത്രി ഉറങ്ങിയത് പോലെ കിടന്നു വിളിച്ചു പറഞ്ഞു നോക്കി....അച്ഛനും അമ്മയും അത് കേട്ട് എന്നതും ഉറപ്പാണ്..പക്ഷെ സൈക്കിള്‍ മാത്രം കിട്ടിയില്ല....
ആയിടയ്ക്കാണ് സ്‌കൂളിലേക്ക് വരുന്ന വഴി എന്നും പാര്‍വതി ചേച്ചിയെ കാണുന്നത്...ചേച്ചിയായിരുന്നു പിന്നെ എന്നും എന്റെ ബാഗ് പിടിച്ചു കൊണ്ട് നടക്കുന്നത്...വഴിയിലെ ചെടികളുടെ മണ്ടയില്‍ ഓരോ അടികൊടുതും...മാവിന് കല്ലെറിഞ്ഞും...കാലുകൊണ്ട് എന്തേലും ഒക്കെ തട്ടികളിച്ചും ഞാന്‍ ഇങ്ങനെ നടക്കും...ചേച്ചി ഹൈ സ്‌കൂളിലായിരുന്നു ...എന്നാലും എന്നും എന്നെ ക്ലാസ്സില്‍ കൊണ്ടാക്കും...ചിലപ്പോ പോകുന്ന വഴിക്ക് സിപപ് വാങ്ങി തരും......ഹൈ സ്‌കൂളിലായാല്‍ ഒരുപാടു പഠിക്കാനുണ്ടെന്നു പറഞ്ഞു പേടിയാക്കുകയും ചെയ്യും . അന്നൊരു ദിവസം ചേച്ചിയെ വഴിയില്‍ കണ്ടതെ ഇല്ല ....കുറെ നേരം ഞാന്‍ കാത്തു നിന്ന് ...അസംബ്ലിയില്‍ പ്രതി ജ്ഞയും പറഞ്ഞു കഴിഞ്ഞപ്പോഴാ സ്‌കൂളില്‍ എത്തിയത്.... സര്‍ കാണാതെ ജനല്‍ ചാടി ക്ലാസ്സില്‍ ചെന്നിരുന്നു വൈകുന്നേരം വീട്ടില്‍ ചെന്ന് അമ്മയോട് ചേച്ചിയെ ക്കുറിച്ച് പരാതി പറഞ്ഞപ്പോഴാ അമ്മ പറഞ്ഞെ ചേച്ചി ഇനി ഒരിക്കലും വരില്ല എന്ന്.....കാരണം എനിക്ക് കേള്‍ക്കണ്ടായിരുന്നു ...അന്ന് എന്റെ കരച്ചില്‍ നിരത്താന്‍ ഒട്ടത്തിയുടെ സഞ്ചിയുടെ വലിപ്പ ത്തിനോ , ജനാര്‍ദ്ദനന്‍ സാറിന്റെ ക്രൂരതയുടെ ഓര്‍മപ്പെടുത്തലിനോ കഴിയുമായിരുന്നില്ല....എപ്പോള്‍ ഉറങ്ങി എന്നെനിക്കറിയില്ല....പിറ്റേന്ന് അമ്മ പറഞ്ഞത് ശരി ആണെങ്കില്‍ ചേച്ചി ആകാശത്തെ നക്ഷത്രമായി എന്നെ നോക്കി കണ്ണുചിമ്മും ....അത് ശരിയായിരിക്കും അമലിന്റെ അപ്പൂപ്പന്‍ നക്ഷത്രമായിഅവനെ നോക്കി കണ്ണു ചിമ്മാറുണ്ടെന്നു അവന്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു ...പിന്നീടുള്ള എല്ലാ രാത്രികളിലും ഓടിട്ട വീട്ടില്‍ വെളിച്ചം വരാന്‍ ഓടിനു പകരം വച്ചിരിക്കുന്ന കണ്ണാടിയിലൂടെ ഞാന്‍ ആകാശത്തേക്ക് നോക്കി കിടന്നിട്ടുണ്ട്....ഒരു നക്ഷത്രവും എന്നെ നോക്കി കണ്ണുചിമ്മിയിട്ടില്ല .....അതെന്താ ഈ നക്ഷത്രങ്ങള്‍ എന്നെ നോക്കി മാത്രം കണ്ണുച്ചിമ്മാത്തെ ഇനി ചേച്ചിക്ക് എന്നെ ഇഷ്ടമില്ലത്തോണ്ടാണോ ..ഭൗതിക ശാസ്ത്രത്തിലെ പല തിയറികള്‍ പിന്നീട് പടിച്ചെങ്കിലും ഇതിന്റെ പുറകിലുള്ള ശാസ്ത്രം മാത്രം എനിക്കിതുവരെ മനസിലായിട്ടില്ല......
ഹയര്‍ സെക്കന്ററി കഴിഞ്ഞു വെക്കേഷനില്‍ അച്ഛനെ സഹായിക്കാന്‍ പത്ര വിതരണത്തിന് പോയ ഒരു ദിവസം...ഞാന്‍ പഠിച്ച സ്‌കൂളിലെ ടീച്ചര്‍ സ്‌കൂളിലേയ്ക്ക് പോകാതെ കരഞ്ഞു കൊണ്ട് നില്‍ക്കുന്ന മകനെ പേടിപ്പിക്കുന്നത് കേട്ടു....'സ്‌കൂള്‍ വണ്ടി വരാറായി....ഇനിയും കരഞ്ഞു കൊണ്ട് നിന്നാല്‍ നാളെ മുതല്‍ നിന്നെ കഞ്ഞിപള്ളികൂടത്തില്‍ വിടും 'കാലം മാറുകയായിരുന്നു... നാട്ടിന്‍ പുറത്തെ സ്‌കൂളിന്റെ നന്മയുടെ കടയ്ക്കല്‍ പൊങ്ങച്ചത്തിന്റെ കോടാലി വീഴാന്‍ തുടങ്ങിയിരിക്കുന്നു
പക്ഷെ ഇന്നും വേറൊരു രാജ്യത്ത് .. തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരത്തില്‍ ജീവിക്കുമ്പോഴും ...നാട്ടു മാവിന്റെ രുചിപോലെ...വേനല്‍ മഴയുടെ ആശ്വാസം പോലെ... ഉത്സവ പറമ്പിലെ മേളപ്പെരുക്കം പോലെ ...എന്റെ കഞ്ഞി പള്ളികൂടത്തെ കുറിച്ചുള്ള ഓര്‍മകളും എനിക്കൊരു ലഹരിയാണ്....എന്നെ ഞാനാക്കുന്ന ... എന്റെ സ്വകാര്യ അഹങ്കാരമാണ്…

ചിലപ്പോള്‍...തിരിഞ്ഞു നോക്കുമ്പോള്‍...

കെ.രാമചന്ദ്രന്‍ പിള്ള

ഇടമണ്ണ് നിന്നും പുനലൂരിനടുത്തുള്ള വാളക്കോട് NSV ഹൈസ്‌കൂള്‍ വരെയുള്ള ദൂരം ഏകദേശം എട്ടു കിലോമീറ്റര്‍; പോയി വരുമ്പോള്‍ ഇരട്ടി. ദിവസവുമുള്ള ഈ യാത്ര കുറച്ചു കഠിനമായിരുന്നു എങ്കിലും ഞങ്ങള്‍ എല്ലാം നടന്നു തന്നെയാണ് സ്‌കൂളില്‍ പോയിവന്നിരുന്നത്. നടത്ത ദുഷ്‌കരമാക്കിയിരുന്നത് പലപ്പോഴും വിശപ്പായിരുന്നു. ബസ് യാത്ര പോയിട്ട് കണസഷന്‍ ടിക്കറ്റ് നു പോലും പൈസ വീട്ടില് ഉണ്ടാകുമായിരുന്നില്ല. ഇല്ലായ്മ കാരണം ഉച്ച ഭക്ഷണം ശീലമായിരുന്നില്ല. മറ്റു കുട്ടികള്‍ ക്ലാസ്സില്‍ പൊതി ചോറ് അഴിക്കുമ്പോള്‍ അതില്‍ നിന്നും ഉതിരുന്ന സ്വാദിഷ്ടമായ ഗന്ധം വായില്‍ വെള്ളം ഊറി വിശപ്പ് വര്‍ദ്ധിപ്പിക്കുമായിരുന്നതിനാല്‍, ഉച്ചബെല്‍ അടിക്കുമ്പോള്‍ തന്നെ ക്ലാസ്സില്‍ നിന്നിറങ്ങി ദൂരെ മെയിന്‍ റോഡിലുള്ള കുഞ്ഞപ്പിയുടെ കടയുടെ ഓരം പറ്റി നില്ക്കും. എന്തിനാണ് എന്ന് അറിഞ്ഞിരുന്നില്ല; ഇപ്പോഴും അറിയില്ല. മനസ്സ് അപ്പോഴൊക്കെ പ്രക്ഷുബ്ധം ആയിരുന്നു. കടയില്‍ തിരക്ക് കൂടുമ്പോള്‍ മുറ്റത്തേക്ക് ഇറങ്ങും.
ഒരിക്കല്‍ കരിയുന്ന വയറുമായി കൊടുംവെയിലില്‍ ആരോടൊക്കെയോ സൃഷ്ടിച്ച ദൈവത്തെയാകാം ഉള്ള അമര്ഷം തീര്ക്കാന്‍ എന്ന വണ്ണം, സൂര്യ താപത്തില്‍ ഒടുങ്ങട്ടെ എന്ന വാശിയിലുമാകാം, കുറെ നേരം നിന്നു. അപ്പോള്‍ പിറകില്‍ നിന്നും ഒരു ചോദ്യം 'എന്താടാ വെയിലത്ത് നിന്നു ചാകാന്‍ വ്രതം എടുത്തിട്ടുണ്ടോ?' ഢ മോഹനന്‍ ആണ്. അടുത്ത കൂട്ടുകാരാന്‍. ഒന്ന് ചമ്മി. ആരും ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

പെട്ടന്ന് കടത്തിണ്ണയില്‍ കയറി നിന്നു. നെടിയ ഏമ്പക്കം വിട്ടു അടുത്തു വന്ന മോഹനന്‍ വലിയ ഒരു ഗ്ലാസ്സ് മോരിന്‍ വെള്ളം വെച്ചു നീട്ടി. 'നീയിതു കുടി; എന്റെ കയ്യിലും പൈസ ഒന്നും ഇല്ല; എല്ലാം മാറുമെടാ.' മോരിന്‍ വെള്ളം ആര്ത്തിയോടു കുടിച്ചു; നന്ദിയൊന്നും പറഞ്ഞില്ല. അത്തരം ഫോര്‍മാലിറ്റി ഒന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. എന്റെ അവസ്ഥ മോഹനന്‍ മൃശ്യമമി ഇടയായതില്‍ ഉണ്ടായ അപകര്ഷത; ഒപ്പം മോഹനന്റെ നന്മയില്‍ പ്രകടമാകാത്ത നന്ദിയുടെ നനഞ്ഞ കണങ്ങള്‍ കണ്ണില്‍ കുരുങ്ങിയതുപോലെ. കരയരുത് എന്ന് പറയുന്ന മനസ്സും.

പഠിക്കാന്‍ തിരുമണ്ടന്‍ ആയിരുന്നുവെങ്കില്‍, ഒന്നിനും കൊള്ളാത്തവന്‍ എന്നാ ഗണത്തില്‍ പെട്ട് പിറകിലെ ബെഞ്ചില്‍ പോയിരുന്നു സാറിന്റെ ചൂരല്‍ പ്രയോഗത്തില്‍ നിന്നും രക്ഷ പെടാമായിരുന്നു. തിരു മണ്ടന്മാര്ക്ക് അടിയില്ല. മിടുക്കരായ കുട്ടികള്‍ മുന് ബെന്ചിലായിരിക്കും; അവര്ക്കും അടിയില്ല. കൂടാതെ മിടുക്കരായത് കൊണ്ട് തന്നെ, കുസ്രിതികള്‍ ഒക്കെ ചെയ്യാം എന്നുള്ള ചില ആനുകൂല്യവും ഉണ്ട്. പക്ഷെ ഇവര്ക്ക് രണ്ടിനും ഇടക്കുള്ള ഒരു വിഭാഗം മിഡില്‍ ബെന്ച്ചുകാര്‍! അവരുടെ കാര്യം കഷ്ടമാണ്. പിന് ബെഞ്ചില്‍ ഇരിക്കുന്നവര്‍ മുതിര്ന്ന ചട്ടമ്പികള്‍; പഠിക്കാത്തവര്‍. മുന് ബെഞ്ചില്‍ ഇരിക്കുന്നവര്‍ പണക്കാരുടെ മക്കള്‍; അധ്യാപകരുടെ പഠിക്കുന്ന ഓമനകള്‍! ഇട ബെന്ച്ചുകാര്‍ മണ്ടന്മാര്‍ അല്ല എന്നും, പഠിത്തത്തില്‍ മനപ്പൂര്വം ഉഴപ്പുകയാണ് എന്നും ആണ് അധ്യാപക മതം. അതെ, ഇവരില്‍ പലര്ക്കും നല്ല ആഹാരം, അത്യാവശ്യം പ്രോത്സാഹനം, അപകര്ഷത ബോധത്തില്‍ നിന്നുള്ള മോചനം എന്നിവ ലഭിച്ചിരുന്നുവെങ്കില്‍, ഇവര്‍ മുന് ബെഞ്ചില്‍ തന്നെ ഇരിക്കുമായിരുന്നു. പിന് ബെഞ്ച് കാരെ കായികമായും മുന്‍ ബെന്ച്ചുകാരെ ബൌധികമായും തോല്പ്പിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ സംഭവിക്കുന്നത് അങ്ങനെ അല്ല. ഉഴപ്പന്മാര്‍ എന്ന് മുദ്ര കുത്തി, 'ബുദ്ധിയുന്‌ടെങ്കിലും പഠിക്കരുത്, കേട്ടോട...' എന്ന് ആക്രോശിച്ചു കൊണ്ട് ഓരോ പീരീഡ് കളിലും ഓരോ അധ്യാപകന്റെ വക കഴിവിന്റെ പരമാവധി ചൂരല്‍ പ്രയോഗം. ഉച്ച കഴിഞ്ഞു ചൂരല്‍ പ്രയോഗിക്കുന്ന അദ്ധ്യാപകര്ക്ക്, ഉച്ചക്ക് മുന്‍പ് കിട്ടിയ അടിയെ കുറിച്ച് അറിയില്ല; അറിയാന്‍ ശ്രമിക്കുകയുമില്ല. പിന്നെ തന്നെ പങ്കു പ്രഹരം കുറയാതെയിരിക്കാള്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. കുറയരുതല്ലോ.

196970 കളില്‍ ഇടമണ് ന്യൂ എല്‍ പി എസ് ഇല്‍ പഠിക്കുന്ന കാലം. രണ്ടിലോ മൂന്നിലോ ആയിരുന്നിരിക്കണം. ഓരോ ചോദ്യത്തിനും ഒരടി വീതം, മുപ്പതോളം ചോദ്യങ്ങള ചോദിക്കുമായിരുന്ന ലതിക ടീച്ചറിനേയും, എപ്പോഴും നിര്ദയം കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്തിരുന്ന ജോസഫ് സാറിനെയും ഇന്ന് ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍! അധ്യാപകരോട് ഒരു മാതൃക വിദ്യാര്ഥി കാണിക്കേണ്ട, സഭ്യമായ ഭാഷയില്‍ തന്നെ അവര്‍ അര്ഹിക്കുന്ന രീതിയില്‍, പ്രതികരിക്കുമായിരുന്നു; ഇളം കൈകളില്‍ ചോര പൊടിഞ്ഞപ്പോള്‍, കുഞ്ഞുചുണ്ടുകള്‍ വിതുമ്പിയപ്പോള്‍, വീടുകാരെ പോലും കാണിക്കാതെ കുഞ്ഞമ്മച്ചി എണ്ണ പുരട്ടി തന്നിരുന്ന കാലം ഒര്കാന്‍ ഇഷ്ടം അല്ലെങ്കിലും ഓര്‍മയില്‍ നിന്നും മാറുന്നില്ല. വിദ്യാര്ധിയെ അറിയാന്‍ ശ്രമിക്കാത്ത അധ്യാപകര് ബഹുമാനം അര്ഹിക്കുന്നില്ല. ഗുരു എന്ന് വിളിക്കപ്പെടാന്‍ അധ്യാപക വേഷം കെട്ടുന്ന എല്ലാവര്ക്കും അവകാശവും ഇല്ല. ആശാരി സാര്‍ പറഞ്ഞിരുന്നത് ഓര്ക്കുന്നു. 'മനസ്സിലെ ഇരുള്‍ മാറ്റുന്നവന്‍ ആരോ അവരാണ് ഗുരുക്കള്‍.' പേന പിടിക്കാന്‍ ശീലമാകുന്നതിനു മുന്‍പ് തന്നെ ബോധ്യപ്പെട്ട; ബോധ്യപ്പെടുത്തിയ കാര്യങ്ങള്‍ ആണിവ. ഒപ്പം ഗുരു എന്ന് വിളിക്കപ്പെടാന്‍ അര്ഹത പെട്ട എന്റെ പ്രിയപ്പെട്ട ഗുരുക്കന്മാരെ ആദരപൂര്വം സ്മരിക്കുകയും ചെയ്യുന്നു.—

V.O.U.P.S ഇല്‍ നിന്നും N.S.V.H.S-ലേക്ക് പ്രവേശനം ലഭിച്ചപ്പോള്‍ ഞാന്‍ ഒരുപാട് വ്യത്യസ്ഥതകല്ക് വിധേയമാവുകയായിരുന്നു. പല ദിവസങ്ങളിലും വിദ്യാര്ഥി സമരം പതിവായിരുന്നു. 'വിദ്യാര്ഥി സമരം സിന്ദാബാദ്' എന്ന് കേള്‍കുമ്പോള്‍ മനം കുളിര്ക്കും; അന്ന് പഠിക്കേണ്ട; ചോദ്യോത്തരങ്ങള്‍ ഇല്ല; അടിയുമില്ല. നേരത്തെ വീട്ടില് എത്തുകയും ചെയ്യാം. സമരം വിജയിക്കുമ്പോള്‍ കുട്ടികള്‍ കുതൂഹലത്തോട് കുതറി ഓടുന്നത് കാണാം; വീടിലേക്കും, ബസ് സ്‌റൊപ്പുകളിലെക്കും, കടകളിലേക്കുമൊക്കെ.
NSVHS ഇല്‍ നിന്നും കിഴക്കോട്ടു ഇടമണ്‍ വരെയുള്ള കാലനട യാത്ര ഒഴിവാക്കുവാന്‍ വല്ലപ്പോഴുമൊക്കെ ഞങ്ങള്‍ ചില കുസ്രിതികള്‍ കാണിക്കുമായിരുന്നു. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍, പിന്‍ബെഞ്ചുകാരനും, ഒരു മ്മുതിര്ന്ന യുവാവിന്റെ ആരോഗ്യവും ധൈര്യവും ഉള്ള പെരുമ്പട്ടി ബഷീര്‍ കൂട്ടത്തില്‍ ഉണ്ടായാല്‍ ആ ദിവസം ഞങ്ങള്ക്ക് വീട് വരെ നടക്കേണ്ടി വരില്ല. ബഷീര്‌ന്റെ നേതൃത്വത്തില്‍ കിഴക്കോട്ടു മെയിന്‍ റോഡ് വഴി കൂട്ടമായി നടന്നുവന്നാല്‍, കാലിയായി വരുന്ന ആദ്യത്തെ ലോറി ബഷീറും ഞങ്ങളും ചേര്‍ന്ന് തടഞ്ഞു നിര്ത്തും. വണ്ടി നിന്ന് കഴിഞ്ഞാല്‍ വഴക്കും വക്കാണവും ഒക്കെ ബഷീറും നാലഞ്ചു ശിങ്കിടികളും കൈകാര്യം ചെയ്യും. അപ്പോഴേക്കും പത്തു മുപ്പതോളം വരുന്ന ഞങ്ങള്‍ കുട്ടിക്കുരങ്ങന്മാര്‍ വണ്ടിയുടെ അകത്തും, പുറത്തും, മുകലിലുമൊക്കെയായി സ്ഥാനം ഉറപ്പിച്ചിരിക്കും. അതൊരു വല്ലാത്ത ഫീലിംഗ് തന്നെ ആയിരുന്നു. വണ്ടി ഞങ്ങളുടേതും, വണ്ടിക്കാരന്‍ വെറും െ്രെഡവറും, ബഷീര്‍ ഇക്ക ഞങ്ങളുടെ വല്യേട്ടനും ഒക്കെ എന്നപോലെ . ബഷീര് അഞ്ചു മിനിറ്റ് നേരത്തെ ലഹളക്ക് ശേഷം അപ്പോഴേക്കും എത്തിക്കഴിഞ്ഞു; ധീരനായ ബഷീരിക്കയെ ഞങ്ങള്‍ ബഷീര് കി ജയ് എന്ന് വിളിച്ചു ഒരിയിടുമ്പോള്‍ ഒരു സിഗരെറ്റെടുത്ത് കത്തിച്ചു വലിച്ച്ചങ്ങനെ ഇരിക്കുന്നത് ബഷീര് ഇക്ക അക്കാലത്തെ ഏറ്റവും പ്രശസ്തനായ സൂപര്‍ സ്റ്റാര്‍ ജയനെക്കാള്‍ ഒട്ടും മോശമല്ല എന്ന് തോന്നിയിട്ടുണ്ട്. പല ദിവസങ്ങളിലും ഈ സൗകര്യം ചെയ്തു തരുമായിരുന്ന ബഷീരിക്ക ഞങ്ങളുടെ മനസ്സില് ഒരു ഹീറോ തന്നെ ആയിരുന്നു. ബഷീര് നു ഞങ്ങളോട് വലിയ സ്‌നേഹവും ആയിരുന്നു.

ചിലപ്പോഴൊക്കെ മറ്റു ചില കാരുന്യങ്ങള്‍ ഞങ്ങളുടെ നടത്തയുടെ ധൈര്ഘ്യത്തെ ലഖൂകരിക്കാന്‍ എത്തുമായിരുന്നു. Yezdi ബൈക്ക് ഇല്‍ വരുന്ന വില്ലജ് ഓഫീസര്‍, ബെഞ്ചമിന്‍ സര്‍, സ്‌കൂള്‍ വിടുന്ന സമയത്ത് ആ വഴി വന്നാല്‍, പിന് സീറ്റില്‍ കുറഞ്ഞത് രണ്ടു കുട്ടികളെയെങ്കിലും ഇരുത്തി കൊണ്ട് പോകുമായിരുന്നു. പലപ്പോഴും ആ ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്. അത് മറ്റു കുട്ടികളോട് പറയുന്നത് എന്തൊരു ഗമ ആയിരുന്നു.

വല്ലഭനു പുല്ലും ആയുധം എന്നാ പോലെ, കാലിയായി വരുന്ന കാള വണ്ടികളും, ഇറക്കമിറങ്ങി വരുന്ന സൈക്കിളുകാരും ഞങ്ങളുടെ ദൂരത്തെ ലക്ഹൂകരിച്ചിട്ടുണ്ട് . പത്താം ക്ലാസ്സില്‍ വെച്ചു അച്ഛന്‍ ഒരു concession ticket തരപ്പെടുത്തി തന്നു. എന്തൊരു ഗമയായിരുന്നു അപ്പോള്‍! സന്തോഷവും, അഭിമാനവും ചേര്‍ന്ന് വരുന്ന അപൂര്‍വമായി ലഭിക്കുന്ന അനുഭവം. മറ്റു കുട്ടികളുടെ കൂടെയുള്ള ബസ് യാത്ര. (അന്ന് concession ticket കാരന് ഗമയും, പൈസ കൊടുത്ത് പോകുന്നവന് (വല്ലപ്പോഴും ബസ് ഇല്‍ യാത്ര ചെയ്യുന്ന ആള്‍ എന്നത് കൊണ്ടാകാം) ചെറിയ ഒരു പുച്ഛവും ആയിരുന്നു കുട്ടികളുടെ ഇടയ്ക്കു. concession ticket ന്റെ അര്ഥം തന്നെ മനസ്സിലാക്കിയത് എത്രയോ നാളിനു ശേഷം.

പക്ഷെ രാവിലെ പുനലൂരിന് പോകുന്ന ബസ് പ്രതീക്ഷിച്ചു വെള്ളിമല ബസ് സ്‌റ്റോപ്പില്‍ ഞങ്ങള്ക്ക് പലപ്പോഴും മണിക്കൂറുകള്‍ നില്‌കേണ്ടി വന്നിട്ടുണ്ട്. അത് വളരെ ദുസ്സഹം ആയിരുന്നു. നീണ്ട കാത്തു നില്പ്പിനു ശേഷം കാണാം ഒരു പഴയ ബസ് പൂര്ണ ഗര്‍ഭിണിയെ പോലെ വളഞ്ഞും ചരിഞ്ഞും വരുന്നത്. അവയൊന്നും യഥാര്ഥ സ്‌റ്റോപ്പില്‍ നില്കുമായിരുന്നില്ല. മറിച്ചു ഒരു ളൗൃഹീിഴ മുന്‌പോ, പിന്‌പോ ആയിരിക്കും നിര്ത്തുക. വണ്ടിക്കുള്ളില്‍ ശ്വാസം വിടാന്‍ സ്ഥലം ഉണ്ടാകില്ല എന്നത് തന്നെ. ബസ് നോക്കി നില്കുന്ന ഞങ്ങള്‍ വിദ്യാര്ധികളും, വൃദ്ധന്മാരും, സ്ത്രീകളും ഓടി അടുക്കുമ്പോഴേക്കും, ബസ് ആളിനെ ഇറക്കി സ്റ്റാര്‍ട്ട് ചെയ്തിട്ടുണ്ടാവും. െ്രെഡവറെ ശപിച്ചും, സ്വയം കുറ്റപ്പെടുത്തിയും, വീണ്ടും ഞങ്ങള്‍ ബസ് സ്‌റ്റോപ്പില്‍ നിലയുറപ്പിക്കും. നടന്നു കൂടെ എന്ന് ഞങ്ങള്‍ ചിന്തിക്കുമായിരുന്നില്ല. കാരണം ബസ് യാത്ര ഒരു ആഡംബരം ആയിരുന്നു. പിന്നെ ഇന്നത്തെ പോലെ അമിത വണ്ണം ആര്ക്കും ഇല്ലായിരുന്നത് കൊണ്ട് നടക്കെണ്ടാതിന്റെ ആവശ്യത്തെ കുറിച്ചു ചിന്തിക്കേണ്ടിയിരുന്നില്ല.

ഈ ദുരിതത്തില്‍ നിന്നും എനിക്ക് അല്പം ആശ്വാസം ലഭിക്കുന്നത് നാട്ടിലെ ഏറ്റവും വലിയ ധനികന്‍ ആയ Samkutty സര്‍, തന്റെ കറുപ്പ് നിറമുള്ള അംബാസിഡര്‍ കാറില്‍ വരുമ്പോള്‍ മാത്രമായിരുന്നു. സാറിനു എന്നോടൊരു പ്രത്യേകത ഉണ്ടായിരുന്നു. പഠിക്കുന്ന കുട്ട്യേന്നുള്ള ഒരു പരിഗണന. ഒരിക്കല്‍ ഞാന്‍ ആള്കൂട്ടത്തിനിടയില്‍ ബസ് നോക്കി നില്‍കുമ്പോള്‍, സം സാര്‍ തന്റെ സുന്ദരിയായ മകളെ പിന്‍സീറ്റില്‍ ഇരുത്തി കാരോടിച്ച്ചു വന്നു. ആള്‍ കൂട്ടത്തില നിന്നും കൈ കാണിച്ച എന്നെ കണ്ടു സാര്‍ പെട്ടെന്ന് വണ്ടി നിരത്തി. മലവെള്ള പാച്ചിലുപോലെ ഞാന്‍ ഉള്‌പെടെയുള്ള ഏഴെട്ടു പേര് കുത്തി നിറച്ചത് പോലെ കാറില്‍ കയറിയപ്പോള്‍ സാറിന്റെ മുഖത്തു അമര്ത്തി പിടിച്ച ദേഷ്യം എനിക്ക് കാണാമായിരുന്നു. അദ്ദേഹവും മകളും നന്നായി വശം കെട്ടിരുന്നു. പുനലൂരില്‍ വണ്ടിയിറങ്ങി പോകാനൊരുങ്ങിയ എന്നെ സാം സര്‍ വിളിച്ചു. 'കൊച്ചു പിള്ളേ...നാളെ മുതല്‍ ഞാന്‍ വരുന്നതനുസരിച്ച്ചു ജങ്ങ്ഷനില്‍ ഇല്‍ നിന്നും നൂറുവാര പടിഞ്ഞാറോട്ട് മാറി നില്കുക്കുക.' ഞാന്‍ നന്ദിയോട് ചിരിച്ചു. അല്പം സ്വാര്ധത ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടില്‍ അത് ശരിയെന്നു എനിക്കും തോന്നി.

സാം സര്‍ നല്കിയ ഈ പരിഗണന അടുത്ത കൂട്ടുകാരില്‍ പോലും അസൂയ ഉണ്ടാക്കി. വല്ലപ്പോഴും സൗജന്യമായി സൈക്കിള്‍ ചവിട്ടാന്‍ തരുമായിരുന്ന രഹീം ചോദിച്ചു, 'പണക്കാരന്റെ കാറില്‍ യാത്ര ചെയ്യുന്ന നിനക്കിപ്പോള്‍ എന്തിനാണ് എന്റെ പാവം സൈക്കിള്‍ ?' പക്ഷെ എങ്കിലും അവന്‍ സൈക്കിള്‍ തരുമായിരുന്നു. പക്ഷെ അവനെ സന്തോഷിപ്പിക്കാന്‍ വേണ്ടി കപ്പലണ്ടി മിടായിയും, ഏത്തപ്പഴവും കൂടുതല്‍ കൂടുതല്‍ വങ്ങേണ്ടി വന്നു. അതിനു പൈസ തികയാതെ വരുമ്പോള്‍, കുഞ്ഞമ്മ വളര്ത്തുന്ന കോഴിയുടെ മുട്ടയും, അപ്പുപ്പന്റെ തെങ്ങിലെ നന്നായി വിളയാത്ത തേങ്ങയും മോഷ്ടിച്ച് വില്‌കേണ്ടി വരുമായിരുന്നു. കുസൃതി നിറഞ്ഞ ആ മോഷണങ്ങള്‍ ഒരു തെറ്റായി തോന്നിയിരുന്നതെയില്ല; ഇപ്പോഴും !

സാം സര്‍ ഇല്‍ നിന്നും വ്യത്യസ്തനല്ലാത്ത ഒരു വ്യക്തി ആയിരുന്നു വെള്ളിമല എസ്‌റ്റേറ്റ് superintendent ആയിരുന്ന മാത്യു സര്‍. എസ്‌റ്റേറ്റ് ബെന്ഗ്ലാവിന്റെ വിശാലമായ മൈതാനം. അവിടെ കുലകുത്തി നില്കുന്ന കമ്പിളി നാരകങ്ങള്‍! അത് കാണാന്‍ തന്നെ എന്ത് മനോഹരം ആയിരുന്നു. ആരും അതിന്റെ അടുതോട്ടു പോലും പോകാന്‍ ധൈര്യപ്പെട്ടിരുന്നില്ല. പട്ടിയും, പന്നിയും, മുയലും ഒക്കെ അവിടെ ഉണ്ടായിരുന്നു. കാഴ്ച്ചക്കാരില്ലാത്ത ഒരു മൃഗശാല പോലെ. പക്ഷെ ആവശ്യത്തിനു നാരങ്ങകള്‍ പറിക്കുവാന്‍ മാത്യു സര്‍ എനിക്ക് നല്കിയ സ്വാതന്ത്യത്തിന്റെ, ഔദാര്യത്തിന്റെ പിന്നില്‍, തന്റെ മകള ഷീല എന്നെക്കുറിച്ച് നല്കിയിരുന്ന നല്ല അഭിപ്രായങ്ങള്‍ ആയിരുന്നുവെന്നു പിന്നീട് മനസ്സിലായി. എന്റെ പഠന കുശലതയെക്കുരിച്ചു കൂടെ പഠിച്ചിരുന്ന ആ കുട്ടിക്ക് നന്നായി അറിയാമായിരുന്നു. ഞാന്‍ ഷീലയോട് സാരിക്കുകപോലും ചെയ്തിരുന്നില്ല. നാട്ടിലെ പ്രമാണിയുടെ അതി സുന്ദരിയായ മകളോട് സംസാരിക്കുവാനുള്ള ധൈര്യം ദരിദ്ര കര്ഷക കുടുംബത്തില്‍ പെട്ട എനിക്കുണ്ടായിരുന്നില്ല. പിന്നെ അന്നത്തെ സമൂഹത്തിന്റെ യാഥാസ്ഥിക മനോഭാവവും.

ദാരിദ്ര്യവും, അപകര്ഷതാ ബോധവും, ഒപ്പം ഒരുപാട് നിഷ്‌കളങ്കതയും നിറഞ്ഞു നിന്നിരുന്ന ആ കാലം; ദുരിത പൂര്‍ണമായിരുന്ന അനുഭവങ്ങള്‍! എങ്കിലും അന്നുണ്ടായിരുന്ന എന്തൊക്കെയോ നന്മകള്‍, വൈഷിഷ്ട്യങ്ങള്‍, സ്‌നേഹ സഹോദര്യങ്ങള്‍, സര്‍വ്വോപരി ഗ്രാമത്തിലെ എല്ലാവരും, എല്ലാവര്ക്കും വേണ്ടപ്പെട്ടവരും, സഹോദര തുല്യരും ആയിരുന്നു എന്ന് തോന്നിയിരുന്ന ആ മഹത്തായ ഗ്രാമീണ സംസ്‌കാരം എന്നെന്നേക്കുമായി അസ്തമിച്ചു എന്നോര്‍ക്കുമ്പോള്‍, ഉള്ളിലുണ്ടാകുന്ന നഷ്ട ബോധം, വിങ്ങല്‍, എപ്പോഴും വേദനിപ്പിക്കുന്നു; മറു മരുന്നില്ലാത്ത വേദന...

കുട്ടികാലം

രേഷ്മ.എന്‍.കെ

1996 ജൂണ്‍ ഒന്നാം തിയതി ഞാനും പോയി ഒന്നാം ക്ലാസ്സിലേക്ക് അമ്മേടെ കൈയും പിടിച്ച. അന്ന് മിഡായി കിട്ടിയിരുന്നോ എന്ന് എനിക്ക് ഓര്മ്മ ഇല്ലാ .പക്ഷെ മറക്കാനാവാത്ത ഒരോര്മ്മ ജൂണ്‍ 2 നാരുന്നു അന്ന് സ്‌കൂളില്‍ നിന്ന് വീട്ടില്‍ വന്നപ്പോള്‍ അമ്മ ചോദിച്ചു എവിടെ മോളെ നിന്റെ കുട? അന്നേരമാണ് ഞാന്‍ അതോര്തത് ക്ലാസ്സില്‍ ഒരു മൂലയ്ക്ക് വച്ച കുടയെ.എന്റെ പോപ്പി കുട.. പിന്നെ ഒരു കരച്ചിലാരുന്നു.എന്റെ കുട പോയ സങ്കടത്തില്‍.. എന്റെ കുഞ്ഞു പോപ്പിക്കുട എന്റെ ആദ്യത്തെ കുട.. പിറ്റേ ദിവസം സ്‌കൂളില്‍ പോയി സങ്കടത്തോടെ..കുടയില്ലാതെ. ക്ലാസ്സില്‍ എത്തിയപ്പോള്‍ അതാ ആ മൂലയ്ക്ക് ഇരിക്കുന്നു എന്റെ പോപ്പിക്കുട. അന്നു തോന്നിയ സന്തോഷം .പറഞ്ഞറിയിക്കാനാവില്ല.

School Days Memories
Muhammed Ansar
Everyone will have nice experiences in their childhood life, here comes mine…
I was about to go to school, I got a new bag, shoes, tiffin box, umbrella. I was so excited, but my whole face gone dark when my school bus came. I hold my mother's hand tightly, as if to send my message through heart to heart that I won't like going this day. She might understand my intention clearly, so that itself she pushed me to the bus. As she started to push I felt very bad and I was about to cry. The scene I saw in bus was pathetic than mine, many were started crying before me. This whole crowd in bus made me awkward even to cry aloud. I was searching for someone who knows me, because I want to cry aloud by hugging any one. When I was goggling inside I came to see a boy with a very ruff shoe. I made him as my stories villain at that instant itself. He seemed to be very frightening at that instant to me. I was afraid of his shoe size. While I was stepping down he pressed on my foot with his heavy shoes, I don't understand why he done that to me. I was already got a signal to stay away from that guy, but still he sends his message never ever mess with him. My mother's sister (Aunt) was there in that same school at that time. She was in seventh I hope. She came to receive me, and led me to the KG section. This was my good chance I thought. I started crying aloud, I couldn't stop myself. I just want to go home right that instant. I express my bad feeling to her. She was also worried by seeing me. She was such a soft hearted person. She asked me do you want anything to eat. But that was not the question I want to hear from her. When I reach my classroom my frequency rise to an extreme level, because here if we want to notice we should cry aloud. Everyone was crying in my class. She got me a banana and water. I tried my best to escape this worst time, but even she couldn't help me. Gradually she went, time passed interval came. I was having a biscuit at that time; it was made up of English alphabets. One of my senior came to me and he asked me that biscuit, I resisted to give. Then he told me he will complain to principal. I was afraid, and I gave the whole biscuit, again I felt unsecured. Later I saw my villain in my same class, crying harder and harder. It gave me some relaxation. Time passed away, class became silent, and everyone slept. All of a sudden my teacher called me. I woke up; she said you can go to home now. I was very happy, on reaching my home I ran towards my mother by sliding on my two knees. My mother was waiting for me with two cup cake and milk, which was my favorite of that time.
Today my Aunt is a Gynecologist and myself an Aeronautical Engineer working in Saudi Arabia.


റെയില്‍പ്പാളത്തിന്റെ ബെല്ല്

ജി. വാമനന്‍

1984 ജൂണ്‍ നാലാം തീയ്യതി ആണ് ഞാന്‍ സ്‌കൂളില്‍ പോവാന്‍ തുടങ്ങിയത്. പാടത്തുള്ള ഒരു കിണറ്റില്‍ നിന്നായിരുന്നു പതിവ് കുളി. പിന്നീട് അമ്മ ഭക്ഷണം ഒക്കെ കഴിപ്പിച്ചു , സ്‌കൂള്‍ സഞ്ചി കയ്യില്‍ തന്നു. അത് ഒരു പ്ലാസ്റ്റിക് നൂല്‍ കൊണ്ട് ഉണ്ടാക്കിയിട്ടുള്ള സഞ്ചി ആയിരുന്നു. മുറ്റത്ത് അച്ഛന്‍ മരപ്പണി ചെയ്യുകയായിരുന്നു, അവിടെ അടയാളപെടുത്താന്‍ കുറച്ചു ചോക്കുകള്‍ ഉണ്ടായിരുന്നു. അവയില്‍ നിന്നും രണ്ടെണ്ണം അടിച്ചുമാറ്റി എന്റെ സഞ്ചിയില്‍ ഇട്ടു. അപ്പോള്‍ അമ്മ പറഞ്ഞു. മാഷിന്റെ മേശയില്‍ നിന്നും മോഷ്ടിച്ചു എന്ന് പറയും. അതുകൊണ്ട് നീ എവിടെ തന്നെ വെച്ചോ. അപ്പുമാഷിന്റെ സ്‌കൂളില്‍ ആയിരുന്നു ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത്. നാലാം ക്ലാസ്സ് വരെ മാത്രമേ പഠിപ്പു ഉള്ളു. അവിടത്തെ മുതിര്‍ന്ന കുട്ടികളെ കണ്ടപ്പോള്‍ ഏതോ ഒരു വലിയ ലോകത്തില്‍ വന്നത് പോലെ തോന്നി . അവിടത്തെ ബെല്‍ റെയില്‍പ്പാത്തിലെ ഒരു രണ്ടടി നീളം ഉള്ള ഒരു ഇരുമ്പായിരുന്നു . പിന്നീട് മുതിര്‍ന്ന് നാലാം ക്ലാസ്സുകരാന്‍ ആയിരുന്നപ്പോള്‍ വേനല്‍ അവധിക്കു ക്ലാസ്സ് റൂമിലേക്ക് കല്ലെറിഞ്ഞു പ്രതിധ്വനി കേട്ട് രസിച്ചു. അങ്ങനെ കല്ലേറ് തുടര്‍ന്നപ്പോള്‍ ഓഫീസിലേക്ക് വന്ന അപ്പുമാഷേ കയ്യോടെ പിടിച്ചു വഴക്ക് പറഞ്ഞു. Isac Newton Follow ചെയ്തതായിരുന്നു. പില്ക്കാലത്ത് അപ്പുമാഷിന്റെ മകനെ തന്റെ സുഹൃത്തായി കിട്ടി. ആ സ്‌കൂള്‍ എന്റെ ജീവതിലേക്ക് കുറച്ചു കൂടി അടുത്ത് . ആ മുറ്റവും മറ്റെല്ലതും.

'മായാവി'.. എന്ന മായ. വി

ബാലചന്ദ്രന്‍

കൊല്ലം ഗോപാലശ്ശേരി പഞ്ചായത്ത് സ്‌കൂളിലെ െ്രെപമറി വിദ്യാഭ്യാസത്തിനു ശേഷം മീനാക്ഷി വിലാസം അപ്പര്‍ െ്രെപമറി സ്‌കൂളിലേയ്ക്ക്. അച്ഛന്റ കയ്യും പിടിച്ചു ഓഫീസ് വരാന്തയില്‍ അഡ്മിഷനായി നില്‍ക്കുമ്പോള്‍ ആകെ ഒരു വിറയല്‍. ചുറ്റും പുതുമുഖങ്ങള്‍. ചുറ്റും കണ്ണൊന്ന് പരതി. വെളുത്ത് കൊലുങ്ങനെയുള്ള ഒരു പെണ്‍കുട്ടി. അവളുടെ ചെറിയ ഉണ്ടക്കണ്ണില്‍ ഒന്ന് നോക്കി. അവള്‍ എന്നെ നോക്കി പുഞ്ചിരിച്ചോ? വീട്ടിലെത്തിയപ്പോഴും മനസ്സില്‍ ആ പുള്ളി പാവാടക്കാരി മാത്രം. അവളുടെ പേരെന്താകും? എന്റ ക്ലാസ്സില്‍ തന്നെ ആകുമോ?

സ്‌കൂളില്‍ പോകേണ്ട ദിവസം ആയി. ഇതിനിടയില്‍ അവള്‍ മനസ്സില്‍ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു. 5എ ഡിവിഷന്‍. അപരിചിതരായ കുറെ കൂട്ടുകാര്‍ക്കിടയില്‍ അങ്ങനെ പമ്മി ഇരുന്നു. ക്ലാസ്സ് ടീച്ചര്‍ വന്നു. ഹാജര്‍ വിളി തുടങ്ങി. 'മായാവി' ടീച്ചര്‍ ഈ പേര് വിളിച്ചപ്പോള്‍ ക്ലാസ്സില്‍ കൂട്ടച്ചിരി. ഇടക്കണ്ണ് ഇട്ട് പെണ്‍കുട്ടികളുടെ വശത്തേയ്ക്ക് നോക്കിയപ്പോള്‍ ആ പെണ്‍കുട്ടി.
അവള്‍ നാണിച്ചു ചമ്മി ഇരിക്കുന്നു. 'മായ. വി' അതേ പാവാടക്കാരി.

എന്റെ ആദ്യ സ്‌കൂള്‍ യാത്ര

മുനീര്‍ പാറക്കടവത്ത്

എത്ര പേര്‍ ഓര്‍ക്കുന്നുണ്ടാവും അവരവരുടെ വിദ്യാലയത്തിലെക്കുള്ള ആദ്യത്തെ യാത്ര. ഓര്‍മയില്ലേ, പുത്തനുടുപ്പുടുത്ത്, കുഞ്ഞിക്കുടയും ചൂടി ആദ്യമായി നമ്മള്‍ വിദ്യാലയത്തിലേക്ക് പോയ ആ ദിവസം?
എന്റെ പിന്‍കാല ജീവിതത്തില്‍ എത്രയോ തവണ ഞാന്‍ മനസ്സില്‍ താലോലിച്ച ആ ദിവസം വീണ്ടും ഇവിടെ പങ്കു വെക്കുന്നു.

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ എന്ന സ്ഥലത്തെ മുരിങ്ങോടി എന്ന ഗ്രാമത്തിലുള്ള ശ്രീ ജനാര്‍ദ്ദനാഎല്‍ പി സ്‌കൂള്‍, അവിടെയാണ് ഞാന്‍ എന്റെ പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്, ഓര്‍മകള്‍ പലതും മുറിഞ്ഞു പോകുന്നുവെങ്കിലും ഞാന്‍ ആദ്യമായി സ്‌കൂളിലേക്ക് പോയ ആ ദിവസം എനിക്ക് ഇന്നും നല്ല ഓര്‍മയുണ്ട്. ഇന്നത്തെ പോലെ കുട്ടികളുടെ പ്രവേശന ദിവസം അത്ര വലിയ ആഘോഷങ്ങള്‍ ഒന്നും അന്നില്ല, എന്നാലും തലേ ദിവസം തൊട്ടേ ആദ്യമായി നാളെ സ്‌കൂളില്‍ പോകുന്നതിന്റെ വലിയ ആകാംക്ഷയിലാണ് ഞാനെന്ന കുഞ്ഞു മനസ്സ് മുഴുവനും,

മേലെ മുരിങ്ങോടി എന്ന സ്ഥലത്താണ് സ്‌കൂള്‍, വീട്ടില്‍ നിന്നും രണ്ടു കിലോമീറ്ററോളം നടന്നു വേണം സ്‌കൂളില്‍ പോകാന്‍, അന്നൊന്നും ഇന്നത്തെ പോലെ ഓട്ടോറിക്ഷയിലും സ്‌കൂള്‍ ബസ്സിലുമൊന്നും സ്‌കൂളില്‍ പോകുന്ന രീതി ഗ്രാമ പ്രദേശങ്ങളിലൊന്നും ഇല്ല, നമ്മുടെ ഗ്രാമത്തിലെ ആ സാധാരണ സ്‌കൂളില്‍ ബസ്സ് പോയിട്ട് ഒരു സൈക്കിള്‍ പോലും ഇല്ല താനും.

അങ്ങനെ ആദ്യമായി ഞാന്‍ സ്‌കൂളില്‍ പോയത് ഉമ്മച്ചിയുടെ കൂടെ, മഴ തിമിര്‍ത്തു പെയ്ത ഒരു പ്രഭാതത്തില്‍, നടന്നു തന്നെ.

ഉമ്മച്ചി അതി രാവിലെ എഴുന്നേറ്റ് എന്നെ കുളിപ്പിച്ച് ഒരുക്കിത്തന്നതും, മുടി ചീകിത്തന്നതും, സ്‌കൂളിലേക്കുള്ള യാത്രയില്‍ മഴ പെരുമ്പറ കൊട്ടി പെയ്തതും, മഴത്തുള്ളികള്‍ എന്റെ കുഞ്ഞിക്കുട താങ്ങാതെ വന്നപ്പോള്‍ ഉമ്മച്ചിയുടെ കുടയില്‍ കൂടി ചേര്‍ത്ത്പിടിച്ചതും, എന്റ്‌റെ കുഞ്ഞുടുപ്പു മുഴുവന്‍ നനഞ്ഞൊലിച്ചതും, എല്ലാം എല്ലാം എന്റെ ഓര്‍മയിലുണ്ട്, ആദ്യമായി സ്‌കൂളിലേക്ക് കാലെടുത്തു വച്ചപ്പോള്‍ ഉമ്മച്ചി ബിസ്മി (ദൈവ നാമത്തില്‍) ചൊല്ലാന്‍ പറഞ്ഞതും, അവിടുത്തെ ഹെഡ് മാസ്റ്റര്‍ അനന്തന്‍ മാഷ് എനിക്ക് മിഠായി തന്നതും, പ്രിയപ്പെട്ട ഓമന ടീച്ചര്‍ ഞങ്ങള്‍ക്ക് പാട്ട് പാടിത്തന്നതും, എല്ലാം എല്ലാം ഇന്നലെയന്ന പോലെ മനസ്സില്‍.

ഓര്‍മയുടെ വെള്ളത്തണ്ട്

സാദ്ദിഖ് കാവിലകത്ത്

ബാല്യകലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യമോടിയെത്തുക സ്‌കൂള്‍ കാലമാണ് .ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. അച്ഛന്‍ വാങ്ങിത്തന്ന കറുത്തുനീണ്ട കുട ഒരു കയ്യിലും മറുകയ്യില്‍ പുസ്തകസഞ്ചിയും പിടിച്ച് സ്‌കൂളിലെക്കങ്ങനെ പോകും. വീട്ടില്‍നിന്ന് റോഡ് വഴി സ്‌കൂളിലേക്ക് അധിക ദൂരമൊന്നുമില്ല, എന്നാലും ഞാനും സംഘവും ചുറ്റിവലഞാണ് പോവുക. പ്രധാന ലക്ഷ്യം പുതുമഴയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന വെള്ളത്തണ്ട് എന്ന ചെടി പറിക്കലാണ്. സ്ലെയ്റ്റ് മായ്ക്കുകയും ചെയ്യാം, പെന്‍സിലിനു മറിച്ച് വില്‍ക്കുകയും ആവാം. കൂടാതെ പാടത്തെ വെള്ളത്തില്‍ കൂട ഓടി നടക്കുന്ന സ്വര്‍ണനിറമുള്ള പരലിനെയും നോക്കി നടക്കാം. തക്കം കിട്ടിയാല്‍ പിടിക്കുകയും ചെയ്യാം. കൂട്ടത്തിലുള്ള ആരെങ്കിലും തോര്‍ത്ത് കൊണ്ടുവന്നിട്ടുണ്ടാകും. ട്രൌസര്‍ നനയാതെ ശ്രദ്ധിച്ചു മീന്‍ പിടിക്കും .ചിലപ്പോള്‍ ഒന്നുരണ്ടെണ്ണത്തിനെയെങ്കിലും കിട്ടും. അതുമായിട്ടാണ് പിന്നെ ഞങ്ങളുടെ ഈ സ0ഘ0 മറ്റുകുട്ടികളുടെ ഇടയില്‍ ഗമ കാണിക്കല്‍ . സ്‌കൂളില്‍ ബെല്ലടിക്കുന്നതിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രമേ ക്ലാസ്സില്‍ കയറാറുള്ളൂ. കയറുമ്പോള്‍ തന്നെ പ്രാര്‍ത്ഥിക്കും 'ഈശ്വരാ ...ഇന്ന് തിമിര്‍ത്തുപെയ്യുന്ന മഴയുണ്ടാവണെന്നു..',കാരണമെന്തെന്നോ, മഴക്കാറ് കണ്ടാല്‍ സ്‌കൂള്‍ നേരത്തെ വിടും. എന്നിട്ടുവേണം തോട്ടിന്‍റെ അറ്റത്തുള്ള കുറ്റിക്കാട്ടിലൊളിപ്പിച്ച ഹോര്‍ലിക്‌സ് കുപ്പിയില്ലും ചോറ്റുപാത്രത്തിലും നിറയെ മീനിനെ പിടിക്കാന്‍.. ടീച്ചര്‍ ക്ലാസ്സില്‍ വന്നു. എല്ലാവരോടും ഗൃഹപാഠപുസ്തകം ചോദിക്കുന്നുണ്ട്. അവസാനം എന്റെടുത്തെത്തി. അപ്പോഴാണ് എനിക്കോര്‍മ വന്നത് മീന്‍ പിടിക്കുന്നതിനിടെ വരമ്പില്‍ വച്ച് പുസ്തകം
എടുക്കാന്‍ മറന്നത് . ടീച്ചറോട് കാര്യം പറഞ്ഞു. എന്‍റെ സ്ഥിരം നമ്പരായ ഈ മറവി ടീച്ചര്‍ മുതലാക്കി . . തന്നു രണ്ടടി , ചന്തിയില്‍ തന്നെ. എന്നിട്ടൊരു ചോദ്യവും .'നീയൊരു വലയും വള്ളവും മേടിച്ചു പാടത്തുതന്നെയിരുന്നോ ..' മറ്റുകുട്ടികള്‍ ചിരിക്കുമ്പോള്‍ ഞാന്‍ എന്റെ ചന്തിയിലെ പാടുകള്‍ തൊട്ടുനോക്കുകയായിരുന്നു.ഭാഗ്യം! ഉച്ചസമയം കഴിഞ്ഞപ്പോഴേക്കും ആകാശത്ത് നിറയെ കാര്‍മേഘങ്ങള്‍ നിറയാന്‍ തുടങ്ങി . ഇടയ്ക്കിടയ്ക്ക് ഇടി വെട്ടുന്നുമുണ്ട്. ഓരോ ഇടി വെട്ടുമ്പോഴും കുട്ടികള്‍ ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. ഉടനെ ഹെഡ്മാസ്റ്റര്‍ ലോങ്ങ്‌ബെല്‍ അടിക്കാന്‍ പറഞ്ഞു,എന്നിട്ടൊരു താക്കീതും 'ഒരെണ്ണം വഴിയരികില്‍ കളിച്ചു നില്‍ക്കാതെ പൊക്കോണം വീട്ടിലേക്കു' എന്ന്. ആര്
കേള്‍ക്കാന്‍ ? ബെല്ലടിക്കേണ്ട താമസം ഞങ്ങളെല്ലാവരും കൂട് തുറന്ന ആട്ടിന്പട്ടറ്റത്തെ പോലെ ഓടിക്കളഞ്ഞു. നേരെ അടുത്തുള്ള പറമ്പിലെ ജാതിമരച്ചുവട്ടിലേക്ക്. അവിടെ നിലത്തു വീണ ജാതിക്കയും കടലാസില്‍ പൊതിഞ്ഞ് കല്ലിന്റെ ഇടയില്‍ ഒളിപ്പിച്ചുവച്ച ഉപ്പും ചേര്‍ത്ത് തിന്നു നേരെ തോട്ടിലേക്ക്. തോട്ടില്‍ ഞങ്ങള്‍ തോര്‍ത്ത് വിരിച്ചു രണ്ട് കൊള്ളികള്‍ കൊണ്ട് ഒരു ഭാഗം ഉയര്തിവച്ചിട്ടുണ്ട് . മീന്‍ വന്നാല്‍ തടസ്സം കൊണ്ട് മേല്‍പ്പോട്ടു ചാടിയാല്‍ തോര്‍ത്തില്‍ വീഴും. ഡാ... ഒരു ബല്ല്യ മീനിനെ
കിട്ടീക്ക്‌നു '. ഒരുത്തന്‍ വലിയ വായില്‍ വിളിച്ചു പറഞ്ഞു. ഞങ്ങളോടിച്ചെന്നുനോക്കിയപ്പോള്‍ ശരിയായിരുന്നു. പക്ഷെ ഒരു കാര്യം, ആരാ മീനിനെ കൊണ്ടുപോവ്വ ? തര്‍ക്കം മൂത്ത് .അവസാനം തോര്‍ത്തിന്‍റെ ഉടമസ്ഥന് മീന്‍ സ്വന്തം. അങ്ങനെ അന്നത്തെ മഴയില്‍ പാട്ടും പാടി ചാടിക്കളിച്ചു തോട്ടിലൂടെയും പറമ്പിലൂടെയും നടന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ കളിതുള്ളിക്കൊന്ദ് നില്‍ക്കുന്നുണ്ടായിരുന്നു. വൈകിയതിനു കിട്ടി അടി.ഒന്നല്ല...രണ്ടല്ല...ആ വെപ്രാളത്തിനിടയില്‍ എന്‍റെ കയ്യിലെ കുപ്പി
പൊട്ടി മീനെല്ലാം മുറ്റത്തു ചിതറിവീണു. അവ എന്നെ ദയനീയമായി ഒന്ന് നോക്കി .. അന്ന് മുഴുവന്‍ പരിഭവമായിരുന്നു എല്ലാവരോടും . ചോരുവെണ്ടാന്നു 'ഭീഷണി'
മുഴക്കി. മുറ്റത്തേക്ക് തുറന്നിട്ടിരിക്കുന്ന ജനലിന്‍റെയടുത്തു വന്നിരുന്നു.അറിയില്ല, എപ്പോഴോ ഒന്ന് മയങ്ങിപ്പോയിരുന്നു. ഒരു പരുത്ത കൈ കൊണ്ട് മൃദുമായി തലോടുമ്പോഴാണ് ഞാന്‍ മയക്കത്തില്‍ നിന്നുമുണര്‍ന്നത് .അച്ഛന്‍ എന്‍റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു....
അപ്പോള്‍ മുറ്റത്ത് മഴ ഒരു പാട്ട് പോലെ, ഒരു സാന്ത്വനം പോലെ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു

മായാതെ മറയാതെ...

കെല്‍വിന്‍ കാവശ്ശേരി

ജൂണ്‍മാസത്തിലെ ഒരു മഴയും കഴിഞ്ഞ് കുടയും പിടിച്ച് വെള്ള ഷര്‍ട്ടും നീല ട്രൌസറും ഇട്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ സുഹൃത്തുകളുമായി നില്‍ക്കുന്ന കാഴ്ച ഇന്നും മനസ്സില്‍നിന്നു മായാതെ നില്‍ക്കുന്നു....
5-ാം ക്ലാസ്സിലെ പ്രധാനഅദ്ധ്യാപകന്‍ ഹരി സര്‍ആയിരിന്നു അന്ന്
ഞങ്ങളുടെ പ്രധാന വിനോദം ഓടികളി ആയിരിന്നു പിന്നീട് ഓരോ
ക്ലാസ്സ് കഴിയുംതോറും കളികളില്‍ മാറ്റം വന്നു...
ഓടികളിയില്‍ നിന്ന്! ഗോലികളി പിന്നീട് ചോളതുണ്ട് കൊണ്ട് ഫുട്‌ബോള്‍ കളി...പിന്നെ കൊട്ടിയും –പൂളും പിന്നെ ക്രിക്കറ്റ്ബാസ്‌കറ്റ്‌ബോള്‍ അങ്ങനെ പോകും.....
ഞങ്ങളുടെ വിദ്യാലയത്തില്‍ പഠിച്ച ആരുംതന്നെ സുലൈമാന്നിക്കയുടെ ഉപ്പും മുളകും തിരുമ്മിയ പെരക്കയും,സിപ്പ്അപ്പ്ഉം കഴിക്കാതവര്‍ ഉണ്ടാവില്ല....
വിദ്യാലയത്തിലെ ബഹുഭൂരിപക്ഷം പേര്‍ക്കും ഇഷ്ടപെട്ട സ്ഥലം
ബെല്ലകായ മരത്തിന്‍റെചുവട്ടിലാണ്.കാരണം രാവിലെ സ്‌കൂളില്‍ എത്തിയാല്‍
ക്ലാസ്സില്‍ ബാഗ് വലിച്ചെറിഞ്ഞുഓടിഎത്തുന്നത് ഈ മരത്തിന്‍റെചുവട്ടിലാണ്...
പിന്നെ ഉച്ചഊണിനും ഇതു തനെ സ്തിതി....
s.f.i യുടെ സമരവും....മറ്റു പണിമുടക്കുകളുംമെല്ലാം അന്ന് ഞങ്ങള്‍ക്ക് ഹരമായിരിന്നു..

ഒരു വട്ടം കൂടി....

ബിജോയ്

സ്‌കൂളില്‍ എന്നും ഞാനും അനിയത്തിയുമായിരുന്നു പത്തു മണി കഴിഞ്ഞാല്‍ എത്തുന്നുന്നത്.മഴയുള്ള ദിവസങ്ങളിലനെങ്കില് കുറച്ചു കൂടി വൈകും.നല്ല മഴയുള്ളപ്പോള്‍ ചിലപ്പോള്‍ വീട്ടിലെ അടുക്കള ഭാഗം ചോരും.പിന്നെ അമ്മയും അടുപ്പും അടിയായിരിക്കും.അങ്ങനെ എത്ര നേരം വൈകിയ ദിവസങ്ങള്‍...പക്ഷെ ഉച്ചയ്ക്ക് അമ്മ ഞങ്ങളെ കാത്തിരിക്കുന്നുന്നുണ്ടാകും.തേങ്ങ അരയ്ക്കാത്ത മുളകിട്ടുള്ള മീന് കറിയും ചോരും വിളംബിതാരന്.ഉച്ചക്കഞ്ഞി ഞങ്ങള്‍ക്ക് അന്യമായിരുന്നു.വൈകുന്നേരം ചാറ്റല്‍ മഴയില്‍ ഒരു കുടക്കെഴില്‍ തിരിച്ചു വരുമ്പോഴും പൂക്കളും ചെടികളും മുതശിമാരൊക്കെയാണ് ഞങ്ങള്‍ക്ക് കൂട്ടിന്.ചാറ്റല്‍ മഴ പെരും മഴയ്ക്ക് വഴിമാരുമ്പോഴും ഉടുപ്പൊക്കെ വെള്ളത്തിലും ചളിയിലും മുങ്ങിയിരിക്കും....രാതി കുളികഴിഞ്ഞു കിടക്കുമ്പോഴും പ്രാര്‍ത്ഥനയായിരുന്നു ഒരിക്കലും ഈ മഴയും തണുപ്പും പൂക്കളും ഒന്നും കൊഴിയല്ലേ എന്ന്...
ഇപ്പോള്‍ മഴയുള്ള രാത്രികളില്‍ സ്വപ്നങ്ങളില്ല.ഹൃദയത്തിന്റെ കോണിലെവിടെയോ ഒരു മോഹം മാത്രം..ഒരു വട്ടം കൂടി നന്മ നിറഞ്ഞ ആ ബാല്യ വിദ്യാലയ കാലം എപോഴെങ്കിലും തിരിച്ചു വന്നെങ്കിലെന്ന്...

ലാസ്റ്റ് ബെഞ്ച്

ശിവന്‍

ജൂണിലെ ആദ്യവാരം സ്‌കൂള്‍ തുറക്കുന്നത് മഴയുടെ അകമ്പടിയോടെയാണെല്ലോ.മഴയെത്തിക്കഴിഞ്ഞാല്‍ ഞങ്ങള്‍ പള്ളിക്കൂടത്തിലേക്ക് എത്തുന്ന റോ(തോ)ട് നിറഞ്ഞു കവിയും.ആ പുതുവെള്ളത്തിലൂടെയുള്ള വെള്ളം തെറിപ്പിച്ചുകൊണ്ട് ചെരുപ്പിടാതെയുള്ള യാത്ര, അതിന്റെ സുഖം ഇനിയേതു ജന്മത്തിലാണോ അനുഭവിക്കാനാവുക... വീട്ടില്‍നിന്നും പള്ളിക്കൂടത്തിലേക്കുള്ള ദൂരം വളരെ കുറവായിരുന്നെങ്കിലും വളരെ കൂടുതല്‍ സമയമെടുത്താണ് എത്തുക.അന്നൊക്കെ ബാഗും കുടയും ചെരുപ്പുമൊക്കെയുള്ള കുട്ടികള്‍ ഞങ്ങളുടെ പള്ളിക്കൂടത്തില്‍ നന്നേകുറവായിരുന്നു.എന്നാലും എനിക്കും ചേച്ചിക്കുംകൂടി ഒരു നീളന്‍കുടയുണ്ടായിരുന്നു.കുട പുതിയതായിരുന്നപ്പോള്‍ അത് കൊകൊണ്ടുപോകാനായി ഞങ്ങള്‍ മത്സരിക്കുമായിരുന്നു.എന്നാല്‍ കുടക്കു പ്രായം ചെന്നതോടെ ആരും ആവശ്യക്കാരില്ലാതെപോയി.ചേച്ചിയും ഞാനും തമ്മില്‍ 3 ക്ലാസിന്റെ വ്യത്യാസം ഉണ്ടായിരുന്നു അന്നും നന്നായി ഉഴപ്പിയിരുന്ന എന്റെ കുറ്റങ്ങളും കുറവുകളും അദ്ധ്യാപകര്‍ ചേച്ചിയോട് പറഞ്ഞാണ് വിടുന്നത്.അച്ഛനറിഞ്ഞാലുള്ള ചൂരല്‍ പ്രയോഗം ഭയന്ന് പലപ്പോഴും കുടയുടെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ കൈക്കൂലിയിയി ചേച്ചിക്കു നല്‍കിയിരുന്നു.
5ാം ക്ലാസിലെത്തിയപ്പോള്‍ എന്റെ ക്ലാസ് ടീച്ചറായി വന്നത് രാഘവന്‍പിള്ള സാറായിരുന്നു.നാലടിമാത്രം പൊക്കവും തന്നേക്കാള്‍ നീളമുള്ള ചൂരലും അണ്ണാന്‍ ചകിരി കടിച്ചുപിടിച്ചതുപോലെയുള്ള മീശയും എല്ലാംകൂടി ഒരു പേടിസ്വപ്‌നമായിരുന്നു.വിശേഷിച്ച് എന്നേപ്പോലെ ബാക്ക് ബെഞ്ച് സ്‌പെഷ്യലിസ്റ്റുകള്‍ക്ക്.

ഒരു വട്ടം കൂടിയാ പഴയ വിദ്യാലയത്തിരുമുറ്റത്തെത്തുവാന്‍ മോഹിക്കാത്തവര്‍ കുറവായിരിക്കും. മഷിതണ്ടും പൊട്ടിയ സ്ലേറ്റും പാതി കീറിയ ബുക്കുമായി സ്‌കൂളിലേക്ക് പോയൊരു കാലം നിങ്ങളില്‍ തുടിക്കുന്നില്ലേ.. നിങ്ങളുടെ ഓര്‍മകള്‍ ഇവിടെയെഴുതൂ...

 




GraphicStory
school zoomin

 

ga