ശബരിമല: പുത്രസാഫല്യത്തിന് കാണിക്കയായി ഗുരുവായൂര്‍ സ്വദേശി വിഷ്ണു ശബരിമല അയ്യപ്പന് സമര്‍പ്പിച്ചത് 41 കിലോ തൂക്കമുള്ള വിളക്ക്.
പുത്രസാഫല്യത്തിന് മൂന്നുവര്‍ഷം നേര്‍ച്ചയുമായി കാത്തിരുന്ന വിഷ്ണുവിനും ഭാര്യയ്ക്കും കഴിഞ്ഞമാസമാണ് ആണ്‍കുഞ്ഞുണ്ടായത്. അയ്യപ്പഭക്തനായ വിഷ്ണു തുടര്‍ച്ചയായി രണ്ടാം തവണയാണ് വിളക്ക് സമര്‍പ്പിക്കുന്നത്. പളനിയിലും ഈവര്‍ഷം വിളക്ക് സമര്‍പ്പിക്കുമെന്ന് ഗുരുവായൂര്‍ അമ്പലത്തിനുസമീപം പൂജാ സ്റ്റോര്‍ നടത്തുന്ന വിഷ്ണു പറഞ്ഞു.