അയ്യനെകാണാന്‍ നടന്നത് 2550 കി.മീ; ശ്രീനിവാസറാവു ഇനിയും നടക്കും

Posted on: 13 Jan 2014

ശബരിമല: വിജയവാഡയിയില്‍നിന്ന് ശബരിമലയിലേക്ക് ശ്രീനിവാസറാവുടെയ്‌ലര്‍ നടന്നുതുടങ്ങിയത് നവംബര്‍ 20ന്. താണ്ടിയദൂരം 2550 കിലോമീറ്റര്‍. ഇനിയുള്ള നടത്തം ഷിര്‍ദ്ദിസായിയിലേക്ക്. അപ്പോള്‍ നടത്തം പിന്നിടുക 3550 കിലോമീറ്റര്‍.

ഇത് 13-ാം വട്ടമാണ് ശ്രീനിവാസറാവു എന്ന മുപ്പത്തിയഞ്ചുകാരന്‍ ശബരിമലയില്‍ നടന്നെത്തുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇദ്ദേഹത്തിന് ജോലി തുന്നല്‍. അങ്ങനെയാണ് ടെയ്‌ലര്‍കൂടി പേരിന്റെ വാലായത്. അടുത്ത ഏപ്രിലിലേ ഷിര്‍ദ്ദിസായിയിലെത്തൂ.

നടത്തത്തിനിടെ വിശ്രമത്തിന് തിരഞ്ഞെടുക്കുന്നത് ക്ഷേത്രങ്ങളാണ്. ഓരോ അതിര്‍ത്തിയിലും പ്രധാന സ്ഥലങ്ങളിലും എത്തുമ്പോള്‍ പോലീസ് സ്റ്റേഷനില്‍നിന്ന് തന്റെ ബുക്കില്‍ സന്ദര്‍ശനവിവരം രേഖപ്പെടുത്തി ഒപ്പുവാങ്ങിക്കും. വഴിനീളെ കിട്ടുന്ന ദാനം ജീവിത ഉപാധി. മകരവിളക്കുതൊഴുത് ബുധനാഴ്ചയേ മടങ്ങൂ.

ചെങ്ങന്നൂര്‍മുതല്‍ കൊല്ലം ഓച്ചിറസ്വദേശിയും മെഡിക്കല്‍ റപ്രസന്റേറ്റീവുമായ സജീവ് ഓണമ്പള്ളിയായിരുന്നു ശ്രീനിവാസന് കൂട്ട്.

വീട്ടമ്മയായ അരുണകുമാരിയാണ് ശ്രീനിവാസന്റെ ഭാര്യ. സുപ്രിയ (11), ദുര്‍ഗാലക്ഷ്മി (10) എന്നി പെണ്‍മക്കള്‍ സ്‌കൂള്‍വിദ്യാര്‍ഥിനികള്‍.





zoomin
Virtual Tour

 

ga