ആന്ധ്രയില്‍നിന്ന് എട്ടുലക്ഷംപേര്‍ ദര്‍ശനം നടത്തി

Posted on: 13 Jan 2014


ശബരിമല: ഇത്തവണ ഇതിനകം ആന്ധ്രയില്‍നിന്ന് എട്ടുലക്ഷം ഭക്തര്‍ ശബരിമല ദര്‍ശനംകഴിഞ്ഞ് മടങ്ങിയെന്ന് അഖിലഭാരത അയ്യപ്പസേവാസംഘം. മകരവിളക്കുകാണാന്‍ ആയിരങ്ങള്‍ എരുമേലിവഴി പരമ്പരാഗത പാതതാണ്ടിയും പുല്‍മേടുവഴിയും എത്തുന്നതായി സേവാസംഘം ആന്ധ്രപ്രദേശ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി എ.എം.അരുണ്‍സ്വാമി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തീര്‍ത്ഥാടകരുടെ വലിയ വര്‍ധനയുണ്ട്.

ഗതാഗതപ്രശ്‌നംമൂലം സമയത്തിന് ശബരിമലയില്‍ എത്താനാകുന്നില്ല. സന്നിധാനത്ത് 24 മണിക്കൂര്‍ മുറി അനുവദിക്കുന്ന സംവിധാനം വേണമെന്ന് അരുണ്‍ സ്വാമി പറഞ്ഞു.




zoomin
Virtual Tour

 

ga