ശബരിമല:വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷം പാലക്കാട് ജില്ലാ കമ്മിറ്റി ശബരിമലയില്‍ നടത്തി.
കെ.വി.വെങ്കിടേശ്വരന്‍, സുദര്‍ശനറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്തു. ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹ് സി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് നഗരസഭാംഗം വി.നടേശന്‍, ആര്‍.എസ്.എസ്. വിഭാഗം ശാരീരിക് ശിക്ഷക് പ്രമുഖ് കെ.സുധീര്‍, മറ്റു ഭാരവാഹികളായ ബി.ജയപ്രകാശ്, എസ്.വിനോദ്, കെ.രഘു, കെ.വി.രാജേഷ്, വി.പി.രമണന്‍, ടി.കണ്ണന്‍, കെ.വി.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് മധുരവിതരണം നടന്നു.