തിരുവാഭരണ ഘോഷയാത്ര തുടങ്ങിയത് കര്‍പ്പൂര ദീപപ്രഭയില്‍

Posted on: 13 Jan 2014


പന്തളം: കര്‍പ്പൂര ദീപപ്രഭയില്‍ പരമ്പരാഗത ചടങ്ങുകളോടെയാണ് തിരുവാഭരണ ഘോഷയാത്ര തുടങ്ങിയത്. മേല്‍ശാന്തി ശ്രീകോവിലില്‍ പൂജിച്ച ഉടവാള്‍ വലിയരാജാവ് രേവതി തിരുനാള്‍ പി. രാമവര്‍മരാജയ്ക്ക് നല്‍കി. വലിയ രാജാവ് തന്റെ പ്രതിനിധി മകംനാള്‍ ദിലീപ്‌വര്‍മരാജയ്ക്ക് ഉടവാള്‍ കൈമാറി ഭസ്മംനല്‍കി അനുഗ്രഹിച്ചു.

ശ്രീകോവിലിനു വലംവച്ച് ആഭരണപ്പെട്ടി പുറത്തേക്കെടുത്ത് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള ശിരസ്സിലേറ്റി. കളഭാഭിഷേകത്തിനുള്ള കുടവും പൂജാപാത്രങ്ങളുമടങ്ങുന്ന രണ്ടാമത്തെ പെട്ടി മരുതമന ശിവന്‍പിള്ളയും, കൊടിക്കൂറകളും ജീവതയുമടങ്ങുന്ന മൂന്നാമത്തെ പെട്ടി കിഴക്കേ തോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരും ശിരസ്സിലേറ്റി തുള്ളിയുറഞ്ഞു.

വലിയകോയിക്കല്‍ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് ഹരി കൊട്ടേത്ത്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി പ്രസിഡന്‍റ് എം.പി. ഗോവിന്ദന്‍നായര്‍, അംഗം പി.കെ. കുമാരന്‍, ജില്ലാ കളക്ടര്‍ പ്രണവ് ജ്യോതിനാഥ്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ഹിന്ദു ഐക്യവേദിക്കുവേണ്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, വലിയകോയിക്കല്‍ ഭക്തജനസമിതിക്കുവേണ്ടി പ്രസിഡന്‍റ് എം.പി. ബിജുകുമാര്‍ എന്നിവര്‍ സ്വീകരിച്ചു.



zoomin
Virtual Tour

 

ga