ശബരിമല: മകരസംക്രമദിനത്തില്‍ അയ്യപ്പന് അഭിഷേകത്തിനുള്ള നെയ്‌നിറച്ച മുദ്രയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധിയെത്തി.
പത്മനാഭസ്വാമി ക്ഷേത്രം ജീവനക്കാരന്‍ രാമനാഥനാണ് കൊട്ടാരത്തിന്റെ ദൂതന്‍. തിരുവനന്തപുരം സ്വദേശിയും പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുമായ ശ്രീറാമാണ് നെയ്‌ത്തേങ്ങയേന്തിയ കന്നി അയ്യപ്പന്‍. 27 വര്‍ഷമായി രാമനാഥന്‍ ഈ ദൗത്യം തുടരുന്നു.
ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇത്തവണ ഒരു കന്നി അയ്യപ്പനേ സന്നിധാനത്ത് വന്നുള്ളൂ. പത്മനാഭസ്വാമി ക്ഷേത്ര നവരാത്രി മണ്ഡപത്തില്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മയാണ് കെട്ടുനിറച്ചത്.
മകരസംക്രമാഭിഷേകത്തിന് ഇവരെത്തിച്ച നെയ്യാണുപയോഗിക്കുക. അഭിഷേകശേഷം നെയ്യ് പ്രസാദമായി വിതരണംചെയ്യും. മകരജ്യോതി കണ്ടശേഷം 16ന് പുലര്‍ച്ചെ സംഘം മലയിറങ്ങും.