ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം -എംപ്ലോയീസ് ഫ്രണ്ട്

Posted on: 24 Dec 2013

ശബരിമല: യു.ഡി.എഫ്. സര്‍ക്കാര്‍ ഗവ. ജീവനക്കാര്‍ക്ക് അനുവദിച്ച ഡി.എ. അതേപടി ദേവസ്വം ജീവനക്കാര്‍ക്കും അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമല, എരുമേലി സേവനത്തിന് വരുന്നവര്‍ക്ക് ഡ്യൂട്ടി അലവന്‍സ് കൂട്ടണം. താമസസൗകര്യത്തിലെ വീഴ്ചകള്‍ പരിഹരിക്കണം.

ബോര്‍ഡിലെ ഏക അംഗീകൃത സംഘടനയായ എംപ്ലോയീസ് ഫ്രണ്ടുമായി ചര്‍ച്ചചെയ്ത് അംഗീകരിച്ച ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കാന്‍ അനാസ്ഥ കാട്ടുന്ന ഉദ്യോഗസ്ഥരോട് സംഘടന സന്ധിചെയ്യില്ല. പ്രൊമോഷന്‍ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ല.

മണ്ഡലകാലം പരാതികളില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്ന ബോര്‍ഡിന് സംഘടന എല്ലാ പിന്തുണയും നല്‍കും. സ്‌പോണ്‍സര്‍മാരുടെയും കൂടി സഹായത്തോടെ വികസനം കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ സ്വാഗതം ചെയ്യുന്നു. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ജി.ബൈജു, ആര്‍.അജയന്‍, നെയ്യാറ്റിന്‍കര പ്രവീണ്‍, കെ.കലാധരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.





zoomin
Virtual Tour

 

ga