തിരക്കേറി; തീര്‍ഥാടകവാഹനങ്ങള്‍ വഴിയില്‍ തടഞ്ഞു

Posted on: 24 Dec 2013

ശബരിമല: മണ്ഡലപൂജയ്ക്ക് മുന്നോടിയായി തീര്‍ഥാടകപ്രവാഹം കൂടിയതോടെ വാഹനങ്ങള്‍ പലയിടത്തും തടഞ്ഞു. വടശ്ശേരിക്കര, കണമല, ഇലവുങ്കല്‍, പുതുക്കട, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങള്‍ കിടക്കുകയാണ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സന്നിധാനത്തുനിന്ന് അയ്യപ്പന്മാര്‍ തിരിച്ചിറങ്ങുന്നതനുസരിച്ചേ വാഹനങ്ങള്‍ കടത്തിവിടൂ എന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയും വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഞായറാഴ്ച മാത്രം പമ്പയ്ക്ക് വന്നത് 36,000 വാഹനങ്ങളാണെന്നാണ് സേഫ് സോണ്‍ അധികൃതരുടെ കണക്ക്. തിങ്കളാഴ്ചയും ഇതേ രീതിയിലാണ് ഒഴുക്ക്. സാധാരണ ദിനങ്ങളില്‍ 25,000 വാഹനങ്ങള്‍ വരെയാണ് ദിവസവും കടന്നുപോകുന്നത്.

സന്നിധാനത്തെ തിരക്ക് കുറയുംവരെ പമ്പയില്‍നിന്നുള്ള മലകയറ്റത്തിനും നിയന്ത്രണമുണ്ടാകും. തിങ്കളാഴ്ച ഉച്ചമുതല്‍ പമ്പയില്‍നിന്ന് ചെറിയ സംഘങ്ങളായാണ് അയ്യപ്പന്മാരെ വിടുന്നത്. കാത്തുനില്‍പ്പ് 9 മണിക്കൂര്‍ വരെയായിട്ടുണ്ട്. മരക്കൂട്ടം വരെ അയ്യപ്പന്മാരുടെ നിര നീണ്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മരക്കൂട്ടത്ത് തിരക്ക് നിയന്ത്രണാതീതമായിരുന്നു. വളരെ ശ്രമിച്ചാണ് അയ്യപ്പന്മാരുടെ ഒഴുക്ക് ക്രമീകരിച്ചത്. സ്‌പെഷല്‍ ഓഫീസര്‍ ഡോ. ശ്രീനിവാസ് ശരംകുത്തിയിലും മരക്കൂട്ടത്തുമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുകയാണ്.







zoomin
Virtual Tour

 

ga