ശബരിമല: മനസ്സില്‍ സംഗീതത്തിന്റെ വെളിച്ചം നിറച്ചാണ് തിടനാട് കൃഷ്ണകൃപയില്‍ മറിയപ്പള്ളി ഗോപകുമാറിന്റെ ജീവിതം. ജന്മനാ അന്ധനായ ഗോപന്‍ സന്നിധാനത്ത് കച്ചേരി അവതരിപ്പിച്ചു. ഇത് 5-ാം തവണയാണ് ദര്‍ശനത്തിന് വരുന്നതെങ്കിലും ആദ്യമായാണ് കച്ചേരി അവതരിപ്പിക്കുന്നത്. കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ അധ്യാപകനാണ് ഇദ്ദേഹം.
സ്വാതിതിരുനാള്‍ സംഗീതകോളേജില്‍നിന്ന് ഗാനഭൂഷണം, ഗാനപ്രവീണ എന്നിവ പാസ്സായ ഈ അധ്യാപകന്‍ അന്ധഗായകരുടെ കൂട്ടായ്മയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. തപസ്യ, എം.ജി. സോമന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
സന്നിധാനത്തെ കച്ചേരിയില്‍ പാലാ അജയകുമാര്‍, പനച്ചിക്കാട് ഹരികുമാര്‍, കുറിച്ചിത്താനം അനന്തകൃഷ്ണന്‍ എന്നിവര്‍ അകമ്പടിക്കാരായി.