തിരുവനന്തപുരം: റെയില്‍വേ ബജറ്റ് കേരളത്തിന്റെ പ്രതീക്ഷകളെ തകിടംമറിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്.
പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും മുന്‍ഗണന നല്‍കുമെന്ന് ബജറ്റില്‍ പൊതുവായ പ്രഖ്യാപനമുണ്ടെങ്കിലും കേരളത്തിലെ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് അനുവദിച്ച തുക അപര്യാപ്തമാണ്.
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 514 കോടി രൂപ പദ്ധതിയടങ്കല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബജറ്റില്‍ പത്തുലക്ഷം രൂപ മാത്രമാണ് വകകൊള്ളിച്ചിട്ടുള്ളത്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ത്തന്നെ യാത്രക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവും വര്‍ധിപ്പിച്ച സ്ഥിതിക്ക് യാത്രക്കൂലി വര്‍ധിപ്പിക്കുന്നില്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.