*സുരക്ഷയ്ക്കും ശുചിത്വത്തിനും മുന്‍ഗണന
*നാലുമാസം മുമ്പേ: ടിക്കറ്റ് 120 ദിവസം മുമ്പേ ബുക്ക് ചെയ്യാന്‍ സൗകര്യം. നിലവില്‍ ഇത് 60 ദിവസമാണ്
*ഓപ്പറേഷന്‍ 5 മിനിറ്റ്: റിസര്‍വേഷനല്ലാത്ത ടിക്കറ്റുകള്‍ അഞ്ച് മിനിറ്റിനുള്ളില്‍ കിട്ടാന്‍ പ്രത്യേകസൗകര്യം. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇങ്ങനെ ടിക്കറ്റ് വാങ്ങാം. സമയലാഭത്തിനായി നാണയമിട്ട് ടിക്കറ്റ് വാങ്ങാന്‍ യന്ത്രസംവിധാനം, സിംഗിള്‍ ഡെസ്റ്റിനേഷന്‍ ടെല്ലര്‍ വിന്‍ഡോ.
*മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും താഴെയുള്ള ബര്‍ത്ത് ഉറപ്പാക്കും
*തീവണ്ടി എത്തുന്നതിന് 15-30 മിനിറ്റ് മുമ്പ് എസ്.എം.എസ്. സന്ദേശം
*യാത്രക്കാര്‍ക്ക് '138' എന്ന മുഴുവന്‍സമയ പാസഞ്ചര്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍. യാത്രയ്ക്കിടെത്തന്നെ ഈ നമ്പറില്‍ പരാതികള്‍ അറിയിക്കാം
*സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് '182' എന്ന ടോള്‍ഫ്രീ നമ്പര്‍
*റെയില്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് മൊബൈല്‍ ആപ്പ്
*തിരഞ്ഞെടുത്ത വണ്ടികളില്‍ നിരീക്ഷണത്തിന് സി.സി.ടി.വി.
*തീവണ്ടികളുടെ ശരാശരി വേഗത കൂട്ടും.
*സാധാരണകോച്ചുകളിലും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യം.
*സ്ലീപ്പര്‍ക്ലാസ്സുകളിലെ മൊബൈല്‍ ചാര്‍ജിങ് സൗകര്യം വര്‍ധിപ്പിക്കും
*ടിക്കറ്റെടുക്കുമ്പോള്‍തന്നെ ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം
*650 സ്റ്റേഷനുകളില്‍ കൂടുതല്‍ ശൗചാലയങ്ങള്‍
*കോച്ചുകളില്‍ 17,000 ജൈവ ശൗചാലയങ്ങള്‍കൂടി സ്ഥാപിക്കും. നിലവില്‍ 17,388 ജൈവ ശൗചാലയങ്ങളാണുള്ളത്.
*മാലിന്യം നിക്ഷേപിക്കാന്‍ ബെഡ് റോളിനൊപ്പം ഡിസ്‌പോസബിള്‍ ബാഗുകള്‍
*എ.സി. ഇതര കോച്ചുകളിലും ചവറ്റുകുട്ടകള്‍
*സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് നിയന്ത്രിക്കാവുന്ന ലോക്കറുകള്‍
*മുകളിലെ ബെര്‍ത്തിലേക്ക് കയറാനുള്ള കോണിപ്പടികള്‍ നവീകരിക്കും
*കാഴ്ചയില്ലാത്തവര്‍ക്കായി കോച്ചുകളില്‍ ബ്രെയില്‍ ലിപി
*കോച്ചുകളുടെ വാതിലിന്റെ വീതികൂട്ടും
*ഭിന്നശേഷിക്കാര്‍ക്ക് ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്താല്‍ ഇ-ടിക്കറ്റുകള്‍ കുറഞ്ഞനിരക്കില്‍
*പണം മടക്കിനല്‍കല്‍ ബാങ്കുകള്‍ വഴിയാക്കും
*സ്റ്റേഷനുകളില്‍ സ്മാര്‍ട്ട് കാര്‍ഡോ നോട്ടുകളോ ഉപയോഗിക്കാവുന്ന തരം ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍
*108 തീവണ്ടികളില്‍ ഭക്ഷണത്തിന് ഇ-കാറ്ററിങ്
*വെന്‍ഡിങ് മെഷീനുകള്‍വഴി കുറഞ്ഞവിലയ്ക്ക് കുടിവെള്ളം
*റെയില്‍വേയുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഉള്‍പ്പെടുത്തി സംയോജിത ഉപഭോക്തൃ പോര്‍ട്ടല്‍
*2000 സ്റ്റേഷനുകളില്‍ ഒറ്റകേന്ദ്രത്തില്‍നിന്ന് നിയന്ത്രിക്കുന്ന റെയില്‍വേ ഡിസ്‌പ്ലേ നെറ്റ്വര്‍ക്ക്. തീവണ്ടിസമയം, റിസര്‍വേഷന്‍ എന്നിവ ഇതുവഴി അറിയാം
*സ്ത്രീകളുടെ സുരക്ഷയ്ക്ക് കോച്ചുകളില്‍ നിരീക്ഷണക്യാമറകള്‍
*ശതാബ്ദിതീവണ്ടികളില്‍ വിനോദസൗകര്യങ്ങള്‍
*എ1, എ എന്നീ വിഭാഗത്തിന് പുറമേ ബി വിഭാഗം സ്റ്റേഷനുകളിലും വൈ-ഫൈ സൗകര്യം. നാനൂറോളം സ്റ്റേഷനുകളില്‍ ഈ സൗകര്യമുണ്ടാകും
*ഐ.ആര്‍.സി.ടി.സി. വഴി വീല്‍ചെയറുകള്‍ ബുക്ക് ചെയ്യാം
*തിരഞ്ഞെടുക്കപ്പെട്ട തീവണ്ടികളില്‍ സാധാരണ കോച്ചുകളുടെ എണ്ണം കൂട്ടും
*നഗരസ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാന്‍ സാറ്റലൈറ്റ് ടെര്‍മിനലുകള്‍