കനത്ത സുരക്ഷാസംവിധാനങ്ങള്‍ക്കിടയിലേക്ക്് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഇന്ന് രാവിലെ 10 മണിക്കാണ് ഇറങ്ങുക. ഒബാമക്കൊപ്പം ഭാര്യ മിഷേല്‍ ഒബാമ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ്,പ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് കക്ഷി നേതാവ് നാന്‍സി പെലോസ് ,വിപുലമായ വാണിജ്യ പ്രതിനിധി സംഘം എന്നിവര്‍ എത്തും .കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഒബാമയെ സ്വീകരിക്കുക. ഡല്‍ഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിലാണ് ഒബാമക്ക് താമസം.
ഇന്ന് ഉച്ചക്ക് 12 മണിക്ക് രാഷ്ട്രപതി ഭവനില്‍ ഒബാമക്ക് ആചാരപരമായ സ്വീകരണം നല്കും. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി,പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. 12.40 ന് രാജ്ഘട്ടില്‍ മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ പുഷ്പ ച്രക്രം സമര്‍പ്പിക്കും. തുടര്‍ന്ന് ഇന്ത്യാ ഗേറ്റിനടുത്ത് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുക്കും. തുടര്‍ന്ന് രണ്ട് നേതാക്കളുടെയും ഉഭയകക്ഷി ചര്‍ച്ചകള്‍.ഇന്ത്യ-അമേരിക്ക ആണവ കരാറുമായി ബന്ധപ്പെട്ട ആണവ ബാധ്യതാ ബില്‍,ബൗദ്ധിക സ്വത്തവകാശം,പ്രതിരോധ മേഖലയിലെ ധാരണ,വാണിജ്യ വ്യാപാര ബന്ധങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് പ്രതിരോധം ഉള്‍പ്പടെ വിവിധ മേഖലകളിലെ പരസ്പര സഹകരണത്തിനുള്ള കരാറുകളില്‍ ഒപ്പു വയ്ക്കും.

വൈകിട്ട് 4.10 ന് രണ്ട് പേരും ഒപ്പു വച്ച സംയുക്ത പ്രസ്താവന പുറത്തിറക്കും. രാത്രി 7.50 ന് രാഷട്രപതി ഭവനില്‍ രാഷ്ട്രപതി നല്കുന്ന അത്താഴവിരുന്നില്‍ ഒബാമയും മോഡിയും പങ്കെടുക്കും. തിങ്കളാഴ്ച റിപ്പബ്ലിക് ദിനപരേഡില്‍ മുഖ്യാതിഥിയായി ഒബാമ പങ്കെടുക്കും. ചൊവ്വാഴ്ച താജ്മഹല്‍ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനം ശനിയാഴ്ച റദ്ദാക്കി. സന്ദര്‍ശനത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് റദ്ദാക്കിയത്.
ചൊവ്വാഴ്ച മോദിയും ഒബാമയും ചേര്‍ന്ന് സംയുക്ത റേഡിയോ പ്രഭാഷണവും നിശ്ചയിച്ചിട്ടുണ്ട്. മോദിയുടെ മന്‍ കി ബാത്ത് പരമ്പരയിലാണ് രണ്ടു പേരും സംസാരിക്കുക. കഴിഞ്ഞ സപ്തംബറില്‍ ഇരുവരും ചേര്‍ന്ന വാഷിംഗ്ടണ്‍ പോസ്റ്റില്‍ സംയുക്ത എഡിറ്റോറിയല്‍ തയ്യാറാക്കിയത് ലോകം ശ്രദ്ധിച്ചിരുന്നു. സമാനമായ നിലയിലാണ് റേഡിയോ പ്രഭാഷണം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ചൊവ്വാഴ്ച ഒബാമ മടങ്ങും.