ന്യൂഡല്‍ഹി: തമിഴ്‌നാട് സമര്‍പ്പിച്ച അന്യായം പരിഗണിച്ച സുപ്രീം കോടതി 11 വിഷയങ്ങളാണ് പരിശോധിച്ചത്.
1. തമിഴ്‌നാടിന്റെ അന്യായം ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം നിലനില്‍ക്കുമോ?
2. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണോ?
*നിയമം നടപ്പാക്കുന്നതില്‍നിന്ന് കേരളത്തെ സ്ഥിരമായി വിലക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കണോ?
3. 2006-ലെ വിധിയിലൂടെ തമിഴ്‌നാടിന് ലഭിച്ച അവകാശങ്ങള്‍ കേരള നിയമസഭയ്ക്ക് നിയമനിര്‍മാണത്തിലൂടെ ഇല്ലാതാക്കാമോ?
4. 2006-ലെ വിധി അന്തിമതീര്‍പ്പായി കണക്കാക്കാമോ?
* 1886-ലെ പാട്ടക്കരാറിന്റെ സാധുതയും പെരിയാര്‍ നദി അന്തസംസ്ഥാന നദിയല്ലെന്നും അണക്കെട്ട് സുരക്ഷിതവുമല്ലെന്ന കേരളത്തിന്റെ നിലപാട് 2006-ലെ വിധിയില്‍ തീര്‍പ്പായതാണോ, ആണെങ്കില്‍ വീണ്ടും ആ വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്ന് കേരളത്തെ തടയണോ?
5. 1886-ലെ പാട്ടക്കരാറിനെ അടിസ്ഥാനമാക്കിയുള്ള അന്യായം 131-ാം അനുച്ഛേദപ്രകാരം കേള്‍ക്കാന്‍ കഴിയുമോ?
6. പാട്ടക്കരാറിന്റെ കാലാവധി കഴിഞ്ഞുവെന്ന് അവകാശപ്പെടുന്നതില്‍നിന്ന് കേരളത്തെ വിലക്കണോ?
7. പാട്ടക്കരാര്‍ സാധുവാണോ? അത് നടപ്പാക്കാന്‍ കേരളം ബാധ്യസ്ഥമാണോ? നടപ്പാക്കിക്കിട്ടാന്‍ തമിഴ്‌നാടിന് അവകാശമുണ്ടോ?
8. പെരിയാര്‍ അന്തഃസംസ്ഥാന നദിയല്ലെന്ന് പറയുന്നതില്‍നിന്ന് കേരളത്തെ വിലക്കണോ?
9. പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാടിന്റെ ആവശ്യത്തോട് നീതിപുലര്‍ത്തുന്നതാണോ?
10. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും തടയാന്‍ കേരളത്തിന് പറ്റുമോ?
11. തമിഴ്‌നാടിന് എത്രത്തോളം ആനുകൂല്യങ്ങള്‍ നല്‍കാം?