മുല്ലപ്പെരിയാര്‍ സമരസമിതി സംസ്ഥാനപാത ഉപരോധിച്ചു

Posted on: 08 May 2014

ഉപ്പുതറ: സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി പെരിയാര്‍ തീരദേശവാസികള്‍ ചപ്പാത്തില്‍ കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാത ഉപരോധിച്ചു.

കോടതിവിധി വന്നയുടന്‍ സമരപ്പന്തലില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം 12ന് ഉപരോധം അവസാനിച്ചു.
'നിങ്ങള്‍ക്ക് വെള്ളം, ഞങ്ങള്‍ക്ക് ജീവന്‍' എന്ന മുദ്രാവാക്യമാണ് ഉപരോധത്തിലുടനീളം മുഴക്കിയത്. സുപ്രിംകോടതി വിധിക്കെതിരെയുള്ള ശക്തമായ മുദ്രാവാക്യങ്ങളും ഉയര്‍ന്നുകേട്ടു. തുടര്‍ന്ന് സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് സമരപ്പന്തലില്‍ പ്രതിഷേധയോഗവും നടന്നു.
സമരസമിതി ചെയര്‍മാന്‍ ഫാ. ജോയി നിരപ്പേല്‍, മുഖ്യരക്ഷാധികാരി കെ.എം.മോഹന്‍ദാസ്, ഷാജി പി.ജോസഫ്, സി.എസ്.രാജേന്ദ്രന്‍, പോള്‍ തോമസ്, സി.െജ.സ്റ്റീഫന്‍, ഷിബു കെ.തമ്പി, ടി.ജെ.ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപരോധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.



Mullaperiyar Banner

 

ga