തിരുവനന്തപുരം : സുപ്രീം കോടതി വിധിക്കെതിരെ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന് ജലവിഭവ മന്ത്രി പിജെ ജോസഫ് പ്രതികരിച്ചു. കേരളത്തിന്റെ ആശങ്ക പരിഗണിച്ചില്ലെന്നത് ദുഖകരമാണ്. ഡാം സുരക്ഷിതമെന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.