മുല്ലപ്പെരിയാര്‍: ജീവന് വെല്ലുവിളി ഉയര്‍ത്തുന്ന വിധി- മുല്ലപ്പെരിയാര്‍ സമരസമിതി

Posted on: 08 May 2014

തൊടുപുഴ: കേരളത്തിലെ 40 ലക്ഷത്തോളം ജനങ്ങളുടെ ജീവന് തെല്ലും വിലകല്‍പ്പിക്കാത്തതാണ് സുപ്രിംകോടതി വിധിയെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ ഫാ. ജോയി നിരപ്പേല്‍. 119 വര്‍ഷം പഴക്കമുള്ള ഒരു ഡാം തകരാനുള്ള സാധ്യത ഏറെയാണെന്ന ജനങ്ങളുടെ ഭയപ്പാടിന് ഒരു പരിഗണനയും ലഭിച്ചില്ല. ഉപരിപഌവമായ സാങ്കേതികവാദങ്ങള്‍ക്കാണ് കോടതി മുന്‍തൂക്കം നല്‍കിയത്. അതുകൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ സമരസമിതി ശക്തമായ പ്രക്ഷോഭങ്ങളുമായി നീങ്ങും. വ്യാഴാഴ്ചത്തെ ഹര്‍ത്താലിനെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഹരീഷ് സാല്‍വയെപ്പോലെ സമര്‍ത്ഥരായ അഭിഭാഷകരെ നിേയാഗിച്ച് സംസ്ഥാന സര്‍ക്കാര്‍ കേസ് വാദിച്ചുവെന്നാണ് കരുതിയിരുന്നത്. സുപ്രിംകോടതി കേരളത്തിന്റെ വാദങ്ങള്‍ക്ക് തരിന്പും പരിഗണന നല്‍കിയില്ല- ഫാ. ജോയി നിരപ്പേല്‍ പറഞ്ഞു.



Mullaperiyar Banner

 

ga