കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിലുണ്ടായ സുപ്രിംേകാടതി വിധിയെക്കുറിച്ച് പ്രതികരിക്കാന്‍ ജസ്റ്റിസ് കെ.ടി.തോമസ് വിസമ്മതിച്ചു. വിധി പഠിച്ചശേഷം മാത്രമേ പ്രതികരിക്കാനാവൂവെന്ന് അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച് സുപ്രിംകോടതി നിേയാഗിച്ച ഉന്നതാധികാര സമിതിയിലേക്ക് കേരളം നിയോഗിച്ച പ്രതിനിധിയായിരുന്നു ജസ്റ്റിസ് തോമസ്. സമിതിയുടെ റിപ്പോര്‍ട്ട് കേരളത്തിന്റെ വാദങ്ങള്‍ക്കെതിരായി എന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനവും അദ്ദേഹത്തിനെതിരെയുണ്ടായി. സമരക്കാരില്‍ ചിലര്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.