ചപ്പാത്ത് (ഇടുക്കി) : സാധാരണ പൗരന് ഭരണഘടന ഉറപ്പു നല്‍കുന്ന ജീവനുള്ള സുരക്ഷ സുപ്രീം കോടതി വിധി നല്കിയില്ലെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആരോപിച്ചു. സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്നും സമരസമിതി അറിയിച്ചു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി.
സ്വകാര്യബസുകള്‍ സര്‍വീസ് നടത്തും
കൊച്ചി : ഇടുക്കി ജില്ലയിലൊഴികെ മറ്റെല്ലായിടത്തും സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.
സമരത്തിന് പിന്തുണയില്ലെന്ന് സിപിഎം
ഇടുക്കി: മുല്ലപ്പെരിയാര്‍ കേസിലെ വിധിയില്‍ പ്രതിഷേധിച്ച് സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎം അറിയിച്ചു. ഈ വിഷയത്തില്‍ സിപിഎം സ്വന്തം നിലയ്ക്ക് പ്രതിഷേധം നടത്തുമെന്നും ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പറഞ്ഞു.
ഹര്‍ത്താലിന് പൂര്‍ണ പിന്തുണയെന്ന് കേരളാ കോണ്‍ഗ്രസ്
ഇടുക്കി : മുല്ലപ്പെരിയാര്‍ സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിന് പൂര്‍ണ പിന്തുണയെന്ന് കേരളാ കോണ്‍ഗ്രസ് എം അറിയിച്ചു.