സംസ്ഥാന കമ്മിറ്റി പാനലില്‍ വി.എസ് ഇല്ല: ഒരു സ്ഥാനം ഒഴിച്ചിട്ടു

Posted on: 23 Feb 2015


ആലപ്പുഴ: സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ഇനി വി.എസ്സില്ല. പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പാനലില്‍ വി.എസ്സിന്റെ പേരില്ല. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന് തയാറാക്കിയ പാനലില്‍ നിന്നാണ് വി.എസ്സിന്റെ പേര് ഒഴിവാക്കിയത്. കേന്ദ്ര നേതൃത്വം വി.എസ്സിന്റെ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയ വി.എസ്സിനെ ഒരു കാരണവശാലും ഇനി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന ഉറച്ചനിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. ഉപരികമ്മിറ്റി അംഗമെന്ന നിലയില്‍ എം.എ ബേബിയേയും പാനലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

88 അംഗങ്ങളാണ് പുതിയ കമ്മിറ്റിയിലുണ്ടാകുക. അതേ സമയം പുതിയ പാനല്‍ തയാറാക്കിയപ്പോള്‍ ഒരു സ്ഥാനം ഒഴിച്ചിടുകയും ചെയ്തിട്ടുണ്ട്.



Photogallery

 

ga