ആലപ്പുഴ: സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ജനറല്‍ സെക്രട്ടറിയുടെ അന്ത്യശാസനം നിലനില്‍ക്കെ പാര്‍ട്ടി വിരുദ്ധന്‍ എങ്ങനെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന മറുചോദ്യവുമായി വി.എസ്സ് ആലപ്പുഴയിലേക്കില്ലെന്ന നിലപാടില്‍ തന്നെ. പാര്‍ട്ടി വിരുദ്ധനാണെന്ന പ്രമേയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം രേഖാമൂലം പ്രകാശ് കാരാട്ടിനെ അറിയിച്ചു. തന്റെ നിസ്സഹായാവസ്ഥ ജനറല്‍ സെക്രട്ടറിയെ അറിയിച്ചതായി വിശദീകരിച്ചുകൊണ്ട് വി.എസ് പത്രക്കുറിപ്പിലൂടെ പുറത്തറിയിക്കുകയും ചെയ്തു. തന്റെ തീരുമാനം അറിയിക്കാനാണ് വി.എസ് ആദ്യം നിശ്ചയിച്ചത്. രാവിലെ വാര്‍ത്താസമ്മേളനം നടത്തി തന്റെ തീരുമാനം അറിയിക്കാനാണ് വി.എസ് ആദ്യം നിശ്ചയിച്ചത്. എന്നാല്‍ രാവിലെ സീതാറാം യെച്ചൂരിയുടെ അനുനയശ്രമങ്ങളെ തുടര്‍ന്നാണ് പത്രസമ്മേളനം ഒഴിവാക്കിയത്.