സംസ്ഥാന കമ്മിറ്റിയില്‍ 15 പുതുമുഖങ്ങള്‍

Posted on: 23 Feb 2015

ആലപ്പുഴ: 15 പുതുമുഖങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനലിന് സി.പി.എം രൂപം നല്‍കി. പാര്‍ട്ടിക്ക് വഴങ്ങാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന വി.എസ് അച്യുതാനന്ദന്റെ പേര് ഒഴിവാക്കിയുള്ള പാനലാണ് തയാറാക്കിയിരിക്കുന്നത്. പി.ബി അംഗമെന്ന നിലയില്‍ എം.എ ബേബിയേയും ഒഴിവാക്കി.

പുതിയ സംസ്ഥാന കമ്മിറ്റിയില്‍ 88 അംഗങ്ങളാണുള്ളത്. ഒരു സ്ഥാനം ഒഴിച്ചിട്ട് 87 പേരുടെ പേരുടെ പട്ടികയാണ് തയാറാക്കിയത്. പുതിയ കമ്മിറ്റി അംഗങ്ങളില്‍ നാല് ജില്ലാ സെക്രട്ടറിമാരും ഉള്‍പ്പെടുന്നു. വി.എന്‍ വാസവന്‍(കോട്ടയം).പി.മോഹനന്‍(കോഴിക്കോട്), കെ.പി ഉദയഭാനു(പത്തനംതിട്ട), സജി ചെറിയാന്‍(ആലപ്പുഴ) എന്നിവരാണ് ജില്ലാ സെക്രട്ടറിമാരെന്ന നിലയില്‍ പുതുതായി കമ്മിറ്റിയിലെത്തുന്നത്.

വി.ശിവന്‍കുട്ടി, എന്‍.എന്‍ കൃഷ്ണദാസ്, എം.ബി രാജേഷ്, പുത്തലത്ത് ദിനേശന്‍, പി.മോഹനന്‍, വി.എന്‍ വാസവന്‍, എം.സ്വരാജ്, സുസന്‍ കോടി(കൊല്ലം), കൊല്ലയില്‍ സുദേവന്‍, പി.നന്ദകുമാര്‍, കെ. സജീവന്‍, കെ.പി ഉദയഭാനു, സജി ചെറിയാന്‍, എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, എസ്.എഫ്.ഐ പ്രസിഡന്റ് ശിവദാസന്‍ തുടങ്ങിയവരാണ് പുതുതായി കമ്മിറ്റിയിലെത്തുന്നത്.



Photogallery

 

ga