അവസാന നിമിഷവും അനിശ്ചിതത്വം

Posted on: 23 Feb 2015

തിരുവനന്തപുരം: പ്രകാശ് കാരാട്ടിന്റെ ഫോണ്‍വിളിയെ തുടര്‍ന്ന് വി.എസ്.അച്യുതാനന്ദന്‍ ആലപ്പുഴയിലെ സമ്മേളനവേദിയിലേക്ക് മടങ്ങുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം. സമ്മേളനവേദിയിലേക്ക് മടങ്ങിയാല്‍ അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ പിന്നീട് പൊളിറ്റ്ബ്യൂറോ ചര്‍ച്ച ചെയ്യാമെന്ന വാഗ്ദാനമാണ് കാരാട്ട് മുന്നോട്ടുെവച്ചത്. ഇത് സ്വീകരിച്ച് പാര്‍ട്ടിക്ക് വിധേയപ്പെടണോ എന്ന കാര്യത്തിലാണ് വി.എസ്. ക്യാമ്പില്‍ അനിശ്ചിതത്വം.

സമ്മേളനസ്ഥലത്തേക്ക് മടങ്ങിയില്ലെങ്കില്‍ അത് പാര്‍ട്ടിയുമായുള്ള വഴിപിരിയലിന് കാരണമാകും. പാര്‍ട്ടിയില്‍ നിലനില്‍ക്കാനുള്ള അവസാന അവസരമാണിത്. വി.എസ്. കത്തിലുന്നയിച്ച കാര്യങ്ങള്‍ പി.ബി. ചര്‍ച്ചചെയ്യാമെന്ന് പറഞ്ഞസ്ഥിതിക്ക് സമ്മേളനത്തിലേക്ക് മടങ്ങണമെന്ന് ചിന്തിക്കുന്നവരും വി.എസ്. പക്ഷത്തുണ്ട്. എന്നാല്‍ ഇത്രയും കടുത്തനിലപാട് സ്വീകരിച്ച സ്ഥിതിക്ക് ഇനി ഒത്തുതീര്‍പ്പ് വേണ്ടെന്ന കാഴ്ചപ്പാടുള്ളവരുമുണ്ട്.

ഇക്കാര്യത്തില്‍ തിങ്കളാഴ്ച രാവിലെ അന്തിമ തീരുമാനമുണ്ടാകും. സമ്മേളനത്തിലേക്ക് മടങ്ങിയാല്‍ അദ്ദേഹത്തെ സംസ്ഥാനകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് കാരാട്ട് പറഞ്ഞതായി അറിയുന്നു. തീരുമാനം എന്തായാലും തന്റെ നിലപാട് വിശദീകരിച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കണ്ടേക്കും. വി.എസ്. തിങ്കളാഴ്ച ആലപ്പുഴയിലേക്കിെല്ലന്നും പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്നും നേരത്തെ വാര്‍ത്ത പരന്നിരുന്നു.



Photogallery

 

ga