പി. കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; വി.എസ്സിന്റെ ആവശ്യം അംഗീകരിച്ചു

Posted on: 23 Feb 2015

ആലപ്പുഴ: പാര്‍ട്ടിക്ക് വഴങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അന്ത്യശാസനം നല്‍കിയ സി.പി.എം. നേതൃത്വം, പി. കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന വി.എസ്സിന്റെ ആവശ്യം അംഗീകരിച്ചു. ഇക്കാര്യം സംസ്ഥാന സമ്മേളന ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ സെക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

എസ്.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുടുക്കാന്‍ വി.എസ്. നീക്കം നടത്തിയെന്ന അദ്ദേഹത്തിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്റെ ആരോപണം സംബന്ധിച്ച അന്വേഷണ കമ്മീഷനായിരുന്നു പി. കരുണാകരന്റെ നേതൃത്വത്തിലുണ്ടായിരുന്നത്.

പിണറായിക്കെതിരെ ചീഫ് ജസ്റ്റിസും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുമൊക്കെ വി.എസ്. ഗൂഢാലോചന നടത്തിയെന്നായിരുന്നു രാജേന്ദ്രന്റെ ആരോപണം. എന്നാല്‍, ഈ വിഷയങ്ങള്‍ അന്വേഷിക്കുന്നതിന് പി. കരുണാകരന്‍ കമ്മീഷന് പ്രായോഗിക തടസ്സങ്ങളുണ്ടായിരുന്നതിനാല്‍ ഇക്കാര്യം പോളിറ്റ് ബ്യൂറോയുടെ സബ്കമ്മിറ്റിക്ക് കൈമാറി. പി.ബി. സബ്കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വന്നു. ഇത് മരവിപ്പിക്കാനാണ് തീരുമാനം. പാര്‍ട്ടിയുമായി കലഹിച്ച് സമ്മേളനവേദി വിട്ടുപോയ വി.എസ്സിനെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കലാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നാണ് സൂചന.



Photogallery

 

ga