ജനപക്ഷത്തുനിന്ന് പോരാട്ടം തുടരുമെന്ന് വി.എസ്.

Posted on: 22 Feb 2015

ആലപ്പുഴ: താന്‍ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ആരുമായും സന്ധിചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍നിന്ന് കാണാന്‍ എത്തിയ വിശ്വസ്തരോടാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്. താന്‍ പറയുന്നത് ജനങ്ങള്‍ക്കുവേണ്ടിയാണ്. അതുകേള്‍ക്കാന്‍ പാര്‍ട്ടിയില്‍ നേതാക്കളില്ലെന്ന സ്ഥിതിയാണ്. അക്രമവും കൊലപാതകവും അംഗീകരിക്കാനാവില്ല. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സി.പി.എമ്മിലുമായി 74 വര്‍ഷമായി താന്‍ പൊതുജീവിതം നടത്തിയത് സാധാരണക്കാര്‍ക്ക് വേണ്ടിയാണ്.

കൊലപാതകികളെ മഹത്വവത്കരിക്കുന്നവര്‍ക്കൊപ്പം പോകാനാവില്ല. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ മൂന്ന് സി.പി.എമ്മുകാര്‍ പ്രതികളായി. പക്ഷേ, ഒരാള്‍ക്കെതിരെ മാത്രമേ നടപടി ഉണ്ടായുള്ളൂ. ഇതൊന്നും അംഗീകരിക്കാനാവില്ല. കൊലപാതകികളെ അങ്ങനെതന്നെ കാണണം. ജനപക്ഷത്തുനിന്നുള്ള പോരാട്ടം തുടരുമെന്നാണ് തനിക്ക് കൂറുപ്രഖ്യാപിക്കാനെത്തിയവരെ അദ്ദേഹം അറിയിച്ചത്.



Photogallery

 

ga