നൂറ് മലയാളികള്‍ മരിച്ചെന്ന കള്ളറിപ്പോര്‍ട്ട്‌

Posted on: 22 Nov 2014



ഭോപ്പാലിലേക്ക് സ്വന്തം പ്രതിനിധിയെ അയച്ച ഏതോ ഒരു മലയാള പത്രത്തില്‍ നൂറിലേറെ മലയാളികള്‍ മരിച്ചതായി വന്ന റിപ്പോര്‍ട്ട് പരിഭ്രാന്തി പരത്തി. ആരാണ് മരിച്ച നൂറ് മലയാളികള്‍? ആ ലിസ്റ്റ് ഒന്ന് കാണിച്ചുതരാമോ?

നിങ്ങളൊക്കെ ഇവിടെ വന്നത് മരിക്കാത്ത ഞങ്ങളെ കൊല്ലാനാണോ? റിപ്പോര്‍ട്ടര്‍മാരോട് മലയാളി യുവാക്കള്‍ തട്ടിക്കയറി. ആ വാര്‍ത്ത കള്ളവാര്‍ത്തയായിരുന്നെന്ന് മാതൃഭൂമിയിലെഴുതാന്‍ അവര്‍ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കിലും നാട്ടിലുള്ള ബന്ധുക്കള്‍ സമാധാനിക്കട്ടെ എന്നവര്‍ പറഞ്ഞു.




BHOPAL GALLERY

 

ga